പലരും ഇതുകണ്ട് ആശയക്കുഴപ്പത്തിലാകാറുണ്ട്; കെട്ടും മട്ടും മാറിയ വീട്

HIGHLIGHTS
  • വീട്ടുകാർ പറഞ്ഞ ബജറ്റിൽ, വീട് പുതിയകാലത്തേക്ക് അപ്‌ഡേറ്റ് ചെയ്തു.
renovated-house-edavanna
SHARE

മലപ്പുറം എടവണ്ണയിലാണ് ഡോക്ടർ ആഷിബിന്റെ 40 വർഷം പഴക്കമുള്ള തറവാടുണ്ടായിരുന്നത്. കാലപ്പഴക്കത്തിൽ കോൺക്രീറ്റ് അടർന്നു വീഴാൻ തുടങ്ങി. മാത്രമല്ല ഇടുങ്ങിയ മുറികളിൽ കാറ്റും വെളിച്ചവും എത്തുന്നത് കുറവ്. എന്നാൽ പഴയ തറവാട് പൂർണമായും പൊളിച്ചുകളയാൻ മനസ്സ് അനുവദിക്കുന്നുമില്ല. അങ്ങനെയാണ് കാലോചിതമായി വീട് പുതുക്കിപ്പണിയാൻ തീരുമാനിച്ചത്. എന്നാൽ ഒറ്റനോട്ടത്തിൽ ഇതൊരു നവീകരിച്ച വീടാണെന്ന് പറയുകയുമില്ല.

edavanna-old-house
പഴയ വീട്

എലിവേഷന്റെ മുഖഛായ തന്നെ മാറ്റി. സൺഷേഡുകൾ എല്ലാം പൊളിച്ചു കളഞ്ഞു പ്ലെയിൻ സ്ട്രക്ചർ ആക്കിമാറ്റി. റൂഫിങ്ങിന് രണ്ടു ലെയർ ടെറാക്കോട്ട നൽകിയത് ഭംഗിക്കൊപ്പം ചൂടും കുറയ്ക്കാൻ സഹായിക്കുന്നു. 

edavanna-renovation-court

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, പ്രെയർ ഏരിയ, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ് 2900 ചതുരശ്രയടിയിൽ പുതുതായി ഉൾക്കൊള്ളിച്ചത്. പോർച്ചും സിറ്റൗട്ടും പുതുതായി കൂട്ടിച്ചേർത്തു.  

edavanna-renovation-inside

അകത്തളങ്ങളുടെ പുനർവിന്യാസത്തിലൂടെയാണ് പ്രധാനമായും സ്ഥലപരിമിതി മറികടന്നത്. ഇടച്ചുവരുകൾ പൊളിച്ചുകളഞ്ഞു അകത്തളം തുറന്ന നയത്തിലേക്ക് കൊണ്ടുവന്നു. കൂടാതെ കാറ്റും വെളിച്ചവും സുഗമമാകാൻ ധാരാളം ജാലകങ്ങളും എയർ വെന്റുകളും കൊടുത്തു.

edavanna-renovation-living

ഹൈറ്റ് കൂട്ടിയാണ് നവീകരിച്ച ലിവിങ് ഏരിയ. വുഡൻ ക്ലാഡിങ്ങും ഷാൻലിയറും ഇവിടം അലങ്കരിക്കുന്നു . പഴയ ഫർണിച്ചറുകൾ റീപോളിഷ് ചെയ്തും അപ്ഹോൾസ്റ്ററി മാറ്റിയും പുനരുപയോഗിച്ചു. പുറത്തെ കാഴ്ചകളിലേക്ക്  നോക്കി ഇരിക്കാൻ പാകത്തിൽ ഇരിപ്പിടസൗകര്യമുള്ള ബേ വിൻഡോകളാണ് ഇവിടെ കൊടുത്തത്. എലിവേഷനിലെ ടെറാകോട്ടയും ബ്രിക്ക് വർക്കും അകത്തളങ്ങളിലും തുടരുന്നു.

edavanna-renovation-sitout

കിടപ്പുമുറികൾ സമീപത്തെ സ്‌പേസ് കൂടി കൂട്ടിച്ചേർത്ത് വിശാലമാക്കി. ഹെഡ്‌റെസ്റ്റ് ഭാഗത്ത് ടെക്സ്ചർ വർക്ക് നൽകി ഹൈലൈറ്റ് ചെയ്തു. അങ്ങനെ ആധുനിക സൗകര്യങ്ങൾ കോർത്തിണക്കി പരിവർത്തനം ചെയ്തപ്പോൾ പഴയ 2100 ചതുരശ്രയടി 2900 ചതുരശ്രയടിയിലേക്ക് മാറി.

edavanna-renovation-bed

40 സെന്റിൽ  ലാൻഡ്സ്കേപ്പിങ്ങും  ഗാർഡനും പുതുതായി ചിട്ടപ്പെടുത്തിയത് വീടിന്റെ പുതിയ മുഖത്തിന് പിന്തുണ നൽകുന്നുണ്ട്. അങ്ങനെ വീട്ടുകാർ പറഞ്ഞ ബജറ്റിൽ, നല്ല വൃത്തിയിലും വെടിപ്പിലും വീട് പുതിയകാലത്തേക്ക് അപ്‌ഡേറ്റ് ചെയ്യപ്പെട്ടു. പഴയ വീട് മനസ്സിൽ വച്ചുകൊണ്ട് ഇവിടെ എത്തുന്നവർ ഇപ്പോൾ ആദ്യമൊന്ന് ആശയക്കുഴപ്പത്തിലാകാറുണ്ട് എന്ന് വീട്ടുകാർ പറയുന്നു.

edavanna-renovation-landscape

Project facts

D:\PROJECTS\94 Dr aashib\01 CAD\dr Ashib renovation WD Layout1 (1)

Location- Edavanna, Malappuram

Plot- 40 cent

Area- 2100 SFft (Old), 2900 Sft (New)

Owner- Dr. Aashib

Design- Designature Architects, Calicut

Mob- 9809794545   9947793303

Y.C- 2019

English Summary- Renovated House Model Kerala; Veedu Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം പാടിയതും പഠിച്ചതും കമ്മ്യൂണിസം: ദലീമ എം.എൽ.എ

MORE VIDEOS
FROM ONMANORAMA