മുടക്കിയ ഓരോ രൂപയ്ക്കും മൂല്യമുള്ള വീട്! നല്ല മാതൃക; പ്ലാൻ

HIGHLIGHTS
  • ചതുരശ്രയടിക്ക് 2000 രൂപയിൽ താഴെ മാത്രമേ ചെലവായുള്ളൂ.
53-lakh-house-koratty
SHARE

തൃശൂർ കൊരട്ടിയിലാണ് ഷൈജന്റെയും കുടുംബത്തിന്റെയും പുതിയ വീട്. വീടിനു എത്ര തുക ചെലവഴിക്കാം എന്നതിനെക്കുറിച്ചു പണി തുടങ്ങുന്നതിനു മുൻപേതന്നെ നിശ്ചയിച്ചുറപ്പിച്ചിരുന്നു. റോഡ് നിരപ്പിൽ  നിന്നും താഴ്ന്നു കിടക്കുന്ന പ്ലോട്ട് മണ്ണിട്ടുയർത്താതെ, പ്ലോട്ടിന്റെ സ്വാഭാവികത നിലനിർത്തിയാണ് വീടുപണി തുടങ്ങിയത്.

53-lakh-house-side

സ്ലോപ്, ഫ്ലാറ്റ്, കർവ്ഡ് റൂഫുകളുടെ സങ്കലനമാണ് എലിവേഷൻ. വൈറ്റ്+ ഗ്രേ നിറങ്ങളുടെ ഭംഗിയാണ് പുറംചുവരുകൾക്ക്. സിറ്റൗട്ട്, ഫോർമൽ ലിവിങ്,ഡൈനിങ്, പാറ്റിയോ, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിലുള്ളത്. അപ്പർ ലിവിങ്, ഹോം തിയറ്റർ, രണ്ടു കിടപ്പുമുറികൾ, ബാൽക്കണി എന്നിവ മുകൾനിലയിൽ ഒരുക്കി. മൊത്തം 2684 ചതുരശ്രയടിയാണ് വിസ്തീർണം. വളരെ മിതമായാണ് അകത്തളങ്ങൾ ഒരുക്കിയത്. ഇന്റീരിയർ അലങ്കരിക്കാൻ അധികം പൈസ കളയണ്ട എന്ന് തീരുമാനിച്ചിരുന്നു. 

53-lakh-house-sitout

സെമി ഓപ്പൺ നയത്തിലാണ് അകത്തളങ്ങൾ. സെമി-പാർടീഷനുകൾ കൊടുത്ത് അകത്തളം വേർതിരിക്കുന്നു. അകത്തേക്ക് കയറുമ്പോൾ ആദ്യം ഗസ്റ്റ് ലിവിങ്. അതുകഴിഞ്ഞു പ്രവേശിക്കുന്നത് ഡബിൾ ഹൈറ്റിൽ ഒരുക്കിയ ഡൈനിങ് ഹാളിലേക്കാണ്.

53-lakh-house-dine

മുകളിലും താഴെയുമുള്ള പ്രധാന വാതിലുകൾക്ക് മാത്രം തേക്ക് ഉപയോഗിച്ചു. ബാക്കി അപ്രധാന വാതിലുകൾ ഇമ്പോർട്ടഡ് വുഡിൽ ലാമിനേറ്റ് ഫിനിഷിൽ നിർമിച്ചു.  വിട്രിഫൈഡ് ടൈലാണ് പൊതുവിടങ്ങളിൽ വിരിച്ചത്. സിറ്റൗട്ടിൽ ഗ്രാനൈറ്റ് വിരിച്ചു. അടുക്കളയിൽ മാറ്റ് ഫിനിഷ്ഡ് ടൈലുകളും ഉപയോഗിച്ചു.

53-lakh-house-kitchen

സ്‌റ്റെയിൻലെസ്സ് സ്‌റ്റീൽ കൊണ്ടാണ് ഗോവണിയുടെ കൈവരികൾ.ജിപ്സം ഫോൾസ് സീലിങ് ഒഴിവാക്കി. കിച്ചൻ കബോർഡുകൾ ഫെറോസിമൻ്റ് സ്ലാബിൽ നിർമിച്ചു വുഡൻ ഡോറുകൾ കൊടുത്തു.

53-lakh-house-upper

മുകളിലും താഴെയും രണ്ടു വീതം കിടപ്പുമുറികളുണ്ട്. ഉപയുക്തത ആധാരമാക്കി ലളിതമായാണ് കിടപ്പുമുറികൾ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ കൊടുത്തു. തേക്കിന്റെ വുഡൻ ചന്തമാണ് കിച്ചണിൽ കൊടുത്തത്. ഗ്രാനൈറ്റാണ് കൗണ്ടറിൽ വിരിച്ചത്.

53-lakh-house-bed

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 53 ലക്ഷം രൂപയ്ക്ക് പണി പൂർത്തിയാക്കാൻ കഴിഞ്ഞു. ചതുരശ്രയടിക്ക് 2000 രൂപയിൽ താഴെ മാത്രമേ ചെലവായുള്ളൂ. 'കൃത്യവും വ്യക്തവുമായ ഹോം വർക്ക് ചെയ്താണ് ഞാൻ വീടുപണിക്കിറങ്ങിയത്. അതിനാൽ ഒരു ഘട്ടത്തിലും അധിക ചെലവുകൾ വരാതെ കൃത്യമായ ബജറ്റിൽ, ആഗ്രഹിച്ച സൗകര്യങ്ങളെല്ലാം ചിട്ടപ്പെടുത്തിയ വീട് പൂർത്തിയാക്കാൻ കഴിഞ്ഞു'. സംതൃപ്തിയോടെ ഗൃഹനാഥൻ പറഞ്ഞുനിർത്തുന്നു.

53-lakh-house-truss

Project facts

Model

Location- Koratty, Thrissur

Model

Plot- 100 cent

Area- 2684 SFT

Owner- Shyjan

Design- Anoop KG

Cadd Artec, Angamali

Mob- 9037979660

Y.C- 2021

English Summary- Cost Effective House Plan; Veedu Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹരിതയോഗ ജീവിതം പറഞ്ഞ് ഷാജി ശങ്കരത്തിൽ

MORE VIDEOS
FROM ONMANORAMA