കാണുന്നവരെയെല്ലാം ഒറ്റനോട്ടത്തിൽ പറ്റിക്കുകയാണ് ഈ വീട്! എങ്ങനെയെന്നോ?..

HIGHLIGHTS
  • അകത്തേക്ക് കയറിയാൽ ഇരട്ടി വിസ്തീർണം അനുഭവപ്പെടും..
narrow-plot-house
SHARE

സ്ഥലപരിമിതിയെ അപ്രസക്തമാക്കുന്ന നിർമിതിയാണ് കോഴിക്കോടുള്ള ഈ വീട്. വീതി വളരെ കുറഞ്ഞു നീളത്തിലുള്ള ചെറുപ്ലോട്ടാണിത്. ഇരുവശത്തും മറ്റു വീടുകളുണ്ട്. അതിനിടയിൽ നിലവിലുള്ള പഴയ ഒരുനില വീട് നവീകരിക്കുക എന്ന വെല്ലുവിളിയാണ് ഇവിടെ ഫലപ്രദമായി നിർവഹിച്ചത്. 

മുൻവശത്തുനിന്ന് നോക്കുമ്പോൾ വളരെ ചെറിയ ഒരു വീട് ആയി തോന്നുമെങ്കിലും സംഭവം അതല്ല. പിന്നിലേക്ക് പ്ലോട്ടിന് വീതി കൂടുതലായതു കൊണ്ട് നെടുനീളത്തിൽ പിന്നിലേക്കാണ് ഇടങ്ങൾ വരുന്നത്. പഴയ ഒരുനില വീട് മുന്നിലേക്കും മുകളിലേക്കും കൂട്ടി ചേർത്താണ് സ്ഥലപരിമിതി മറികടന്നത്.

narrow-plot-house-calicut

മുൻപോട്ട് തള്ളി നിൽക്കുന്ന ബാൽക്കണി ആണ്  വീടിന്റെ പ്രധാന ഭംഗി. അകത്തേക്ക് പ്രവേശിക്കുമ്പോഴാണ് ഈ വീടിന്റെ യഥാർത്ഥ വലുപ്പം മനസിലാകുന്നത്. സിറ്റ്ഔട്ട്, ലിവിങ്, ഡൈനിങ്ങ്, കിച്ചൺ, നാലു  കിടപ്പുമുറികൾ, ബാൽക്കണി എന്നിവ ഉൾകൊളളിച്ചു. 

narrow-plot-house-calicut-hall

എല്ലാ റൂമുകളിലും മറൈൻ പ്ലൈ വിത്ത് വിനീർ ഫിനിഷിൽ ചെയ്ത ഇന്റീരിയറുകൾ ആണ് നൽകിയിരിക്കുന്നത്. ലിവിങ് ഏരിയയിൽ ഒരു ഭിത്തിയിൽ ടിവി യൂണിറ്റ് കൊടുത്ത് മറുഭാഗത്തായി പ്രയർ ഏരിയയും വേർതിരിച്ചു. ലിവിങ് ഏരിയയിൽ നിന്നും ഡൈനിങ് ഏരിയയിലേക്ക് പ്രവേശിക്കുമ്പോൾ വലതുഭാഗത്തായി സ്റ്റെയർകേസ് നൽകി അതിനടിയിലായി  വാഷ് ബേസിൻ, ഇൻവെർട്ടർ സ്‌റ്റോറേജ് യൂണിറ്റ് എന്നിവ കൊടുത്തു. 

narrow-plot-house-calicut-dine

സ്റ്റെയർകേസും ഡൈനിങും വേർത്തിരിക്കുന്ന ഭിത്തി പകുതി ചുമരും പകുതി ഓപൺ ഷെൽഫും ആയിട്ടാണ് നൽകിയിരിക്കുന്നത്.  ആറുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ കഴിയുന്ന ഡൈനിങ് ടേബിൾ ആണ് കൊടുത്തിരിക്കുന്നത്.ഡൈനിങ് - കിച്ചൺ പാർടീഷൻ  ക്രോക്കറി യൂണിറ്റും സെർവിങ് കൗണ്ടറുമായി പ്രവർത്തിക്കുന്നു.

മറൈൻ പ്ലൈവുഡിൽ പിയു പെയിന്റ്  ചെയ്താണ് കിച്ചൺ ക്യാബിനറ്റ് ഒരുക്കിയത്. സ്റ്റൈൻലെസ്സ് സ്റ്റീലിലാണ് കിച്ചൺ ആക്‌സസറീകളും ഫിറ്റിങ്ങുകളും.   

narrow-plot-house-calicut-kitchen

ജിപ്സം ഫോൾസ് സീലിങ് ചെയ്ത് കമനീയമാക്കിയാണ് കിടപ്പുമുറികൾ ചിട്ടപ്പെടുത്തിയത്. നാലു മുറികൾക്കും  അറ്റാച്ച്ഡ് ബാത്ത്റൂമുകൾ ഉൾപ്പെടുത്തി. ബെഡ്റൂമിൽ നിന്നും യുസ് ചെയ്യുന്ന തരത്തിൽ ആണ് ബാൽക്കണി നൽകിയിരിക്കുന്നത്. 

narrow-plot-house-calicut-bed

ചുരുക്കത്തിൽ അകത്തേക്ക് കയറിയാൽ അതിന്റെ ഇരട്ടി വിസ്തീർണം അനുഭവപ്പെടും എന്നതാണ് രൂപകൽപനയിലെ മാജിക്. കാണുന്നവരെയെല്ലാം ഒറ്റനോട്ടത്തിൽ പറ്റിക്കുകയാണ് ഈ വീട്.

Project facts

Location- Calicut

Design- Midarp Builders

Mob - 9746443355

English Summary- Narrow Plot House Calicut

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒളിംപിക് മെഡൽ ഉന്നമിട്ട് ശ്രീശങ്കറിന്റെ ലോങ് ജംപ്

MORE VIDEOS
FROM ONMANORAMA