ADVERTISEMENT

കണ്ണൂർ സ്വദേശികളാണെങ്കിലും വർഷങ്ങളായി തിരുവനന്തപുരത്ത് താമസമാണ് ബിനു അലക്‌സും കുടുംബവും. ഇവിടെ ടെക്സ്റ്റൈൽ ബിസിനസാണ് ഇവർക്ക്. രണ്ടു കടകൾ സ്വന്തമായുണ്ട്. ഇതുരണ്ടും നോക്കിനടത്താൻ പാകത്തിൽ അടുത്തൊരു സ്ഥലത്ത് വീട് വയ്ക്കാനുള്ള പ്ലോട്ടിനായുള്ള അന്വേഷണത്തിലായിരുന്നു ഇവർ കുറച്ചുനാളായി.

3-cent-home-dine-elevation

ഒടുവിൽ പാങ്ങോട്  2.9 സെന്റ് ഭൂമി കണ്ടു. കൃത്യമായ ആകൃതിയില്ലാത്ത ഈ പ്ലോട്ട്, വീട് വയ്ക്കാൻ അനുയോജ്യമല്ലെന്ന് കരുതി പലരും കണ്ടു വേണ്ടെന്നു വച്ചതായിരുന്നു. വെല്ലുവിളി ഏറ്റെടുത്ത് ഇവർ സ്ഥലം വാങ്ങി. സുഹൃത്തായ ഡിസൈനർ അലക്സിനെ രൂപകൽപന ഏൽപിച്ചു. പ്ലോട്ടിന് അനുസൃതമായി ഒരിഞ്ചു പോലും പാഴാക്കാതെ ഒരു സൂപ്പർ വീട് അങ്ങനെ ഇവിടെ ഉയർന്നു.

3-cent-home-hall

അകത്തേക്ക് കയറിയാൽ ഇതെല്ലാം ഈ 3 സെന്റിൽ താഴെയുള്ള സ്ഥലത്താണോ ഒരുക്കിയത് എന്നാരും അതിശയിച്ചു പോകും. രണ്ടു കാറുകൾ, സ്‌കൂട്ടർ എല്ലാം പാർക്ക് ചെയ്യാൻ പോർച്ച് വേർതിരിച്ചു. സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, ഒരു കിടപ്പുമുറി എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മുകൾനിലയിൽ രണ്ടു കിടപ്പുമുറി, അപ്പർ ലിവിങ്, ബാൽക്കണി എന്നിവ വരുന്നു. ഏറ്റവും മുകൾനിലയിൽ ഒരു മൾട്ടിയൂട്ടിലിറ്റി റൂമും വേർതിരിച്ചു. 

3-cent-home-utility

മതിൽ കെട്ടിമറയ്ക്കാതെ വയർമെഷ് ഫെൻസ് രീതിയിലാക്കി. സ്ഥലം പാഴാക്കാതെ സ്ലൈഡിങ് ഗേറ്റ് കൊടുത്തത് ശ്രദ്ധേയമാണ്. നിയമപരമായ സെറ്റ് ബാക്ക് വിട്ടിട്ടുണ്ട്. അതോടൊപ്പം അയൽക്കാരന്റെ അനുമതിയോടെ ചുറ്റുമതിൽ ചേർത്തെടുത്ത് ഒരു ഓപ്പൺ ടു സ്‌കൈ കോർട്യാർഡ് നിർമിച്ചു. ഇതിന്റെ ചുവരുകളിൽ വെട്ടുകല്ലിന്റെ ക്ലാഡിങ് പതിച്ച് വേർതിരിച്ചു. ഒരു ലൈവ് പ്ലാന്റും ഇവിടെ ഹരിതാഭ നിറയ്ക്കുന്നു.

3-cent-home-dine-hall

ലിവിങ്-ഡൈനിങ്- കിച്ചൻ ഓപ്പൺ ഹാളിന്റെ ഭാഗമായി വിന്യസിച്ചു. ഇവിടെ ഊൺമേശ പ്രത്യേകമായി വേർതിരിച്ചിട്ടില്ല. പകരം കിച്ചന്റെ ഒരു സെർവിങ് കൗണ്ടർ ഡൈനിങ് ടേബിളാക്കി മാറ്റി. ഇവിടെ ഹൈ ചെയറുകൾ കൊടുത്തു. സെറാമിക് മാറ്റ് ഫിനിഷ്ഡ് ടൈലുകളാണ്  നിലത്ത് വിരിച്ചത്. ഫർണിച്ചർ ഇന്റീരിയർ തീം പ്രകാരം കസ്റ്റമൈസ് ചെയ്തു.

3-cent-home-bed

ചെറിയ പ്ലോട്ടിലെ വീടായതിനാൽ നാച്ചുറൽ ലൈറ്റിനും വെന്റിലേഷനും സവിശേഷ ശ്രദ്ധ നൽകിയാണ് അകത്തളങ്ങൾ ചിട്ടപ്പെടുത്തിയത്. മുകൾനിലയിൽ ഭിത്തിയിൽ മുഴുനീള ഗ്ലാസ് ജാലകങ്ങൾ കാണാം. ഇത് ഉള്ളിലേക്ക് വെളിച്ചമെത്തിക്കുന്നു. താഴെയും വലിയ ജാലകങ്ങൾ കൊടുത്തു.

3-cent-home-dine-views

കിടപ്പുമുറികൾക്ക് അനുബന്ധമായി ഇരിപ്പിട സൗകര്യമുള്ള ബേ വിൻഡോകളുണ്ട്. ഓപ്പൺ ടു സ്‌കൈ രീതിയിലാണ് ബാത്റൂമുകൾ. അതിനാൽ പകൽസമയത്ത് വീടിനുള്ളിൽ ലൈറ്റിടേണ്ട കാര്യമില്ല. കറണ്ട് ബില്ലും കുറവ്. ചുരുക്കത്തിൽ പലരും ഉപേക്ഷിച്ച ഈ സ്ഥലത്ത് ഒന്നാന്തരം വീട് പണിതുയർത്തി താരമായിരിക്കുകയാണ് ഈ വീട്ടുകാർ.

3-cent-home-gf

Project facts

3-cent-home-ff

Location- Pangode, Trivandrum

Plot- 2.9 cent

Area- 1800 SFT

Owner- Binu Alex, Shani

Designer- Alex Nalinan

Casa Design Concepts, Trivandrum

Mob- 9895393626

Y.C- Jan 2021

English Summary- Small Plot House Plan Kerala; Veedu Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com