ലാളിത്യത്തിന്റെ ഭംഗി; വ്യത്യസ്ത കാഴ്ചാനുഭവം ഒരുക്കി ഈ വീട്

HIGHLIGHTS
  • ലാളിത്യത്തിനൊപ്പം കാറ്റും വെളിച്ചവും നിറയുന്ന വിശാലമായ ഇടങ്ങൾ ഒരുക്കി
payyanur-house-exterior
SHARE

കണ്ണൂർ പയ്യന്നൂരിലാണ് ബാലൻ വടക്കേടത്തിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. കാലികശൈലിയുടെ സൗന്ദര്യമികവാണ് ഈ വസതിയിൽ പ്രതിഫലിക്കുന്നത്. വെണ്മയ്ക്ക് ആധാരമാണ് എലിവേഷൻ. പരമ്പരാഗത ഘടകങ്ങളും വാസ്തുവിലൂന്നി ഇവിടെ പ്രാവർത്തികമാക്കി. ആർക്കിടെക്ട് ദമ്പതികൾ  വീട് രൂപകൽപന ചെയ്തുവെന്ന പ്രത്യേകതയുമുണ്ട്.

വീട്ടുകാരുടെ ജീവിതശൈലിയും ചുറ്റുപാടുകളും മനസിലാക്കിയാണ് അവർ വീട് രൂപകൽപന ചെയ്തത്. എലിവേഷനിലെ നേർരേഖകളുടെയും ജ്യാമിതീയ രൂപങ്ങളുടെയും തുടർച്ചയാണ് ഇന്റീരിയറിലും നടപ്പാക്കിയത്.

payyanur-house-living

സിറ്റൗട്ട്, ഫോയർ, ഫോർമൽ-ഫാമിലി ലിവിങ്‌, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, മുകളിലും താഴെയുമായി നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ലൈബ്രറി, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയാണ് 3500 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

പബ്ലിക്, സെൻട്രൽ, പ്രൈവറ്റ് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി ഇടങ്ങളെ വേർതിരിച്ചു. പബ്ലിക് ഏരിയ തെക്കുവശത്തും ഡൈനിങ്- ഹാൾ എന്നിവ മധ്യത്തിലും, കിച്ചൻ- കിടപ്പുമുറികൾ അടങ്ങുന്ന പ്രൈവറ്റ് ഏരിയ വടക്കുഭാഗത്തും വിന്യസിച്ചു.

payyanur-house-sitout

തേക്ക്, മറൈൻ പ്ലൈ, വെനീർ എന്നിവയുടെ പ്രൗഢിയാണ് ഇന്റീരിയറിലെ പ്രധാന ഹൈലൈറ്റ്. ഫാമിലി ലിവിങ്- ഡൈനിങ് ഉൾപ്പെടുന്ന ഹാളിലാണ് സ്‌റ്റെയറിന്റെ സ്ഥാനം. തേക്ക്- മെറ്റൽ- ഗ്ലാസ് കോംബിനേഷനിലാണ് സ്‌റ്റെയർ ഒരുക്കിയത്. സ്‌റ്റെയറിനു അടിയിലായി സ്‌റ്റോറേജ് യൂണിറ്റും കൊടുത്തു. ഡൈനിങ്ങിനോട് ചേർന്ന് ഒരു കോർട്യാർഡും ഭംഗി നിറയ്ക്കുന്നു.

payyanur-house-bed

സ്റ്റെയർ കയറിയെത്തുന്നത് ഒരു പാസേജിലേക്കാണ്. ഇവിടെ നിന്നുമാണ് വിവിധ ഇടങ്ങളിലേക്ക് തിരിയുന്നത്. അപ്പർ ലിവിങ്, ബാൽക്കണി, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് മുകൾനിലയിൽ. 

സ്റ്റോറേജിന്‌ പ്രാധാന്യം നൽകിയാണ് കിച്ചൻ ഡിസൈൻ. യൂട്ടിലിറ്റി ഏരിയ, ലോൺട്രി സ്‌പേസ് എന്നിവയുമായി കണക്ട് ചെയ്താണ് കിച്ചന്റെ സ്ഥാനം.

payyanur-house-kitchen

ഇങ്ങനെ ലാളിത്യത്തിനൊപ്പം കാറ്റും വെളിച്ചവും നിറയുന്ന വിശാലമായ ഇടങ്ങൾ ഒരുക്കിയതാണ് ഈ വീടിനെ ഒരു കാഴ്ചാനുഭവമാക്കി മാറ്റുന്നത്.

Project facts

Location- Payyannur, Kannur

Plot- 18 cent

Area- 3500 SFT

Owner- Balan Vadakedath

Architects- Dedeev Vijayan, Ramya Dedeev

Pentgram Architects, Kannur

Mob- 9446267031

English summary- Kerala House Plan; Veedu Magazine

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒളിംപിക് മെഡൽ ഉന്നമിട്ട് ശ്രീശങ്കറിന്റെ ലോങ് ജംപ്

MORE VIDEOS
FROM ONMANORAMA