ADVERTISEMENT

തൃശൂർ കൊടുങ്ങല്ലൂരിലാണ് സുബ്രഹ്മണ്യന്റെയും കുടുംബത്തിന്റെയും പുതിയ വീട്.  ആർക്കിടെക്ട് സൂര്യ പ്രശാന്ത് (MudBricks Architects) ആണ് ഈ വീട് രൂപകൽപന ചെയ്തത്. ധാരാളം സുഹൃത്തുക്കളുള്ള, ഒത്തുചേരലുകൾ ഇഷ്ടപ്പെടുന്ന ഗൃഹനാഥന്, അതിഥികളെ സ്വീകരിക്കാൻ പാകത്തിൽ മികച്ച ഒരു കോമൺ ഏരിയ വേണം എന്ന ആഗ്രഹം ആർകിടെക്ടിനെ അറിയിച്ചിരുന്നു. കൂടാതെ മുറ്റത്തുള്ള രണ്ടു മുത്തശ്ശിമാവുകളും തുളസിത്തറയും നിലനിർത്തണം. അതിനെ ഉൾക്കൊള്ളിച്ചാണ് ലാൻഡ്സ്കേപ് രൂപകൽപന ചെയ്തത്. കൂടാതെ സ്വർണ അരഞ്ഞാണം പോലെ പൂത്തുലഞ്ഞു കിടക്കുന്ന ഒരു കണിക്കൊന്നയും  ലാൻഡ്സ്കേപ്പിന് അഴക് നിറയ്ക്കുന്നു.

green-home-kodungallur-garden

സമകാലിക ശൈലിയിൽ ഫ്ലാറ്റ്- ബോക്സ് മാതൃകയിലാണ് എലിവേഷൻ. വുഡൻ കോംപസിറ്റ് പാനലുകൾ പുറംകാഴ്ചയ്ക്ക് പ്രൗഢി പകരുന്നു.  സിറ്റൗട്ട്, ഫോയർ, ഗസ്റ്റ് ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, രണ്ടു കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, അഞ്ചു കിടപ്പുമുറികൾ, അപ്പർ ലിവിങ് എന്നിവയാണ് 4500 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. പബ്ലിക്- ഫാമിലി- പ്രൈവറ്റ് എന്നിങ്ങനെ സ്‌പേസുകളെ വേർതിരിച്ചു.

green-home-kodungallur-yard

പ്രധാന വാതിൽ തുറന്നു ഫോയറിലൂടെ  പ്രവേശിക്കുമ്പോൾ, വശത്തായി  സ്വകാര്യതയോടെ ഗസ്റ്റ് ലിവിങ്. ഉദ്യാനത്തിന്റെ കാഴ്ചകൾ വിരുന്നെത്തുന്ന ഗ്ലാസ് ഭിത്തിയാണ് സ്വീകരണമുറിയുടെ സവിശേഷത. 

green-home-kodungallur-formal

ഇവിടെനിന്നും പ്രവേശിക്കുന്നത് ഡബിൾ ഹൈറ്റിൽ ഒരുക്കിയ വിശാലമായ ഫാമിലി ലിവിങ് സ്‌പേസിലേക്കാണ്. മനോഹരമായ കസ്റ്റമൈസ്ഡ് ഫർണിച്ചറുകൾ ഇവിടം അലങ്കരിക്കുന്നു. ഇരുനിലകളെയും ബന്ധിപ്പിക്കുന്ന  കണക്‌ഷൻ സ്‌പേസായും സ്വീകരണമുറി വർത്തിക്കുന്നു. ഇവിടെ ടിവി യൂണിറ്റ് വേർതിരിച്ചു. ഡൈനിങ്ങിൽ ഇരുന്നും ടിവി കാണാം എന്ന ഗുണവുമുണ്ട്. ഗോവണിയുടെ വശത്തായി ജാളി ജാലകങ്ങളുണ്ട്. ഇത് ക്രോസ് വെന്റിലേഷനും വെളിച്ചവും ഉള്ളിൽ ഉറപ്പുവരുത്തുന്നു.

green-home-kodungallur-hall

രണ്ടു കോർട്യാർഡുകളാണ് അകത്തളത്തിലെ ശ്രദ്ധാകേന്ദ്രം. ഇതിൽ ഒരെണ്ണം  ഡബിൾ ഹൈറ്റിൽ ഒരുക്കിയ ഇന്നർ കോർട്യാർഡാണ്. പർഗോള സ്‌കൈലൈറ്റിലൂടെ പ്രകാശം സമൃദ്ധമായി വീട്ടിലേക്കൊഴുകുന്നു. നിലത്ത് പെബിൾസ് വിരിച്ചു. ഭിത്തി ക്ലാഡിങ് പതിച്ചു. ഇൻഡോർ പ്ലാന്റുകളും ഇവിടെ ഹാജരുണ്ട്.

green-home-kodungallur-interiors

സൈഡ് കോർട്യാർഡാണ് ഹൈലൈറ്റ്. പുറത്തെ സ്‌പേസിനെ ഗ്രില്ലുകൾ നൽകി സുരക്ഷിതമാക്കി ഇന്റീരിയറിലെ ഭാഗമാക്കുകയായിരുന്നു. ഇവിടെ വള്ളിച്ചെടികൾ ഹരിതാഭ നിറയ്ക്കുന്നു . കൂടാതെ വാട്ടർബോഡിയും ജലധാരയുമുണ്ട്. വീട്ടിലെ ഏറ്റവും മനോഹരമായ സ്‌പേസുകളിൽ ഒന്നായി ഇത് മാറുന്നു.

green-home-kodungallur-courtyard

ഒരു വശം ബെഞ്ച് കൺസെപ്റ്റിലുള്ള സിംപിൾ ഊണുമേശയാണിവിടെ. ഡൈനിങ്ങിലേക്ക് തുറക്കുന്ന സെർവിങ് കൗണ്ടറുള്ള കിച്ചൻ മറ്റൊരു സവിശേഷതയാണ്. ഈ കൗണ്ടർ, പാചകം ശ്രദ്ധിച്ചു കൊണ്ട് കുട്ടികളെ പഠിപ്പിക്കാനുള്ള സ്റ്റഡി ടേബിളും ചെറിയ കറുമുറകൾക്കുള്ള ഫൂഡ് കൗണ്ടറായും വർത്തിക്കുന്നു. ഇതിനായി ഹൈ ചെയറുകൾ കൊടുത്തിട്ടുണ്ട് 

green-home-kodungallur-dine

താഴെ രണ്ടും മുകളിൽ മൂന്നും കിടപ്പുമുറികളാണുള്ളത്. വിശാലതയും മോഡേൺ സൗകര്യങ്ങളുമാണ് മുറികളുടെ ഹൈലൈറ്റ്. എല്ലാത്തിനും അറ്റാച്ഡ് ബാത്റൂം സൗകര്യങ്ങൾ കൊടുത്തിട്ടുണ്ട്. സ്‌റ്റോറേജിനായി ഫുൾ ലെങ്ത് വാഡ്രോബുകൾ വേർതിരിച്ചു.

green-home-kodungallur-bed

ചുരുക്കത്തിൽ ഉദയസൂര്യൻ- കാറ്റ്- വെള്ളം- പച്ചപ്പ് എന്നിവയുടെ സങ്കലനമാണ് ഈ വീടിന്റെ അകത്തളം. ഇത് ഒരു ദിവസം മുഴുവൻ ഉള്ളിൽ പ്രസരിപ്പ് നിറയ്ക്കുന്നു. അത് വീട്ടുകാരുടെ മനസ്സിലും പ്രതിഫലിക്കുന്നു. അങ്ങനെ ആഗ്രഹിച്ചതിനേക്കാൾ ഭംഗിയായി വീട് ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഈ കുടുംബം.

green-home-kodungallur-gate

 

Project facts

Location- Kodungallur

Area- 4500 SFT

Owner- Subrahmanian

Architect-Surya Prasanth

MudBricks Architects, Thrissur, Kochi

Mob- 7012335176

Y.C- Jan 2021

ചിത്രങ്ങൾ -ജസ്റ്റിൻ സെബാസ്റ്റ്യൻ 

English Summary- Eco friendly House Kerala; Veedu Malayalam Magazine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com