ADVERTISEMENT

കോഴിക്കോട് നാദാപുരത്തിനടുത്ത് നരിപ്പറ്റയിലാണ് പ്രവാസിയായ അബ്ദുള്ളക്കുട്ടിയുടെയും കുടുംബത്തിന്റെയും പുതിയ വീട്. 18 വർഷം പഴക്കമുള്ള ഇരുനില വീടിനെ കാലോചിതമായി പരിഷ്കരിച്ചാണ് പ്രൗഢമായ ഈ കൊളോണിയൽ സൗധം നിർമിച്ചത്.  പുതുക്കിപ്പണിത വീടെന്നു പറയുന്നതിനേക്കാൾ 'പുതിയ വീട്' എന്ന വിശേഷണമാണ് ഇതിനു യോജിക്കുക. പഴയ വീടിന്റെ തറഭാഗം നിലനിർത്തിക്കൊണ്ട് പുതിയ വീട് പണിയുക എന്നതായിരുന്നു വെല്ലുവിളി എന്ന് ആർക്കിടെക്ടുകൾ പറയുന്നു.

naripatta-colonial-home

കൊളോണിയൽ പ്രൗഢി വിളംബരം ചെയ്യുന്ന ഗേറ്റ് നിർമിച്ചു. ജിഐ കൊണ്ടാണ് ഗേറ്റ്. ഇരുവശത്തും രണ്ടു നീളൻ പില്ലറുകൾ കൊളോണിയൽഛായ ലഭിക്കാനായി നിർമിച്ചതാണ്. ചുറ്റുമതിലിൽ ക്ലാഡിങ്ങും പതിപ്പിച്ചു. വീടിന്റെ പുറംകാഴ്ച വിശാലതയിൽ ആസ്വദിക്കാൻ പാകത്തിൽ പിന്നിലേക്ക് നീക്കിയാണ് വീട് നവീകരിച്ചത്. മേൽക്കൂര ഫ്ലാറ്റായി വാർത്തശേഷം ട്രസ് ചെയ്ത് ഓടുവിരിക്കുകയായിരുന്നു. ഇതിലൂടെ രണ്ടു ഗുണങ്ങളുണ്ടായി. ഒന്ന്, മുകളിൽ ക്യാവിറ്റി സ്‌പേസ് ലഭിച്ചതിലൂടെ, വീടിനുള്ളിലെ ചൂട് കുറഞ്ഞു. രണ്ട്, മുകൾനിലയിൽ അറ്റിക് സ്‌പേസും ലഭിച്ചു. 

naripatta-colonial-elevation

വമ്പൻ തൂണുകളാണ് പുറംകാഴ്ചയിലെ കൗതുകം. ഇതിൽ ടെക്സ്ചർ പെയിന്റ് അടിച്ചു. കൊളോണിയൽ വീടുകളുടെ മുഖമുദ്രയായ ഡോർമർ ജാലകങ്ങളും എലിവേഷനിലുണ്ട്. മുറ്റത്ത് ബാംഗ്ലൂർ സ്‌റ്റോണും ഗ്രാനൈറ്റും വിരിച്ചു.  പുൽത്തകിടിയും വശത്തായി വേർതിരിച്ചു.

naripatta-colonial-home-porch

വീടിന്റെ ഭംഗി തടസപ്പെടാതിരിക്കാൻ, കാർ പോർച്ച്  മാറ്റിസ്ഥാപിച്ചു. നീളൻ പൂമുഖമാണ് അതിഥികളെ സ്വാഗതം ചെയ്യുന്നത്. പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, അഞ്ചു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ് 8000 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

naripatta-colonial-sitout

സ്വർണവർണത്തിലുള്ള സ്‌റ്റെയർകേസാണ് ഇന്റീരിയറിലെ ഹൈലൈറ്റ്. അലുമിനിയം അലോയ് ഫിനിഷിൽ കൊത്തുപണികളോടെയാണ് ഇത് നിർമിച്ചത്. അളവെടുത്ത് നിർമിച്ചശേഷം വീട്ടിൽ കൊണ്ടുവന്നു സ്ഥാപിക്കുകയായിരുന്നു. പടികളിൽ ഇറ്റാലിയൻ മാർബിൾ വിരിച്ചു. ഇതിൽ കൺസീൽഡ് ബാക്‌ലൈറ്റുകളും കൊടുത്തു.  ഫോയറിന്റെ മേൽക്കൂരയിൽ തേക്കിന്റെ ഫിനിഷിൽ ഫോൾസ് സീലിങ് പ്രൗഢി നിറയ്ക്കുന്നു.

naripatta-colonial-home-stair

ഡൈനിങ് ഡബിൾ ഹൈറ്റിലാണ്. മുകൾനിലയിൽ നിന്നും ഇവിടേക്ക് ഓവർവ്യൂ ലഭിക്കും. പത്തുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ വിശാലമായ ഊണുമേശ വേർതിരിച്ചു.

naripatta-colonial-dine

താഴെ രണ്ടും മുകളിൽ മൂന്നും കിടപ്പുമുറികൾ വിന്യസിച്ചു. ഇതിൽ ഒരെണ്ണം സെർവന്റ്സ് റൂമാണ്. നാലു കിടപ്പുമുറികൾ വിശാലതയുടെ പ്രൗഢിയിലാണ് വിന്യസിച്ചത്. ഹെഡ്‌സൈഡ് ഭിത്തിയിൽ വോൾപേപ്പർ, പാനലിങ്, റെക്സിൻ ക്ലാഡിങ് ചെയ്ത് ഹൈലൈറ്റ് ചെയ്തു. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ്, സൈഡ് ടേബിൾ എന്നിവ മുറികളിൽ സജ്ജീകരിച്ചു.

naripatta-colonial-home-bed

ചുരുക്കത്തിൽ ഇടുങ്ങിയ അകത്തളങ്ങളും അസൗകര്യങ്ങളും ഉണ്ടായിരുന്ന പഴയകാല വീട്, ഇപ്പോൾ സ്വപ്നം കണ്ടതിലപ്പുറം പ്രൗഢമായ കാഴ്ചാനുഭവമായി മാറിയിരിക്കുകയാണ്. വീട്ടിലെത്തുന്ന അതിഥികളും വീടിന്റെ മാറ്റത്തിൽ അതിശയം പ്രകടിപ്പിക്കുന്നു.

naripatta-colonial-living

 

Project facts

Location - Narippatta, Calicut

Area– 8000 sqft

Plot– 60 cents

Owner - Abdullakutty

Architect - Risal

Blackboard Architects, Calicut

Mob- 7736110077

Y.C - 2021

English Summary- Colonial House Plan Kerala; Veedu Plan Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com