പുറത്തല്ല, അകത്താണ് സർപ്രൈസ്; ശുഭവേളയ്ക്കായി വീട് ഒരുങ്ങിയത് കണ്ടോ!

HIGHLIGHTS
  • വീട്ടിലെത്തുന്നവർ പുതിയ കെട്ടും മട്ടും കണ്ട് വിസ്മയിച്ചാണ്‌ മടങ്ങുന്നത്.
cherp-house-new-face
SHARE

തൃശൂർ ജില്ലയിലെ ചേർപ്പിലാണ് ബിസിനസുകാരനായ ശിവന്റെ വീട്. 22 വർഷം പഴക്കമുള്ള വീട്, മകന്റെ വിവാഹത്തോടനുബന്ധിച്ച് നവീകരിച്ച കഥയാണിത്. ഇടുങ്ങിയ അകത്തളങ്ങൾ, കാറ്റും വെളിച്ചവും കയറുന്നത് പരിമിതം തുടങ്ങിയ പോരായ്മകളാണ് പഴയ വീട്ടിൽ ഉണ്ടായിരുന്നത്. എലിവേഷനിൽ കാര്യമായ മാറ്റമൊന്നും ഇല്ലാതെ അകത്തളങ്ങൾ കാലത്തിനൊത്ത് നവീകരിക്കണം എന്നതായിരുന്നു ഉടമസ്ഥന്റെ ആവശ്യം.

cherp-house-before
പഴയ വീട്

അകത്തളങ്ങളുടെ പുനർവിന്യാസത്തിലൂടെയും കൂട്ടിച്ചേർക്കലുകളിലൂടെയുമാണ് വീടിനു പുതിയകാല ഭാവം കൈവന്നത്. ലിവിങ്, ഡൈനിങ്, കിച്ചൻ, നാലു കിടപ്പുമുറികൾ എന്നിവയാണ് പഴയ വീട്ടിൽ 2000 ചതുരശ്രയടിയിൽ ഉണ്ടായിരുന്നത്. ഇവിടെനിന്നും 3430 ചതുരശ്രയടിയിലേക്ക് വീട് വളർന്നു. 

cherp-house-hall

പഴയ കാർ പോർച്ച് നിലനിർത്തിയതിനൊപ്പം പുതിയ പോർച്ചും നിർമിച്ചു. പഴയ ഫ്ളോറിങ് പൂർണമായി മാറ്റി. പകരം തിളക്കമുള്ള ഡിജിറ്റൽ ടൈലുകൾ വിരിച്ചു. അകത്തളത്തിനു പുതുമ ലഭിക്കാൻ ഇത് സഹായകരമായി. പഴയ ഫർണിച്ചർ മാറ്റി. അകത്തളത്തിനു ചേരുന്ന പുതിയ ഫർണിച്ചർ സെറ്റ് കസ്റ്റമൈസ് ചെയ്തു നിർമിച്ചു. അടുക്കളയിൽ ഒഴികെ ബാക്കി എല്ലായിടത്തും ജിപ്സം ഫോൾസ് സീലിങ്ങും വാം ടോൺ ലൈറ്റുകളും കൊടുത്തു. ഇത് അകത്തളത്തിൽ പ്രസന്നമായ ആംബിയൻസ് നിറയ്ക്കുന്നു.

cherp-house-living

എലിവേഷനിലടക്കം ഫ്ലോർ ടു സീലിങ് ജാലകങ്ങൾ പുതുതായി ഉൾപ്പെടുത്തി. ഇതോടെ കാറ്റും വെളിച്ചവും ഉള്ളിലെത്താൻ തുടങ്ങി. ഇടച്ചുവരുകൾ പൊളിച്ചുകളഞ്ഞു അകത്തളം ഓപ്പൺ നയത്തിലേക്ക് മാറ്റി. പഴയ ഡൈനിങ് ഹാൾ വിശാലമായ ഫോർമൽ ലിവിങ്ങാക്കി മാറ്റി. ഡൈനിങ് പുതിയതായി കൂട്ടിച്ചേർത്തു. പഴയ ഗോവണിയെ പരിഷ്കരിച്ചു മോഡേണാക്കി. സിഎൻസി ഡിസൈനുള്ള കൈവരി കൂട്ടിച്ചേർത്തു. പടവുകളിൽ ലപ്പോത്ര ഗ്രാനൈറ്റ് വിരിച്ചു.

cherp-house-dine

പഴയ ഡൈനിങ് ഹാളിലെ കുറച്ചു സ്‌പേസ് കൂട്ടിച്ചേർത്ത് താഴത്തെ മാസ്റ്റർ ബെഡ്‌റൂം വിശാലമാക്കി. മറ്റു കിടപ്പുമുറികളിൽ വാഡ്രോബ്, സ്‌റ്റോറേജ് സൗകര്യം പുതുതായി നൽകി.

cherp-house-bed

പഴയ വർക്കേരിയ സംയോജിപ്പിച്ച് കിച്ചൻ വിശാലമാക്കി. പകരം വർക്കേരിയ പുതുതായി കൂട്ടിയെടുത്തു.

cherp-house-kitchen

നവീകരിച്ച വീട്ടിൽ സിസിടിവി ക്യാമറ സ്ഥാപിച്ചു. പുരപ്പുറത്ത് സോളർ പാനലുകളും പുതുതായി ഇടംപിടിച്ചു. വീട്ടിലെ ഊർജ ആവശ്യത്തിന്റെ ഒരു പങ്ക് ഇതിലൂടെ ലഭിക്കും. അതിനാൽ കറണ്ട് ബില്ലിൽ കുറവുണ്ട്. വീട്ടിലെത്തുന്ന ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം വീടിന്റെ പുതിയ കെട്ടും മട്ടും കണ്ട് വിസ്മയിച്ചാണ്‌ മടങ്ങുന്നത്.

Project facts

Location- Cherpu, Thrissur

Plot- 15 cent

Area- 3430 SFT

Owner- A.G.Shivan

Designers- A.S Salih & Sumayya

Sumayya Salih Architects, Thrissur

Mob- 9388323323

Y.C- 2020

English Summary- Renovated House; Veedu Malayalam Magazine

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം പാടിയതും പഠിച്ചതും കമ്മ്യൂണിസം: ദലീമ എം.എൽ.എ

MORE VIDEOS
FROM ONMANORAMA