വീട്ടുകാരുടെ മുഖത്തെ സന്തോഷമാണ് പ്രധാനം; ഇത് മനസ്സ് മനസ്സിലാക്കി പണിത വീട്

HIGHLIGHTS
  • വീട്ടുകാരുടെ ആവശ്യങ്ങൾ നന്നായി മനസിലാക്കിയുള്ള രൂപകൽപനയാണ് ഹൈലൈറ്റ്.
perunna-house-elevation
SHARE

ചങ്ങനാശേരി പെരുന്നയിലാണ് ആകാശിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. റോഡ് ലെവലിൽ നിന്നും താഴ്ന്നു കിടക്കുന്ന 10 സെന്റ് പ്ലോട്ട്. അവിടെ സ്ഥിതി ചെയ്യുന്ന കിണർ നിലനിർത്തിവേണം വീടുപണിയാൻ. ഇതായിരുന്നു വീട്ടുകാരുടെ ആവശ്യം.  

റോഡിൽനിന്നും നോക്കുമ്പോൾ മനോഹരമായ പുറംകാഴ്ച ലഭിക്കുംവിധമാണ് വീട് നിർമിച്ചത്. പരമ്പരാഗത- സമകാലിക ശൈലികളുടെ മിശ്രണമാണ് എലിവേഷൻ. നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായി ഫ്ലാറ്റ് റൂഫിനൊപ്പം സ്ലോപ് റൂഫും ഇടകലർത്തി എലിവേഷൻ നിർമിച്ചു. കോളം ഫൗണ്ടേഷൻ രീതിയിലാണ് വീട് പണിതുയർത്തിയത്. ടെക്സ്ചർ, ക്ലാഡിങ്, സിഎൻസി വർക്കുകളും എലിവേഷൻ പ്രൗഢമാക്കുന്ന ഘടകങ്ങളാണ്.

perunna-house-exterior

വീടിന്റെ ഏതു കോണിൽ നിന്നും ആശയവിനിമയം സാധ്യമാകണം. കാറ്റും വെളിച്ചവും നന്നായി ലഭിക്കണം തുടങ്ങിയ ആഗ്രഹങ്ങളും ഇവിടെ സഫലമാക്കി. പ്രധാനവാതിൽ തുറന്നു പ്രവേശിക്കുന്നത് സ്വീകരണമുറിയിലേക്കാണ്. ഇതിന്റെ വലതുവശത്തായി ഒരു കോർട്യാർഡ് വിന്യസിച്ചു. ഇവിടെനിന്നും രണ്ടു സ്റ്റെപ്പ് മുകളിലായാണ് ബാക്കി ഇടങ്ങൾ ചിട്ടപ്പെടുത്തിയത്. ഫാമിലി ലിവിങ്, പൂജാമുറി, ഡൈനിങ് ഏരിയ എന്നിവ ഒരു ഹാളിന്റെ ഭാഗമായി വിന്യസിച്ചു.

perunna-house-living

കോർട്യാർഡിനോട് ചേർന്നാണ് സ്‌റ്റെയർകേസിന്റെ സ്ഥാനം. എംഎസ്+ വുഡ് കോംബിനേഷനിലാണ് സ്‌റ്റെയർ. ഡൈനിങ്ങിനും സ്‌റ്റെയറിനും ഇടയിൽ സിഎൻസി ഡിസൈൻ പാർടീഷൻ കൊടുത്തത് ശ്രദ്ധേയമാണ്. ഇത്രയും സ്‌പേസുകൾ കൂടാതെ രണ്ടു കിടപ്പുമുറികൾ, കിച്ചൻ, വർക്കേരിയ എന്നിവ താഴത്തെ നിലയിലുണ്ട്.

perunna-house-hall

സ്‌റ്റെയറിന്റെ ഡബിൾ ഹൈറ്റ് സീലിങ്ങിൽ പർഗോള സ്‌കൈലൈറ്റ് കൊടുത്തു. കൂടാതെ ചുവരിൽ ഗ്ലാസ് ബ്ലോക്കുകളുമുണ്ട്. ഇതിലൂടെ പകൽനേരത്ത്  മുകൾനില പ്രകാശമാനമായി നിലകൊള്ളുന്നു. അപ്പർ ലിവിങ്, രണ്ടു കിടപ്പുമുറികൾ, ഹോം തിയറ്റർ, ബാൽക്കണി എന്നിവയാണ് മുകൾനിലയിലുള്ളത്.

perunna-house-upper

നാലു കിടപ്പുമുറികളും സൗകര്യത്തികവോടെ ഒരുക്കി. മാസ്റ്റർ ബെഡ്‌റൂം മുകൾനിലയിലാണ്. ഇതിനോട് ചേർന്ന് പുറത്തെ കാഴ്ചകളിലേക്ക് തുറക്കുന്ന ബാൽക്കണിയുമുണ്ട്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവയെല്ലാം മുറികൾ സജ്ജീകരിച്ചു.

perunna-house-bed

മറൈൻ പ്ലൈവുഡിലാണ് കിച്ചൻ കബോർഡുകൾ. ഇതിനൊപ്പം നീല നിറത്തിൽ ബാക് സ്പ്ലാഷ് കൂടി നൽകിയപ്പോൾ കിച്ചൻ വേറിട്ടൊരു ഭംഗിയായി. നാനോവൈറ്റാണ് കൗണ്ടർടോപ്പിന്. സമീപം വർക്കേരിയയും സജ്ജീകരിച്ചു.

perunna-house-kitchen

ചുരുക്കത്തിൽ വീട്ടുകാരുടെ ആവശ്യങ്ങൾ നന്നായി മനസിലാക്കിയുള്ള രൂപകൽപനയാണ് ഇവിടെ നടത്തിയത്. അതിനാൽ വീട്ടുകാരെ 100 % ഹാപ്പിയാക്കാൻ  ഡിസൈനർക്ക് സാധിച്ചു.

Project facts

Location- Perunna, Changanassery

Plot- 10 cent

Area- 3200 SFT

Owner- Akash

Design- Anoop Kumar C.A

Planet Architecture, Changanacherry

Mob- 9961245604

Y.C- 2021

English Summary- Small Plot House Model Kerala; Veedu Magazine

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒളിംപിക് മെഡൽ ഉന്നമിട്ട് ശ്രീശങ്കറിന്റെ ലോങ് ജംപ്

MORE VIDEOS
FROM ONMANORAMA