ADVERTISEMENT

മലപ്പുറം ജില്ലയിലെ വലിയാട്‌ എന്ന സ്ഥലത്താണ് അധ്യാപകനായ അമീറിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. 20 വർഷം പഴക്കമുള്ള വീടിനെ കാലോചിതമായി പരിഷ്കരിച്ചാണ് ഈ പുതിയ ഭവനം സഫലമാക്കിയത്. കാറ്റും വെളിച്ചവും കയറാത്ത ഇടുങ്ങിയ മുറികൾ ആയിരുന്നു വീടിന്റെ പോരായ്‌മ. ഡിസൈനർ റിയാസ് ചെയ്ത ഒരു വീട് കണ്ടിഷ്ടപ്പെട്ടാണ് ഉടമ തന്റെ വീടിന്റെ പണി ഏൽപിച്ചത്.

ബാൽക്കണിയിൽ ജിഐ ലൂവറുകൾ കൊടുത്തതും പോർച്ചിന്റെ വശത്തുള്ള ടെറാക്കോട്ട ജാളിയുമാണ് വീടിന്റെ നവീകരിച്ച പുറംകാഴ്ചയെ നിർവചിക്കുന്നത്.  ഒരുവശത്ത് പില്ലർ ഇല്ലാതെയുള്ള ഫ്ലോട്ടിങ് പോർച്ച് പുതുതായി ഉൾക്കൊള്ളിച്ചതാണ്. അകത്തളങ്ങളുടെ പുനർവിന്യാസത്തിലൂടെയാണ് സ്ഥലപരിമിതി മറികടന്നത്. സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, ലൈബ്രറി, അപ്പർ ഹാൾ എന്നിവയാണ് 2000 ചതുരശ്രയടിയിൽ നവീകരിച്ച പുതിയ വീട്ടിൽ  ഉൾക്കൊള്ളിച്ചത്.

valiyad-house-exterior-view

ഫ്ളോറിങ്, ഫർണിഷിങ്, ഇലക്ട്രിക്കൽ വയറിങ് എന്നിവ പൂർണമായി മാറ്റി. ഗ്ലോസ് ഇറ്റാലിയൻ ഫിനിഷുള്ള വിട്രിഫൈഡ് ടൈലാണ് നിലത്തു ഭംഗി നിറയ്ക്കുന്നത്. ഇന്റീരിയർ തീമിനോട് ചേരുംവിധം ഫർണിച്ചറുകൾ കസ്റ്റമൈസ് ചെയ്തു.

valiyad-house-living

അനാവശ്യ ചുവരുകൾ തട്ടിക്കളഞ്ഞു അകത്തളം തുറന്ന നയത്തിലേക്ക് മാറ്റി. പ്രധാന വാതിൽ തുറന്നാൽ നീണ്ട ഒരു ഇടനാഴിയാണ്. ഇതിന്റെ വശങ്ങളിലായി ഇടങ്ങൾ വിന്യസിച്ചു. ഗ്രീൻ കുഷ്യൻ ഫർണിച്ചറാണ് ഗസ്റ്റ് ലിവിങ്ങിലെ ആകർഷണം. ലിവിങ് ഡബിൾ ഹൈറ്റിലാണ്. മുകൾനിലയിൽ നിന്നും ഇവിടേക്ക് കാഴ്ച ലഭിക്കും. അങ്ങനെ ഇരുനിലകളെ ബന്ധിപ്പിക്കുന്ന കണക്‌ഷൻ സ്‌പേസ് കൂടിയാണിവിടം.

valiyad-house-stair

സമീപത്തെ ഇടം കൂടി കൂട്ടിയെടുത്ത് പഴയ ഡൈനിങ് ഹാൾ വിപുലമാക്കി. ഡൈനിങ് ടേബിളിന്റെ വശത്തായി വലിയ ജനാലയുണ്ട്. ഇത് തുറന്നാൽ കാറ്റും വെളിച്ചവും ഉള്ളിലെത്തും. വാഷ് ഏരിയയുടെ ഭിത്തിയിൽ സിഎൻസി ജാളിയും വശത്തായി പെയിന്റ് ഫിനിഷും കൊടുത്തു.

valiyad-house-dine

അധ്യാപകൻ ആയതിനാൽ വായനയെ പ്രോത്സാഹിപ്പിക്കുന്നയാളാണ് ഗൃഹനാഥൻ. അതിനാൽ പുസ്തകങ്ങൾക്കായി വീട്ടിൽ ഇടം കണ്ടെത്തി. മുകൾനിലയിൽ വിശാലമായ ഒരു ലൈബ്രറി സ്‌പേസ് വേർതിരിച്ചു. കൂടാതെ സ്‌റ്റെയറിന്റെ താഴെയും ബുക് ഷെൽഫുകൾ കൊടുത്ത് സ്ഥലം ഉപയുക്തമാക്കി.

valiyad-house-library

മൾട്ടിവുഡ്+ പിയു പെയിന്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു.

valiyad-house-kitchen

താഴെ മൂന്നും മുകളിൽ ഒരു കിടപ്പുമുറിയുമാണുള്ളത്. അറ്റാച്ഡ് ബാത്റൂമുകൾ നൽകി മുറികൾ പരിഷ്കരിച്ചു.

valiyad-house-bed

2000 ചതുരശ്രയടിയിൽ ഇടങ്ങൾ ചുരുക്കിയെങ്കിലും അകത്തേക്ക് കയറിയാൽ അതിന്റെ ഇരട്ടി വിസ്തീർണം അനുഭവപ്പെടും എന്നതാണ് രൂപകൽപനയിലെ മാജിക്. ചുരുക്കത്തിൽ വിജ്ഞാനം നിറയുന്ന ഈ അധ്യാപകവീട് ഇപ്പോൾ നാട്ടിൽ ഹിറ്റായിമാറിയിരിക്കുകയാണ്.

 

Project facts

Location- Valiyadu, Malappuram

Area- 2000 SFT

Owner- Ameer

Designer- Riyas

Covo Design Studio

Mob- 9946607464

Y.C- Mar 2021

ചിത്രങ്ങൾ- അഖിൽ കോമാച്ചി 

English Summary- Renovated House Plan Kerala; Veedu Malayalam Magazine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com