ADVERTISEMENT

തിരൂർ വരാമ്പനാല എന്ന സ്ഥലത്താണ് സുനീറിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. കൊളോണിയൽ പ്രൗഢിയിൽ നിലകൊള്ളുന്ന ഭവനം- അതാണ് പ്രദേശത്തെ മറ്റുവീടുകളിൽനിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത്. റോഡ്‌നിരപ്പിൽ നിന്നും  4.5 മീറ്റർ താഴ്ന്നുകിടക്കുന്ന പ്ലോട്ടാണിത്. അതിനാൽ പുറംകാഴ്ച നന്നായി ലഭിക്കാൻ റൂഫിങ്ങിന് പ്രാധാന്യം നൽകി. യൂറോപ്പിൽ നിന്നും ഇറക്കുമതി ചെയ്ത റൂഫിങ് ടൈലുകളാണ് പുറംകാഴ്ചയ്ക്ക് പ്രൗഢി പകരുന്നത്.

colonial-tirur-exterior

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, ആറു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ് 3300 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. വീടിന്റെ ഓരോ ഇടത്തും കൊളോണിയൽ ശൈലി പ്രകടമാകുന്നു. ഫർണിച്ചർ, ഫർണിഷിങ്, പാനലിങ് എന്നിവയിലെല്ലാം ഇവ മനസിലാക്കാം. വൈറ്റ്- ബെയ്ജ് കളർ ടോണിലാണ് കോമൺ ഏരിയകൾ. 

colonial-tirur-hall

ഫർണിച്ചറുകൾ എല്ലാം കസ്‌റ്റംമെയ്ഡായി ഒരുക്കി. ഫർണിച്ചർ റസ്റ്റിക്- മാറ്റ് ഫിനിഷിലാണ് നിർമിച്ചത്. ബ്രാസിൽ തീർത്ത ലൈറ്റ് ഫിറ്റിങ്ങുകളാണ് ഇന്റീരിയറിലെ ഹൈലൈറ്റ്. തടി കൊണ്ടാണ് സ്‌റ്റെയർകേസ്. കൈവരികളിലും തടി തന്നെ ഉപയോഗിച്ചു.  സ്‌റ്റെയർ കയറി മുകളിലെത്തിയാൽ മൂന്നു കിടപ്പുമുറികൾ, അപ്പർ ലിവിങ് എന്നിവ ഒരുക്കി.

colonial-tirur-living

താഴത്തെ നിലയുടെ മേൽക്കൂര ഉയരം കൂട്ടി നിർമിച്ചതുകൊണ്ട് ഉള്ളിൽ ചൂടും കുറയുന്നു. ചെരിഞ്ഞ റൂഫിലെ സീലിങ് പാറ്റേണുകളും ഇന്റീരിയറിലെ ഭംഗിയാണ്.

colonial-tirur-inside

ലിവിങ്- ഡൈനിങ് സ്‌പേസുകൾ പാർടീഷൻ ഒഴിവാക്കി തുറന്ന നയത്തിലാക്കി. കൊളോണിയൽ തീം പിന്തുടർന്നാണ് കിടപ്പുമുറികൾ. അറ്റാച്ഡ് ബാത്‌റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ്, സൈഡ് ടേബിൾ എന്നിവ മുറികളിൽ വരുന്നു. 

colonial-tirur-bed

കൊളോണിയൽ ഭംഗിയുള്ള അടുക്കള. ആഷ് വുഡ് കൊണ്ടാണ് ക്യാബിനറ്റ്. കൗണ്ടറിൽ സിസർ സ്‌റ്റോൺ വിരിച്ചു. ഒരു പാൻട്രി ടേബിളിനും കിച്ചണിൽ സ്ഥാനംനൽകി.

colonial-tirur-kitchen

പൊതുവെ നമ്മുടെ നാട്ടിൽ കൊളോണിയൽ തീമിൽ ഒരുക്കുന്ന വീടുകളിൽ പുറംകാഴ്ച മാത്രമായിരിക്കും ഈ ശൈലി പിന്തുടരുന്നത്. എന്നാൽ ഇവിടെ 100 % അകംപുറം കൊളോണിയൽ പ്രൗഢി പിന്തുടരുന്നു എന്നതാണ് സവിശേഷത. വീട്ടുകാരുടെ ആഗ്രഹത്തിനോട് 100 % നീതിപുലർത്തുന്ന വീട് ഇപ്പോൾ ഈ നാട്ടിലെ ശ്രദ്ധാകേന്ദ്രം കൂടിയാണ്.

 

Project facts

Location- Varambanala, Tirur

Plot- 42 cent

Area- 3300 SFT

Owner- Suneer

Design- Nufail- Shabana Architects, Calicut

Mob- 9048241331    8086188885

Y.C- Mar 2021

English Summary- Colonial House Plans Kerala; Veedu Magazine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com