'കണ്ണെടുക്കാൻ തോന്നുന്നില്ല': ഈ വീട് കണ്ടവർ പറയുന്നു; അപാരഭംഗി; പ്ലാൻ

HIGHLIGHTS
  • ഈ പ്രദേശത്തെ തന്നെ ലാൻഡ്മാർക്കായി മാറിയിരിക്കുകയാണ് ഈ വമ്പൻ വീട്.
traditional-home-thrissur
SHARE

തൃശൂർ ജില്ലയിലെ ചെന്ത്രാപ്പിന്നിയിലാണ് രതീഷിന്റെയും കുടുംബത്തിന്റെയും അതിമനോഹരമായ ഈ പുതിയവീട്. പരമ്പരാഗത ശൈലിയിലുള്ള എലിവേഷൻ തന്നെയാണ് വീടിന്റെ പ്രധാന ആകർഷണം. 30 സെന്റ് ദീർഘചതുരാകൃതിലുള്ള പ്ലോട്ടിലാണ് വീട് പണിതത്. തട്ടുതട്ടായിട്ടുള്ള മേൽക്കൂരയും വീടിന്റെ മുഖപ്പും തേക്കിന്റെ പാനലിങ് വർക്കുകളും വലിയ പില്ലറുകളും പഴമയുടെ തനിമ പകരുന്ന നടക്കല്ലും നീളൻ വരാന്തയും ചാരുപടിയും ഇറയവുമെല്ലാം എലിവേഷന്റെ ആഢ്യത്വം വർധിപ്പിക്കുന്നു.   

traditional-home-thrissur-sitout

സിറ്റൗട്ടിലും വരാന്തയിലും സീലിങ്ങിൽ കൊടുത്തിട്ടുള്ള തേക്കിന്റെ പാനലിങ്, പഴയ മച്ച് എന്ന ആശയത്തെ ഓർമിപ്പിക്കുന്നു. എന്നാൽ ട്രെൻഡി ഇന്റീരിയർ ആയിരിക്കണം എന്നും ഉടമ പറഞ്ഞിരുന്നു . അതുകൊണ്ടുതന്നെ ഏറ്റവും പുതിയ ടെക്‌നോളജികളും മെറ്റീരിയലുകളും  ഉപയോഗിച്ചുകൊണ്ട് മോഡേൺ ഇന്റീരിയറാണ് വീടിനുള്ളിൽ ചിട്ടപ്പെടുത്തിയത്.

traditional-home-thrissur-porch

വീടിനു ഇരുവശവുമായി കാർപോർച്ചുകൾ വിന്യസിച്ചു. സ്റ്റോൺ വിരിച്ചു ഭാഗിയാക്കിയ മുറ്റവും ലാൻഡ്സ്കേപ്പും കടന്നാണ് വീട്ടിലേക്ക് പ്രവേശിക്കുന്നത്. സിറ്റൗട്ട്, ഫോയർ, ഫോർമൽ ലിവിങ്, പൂജ മുറി, ഡൈനിങ്ങ്, നടുമുറ്റം, ഗസ്റ്റ് ബെഡ്‌റൂം, കിഡ്സ് ബെഡ്‌റൂം, മാസ്റ്റർ ബെഡ്‌റൂം, ഫാമിലി ലിവിങ്, പാഷിയോ, കോമൺ ടോയ്‌ലറ്റ്, വാഷ് ഏരിയ, കിച്ചൻ, വർക് ഏരിയ എന്നിങ്ങനെ ആണ് താഴെ നിലയിലെ ക്രമീകരണങ്ങൾ. അപ്പർ ലിവിങ്, ബാർ കൗണ്ടർ, ഹോം തിയറ്റർ, ബെഡ്‌റൂം, ബാൽക്കണി, ബുക്ക് ഷെൽഫ്, ഓപ്പൺ ടെറസ് എന്നിങ്ങനെയാണ് മുകൾനിലയിലെ സൗകര്യങ്ങൾ. മൊത്തം 5200 ചതുരശ്രയടിയിലാണ് വീട് നിലകൊള്ളുന്നത്. ഇന്റീരിയറിൽ എത്തിയാൽ ഭംഗിയുള്ള ഒരു നടുമുറ്റം ഉണ്ട്. ഈ നടുമുറ്റത്തിനു ചുറ്റുമായിട്ടാണ് ബാക്കി എല്ലാ സ്‌പേസുകളും വിന്യസിച്ചിട്ടുള്ളത് .

traditional-home-thrissur-court

'ഓപ്പൺ ടു ഓൾ' എന്ന ആശയമാണ് ഇന്റീരിയറിൽ ഹൈലൈറ്റ്. വിശാലമായ സ്‌പേസുകളെ ന്യൂട്രൽ നിറങ്ങളുടെ അകമ്പടിയോടെ ഒരുക്കി. ഡിസൈൻ എലമെന്റായി തോന്നും വിധം ഒരുക്കിയ പാർട്ടീഷൻ യൂണിറ്റുകളും സീലിംഗ് പാറ്റേണുകളും തടിയുടെ പാനലിങ് വർക്കുകളും  കസ്റ്റംമെയ്ഡ് ഫർണിച്ചറുകളും ലൈറ്റ് ഫിറ്റിങ്ങുകളും എല്ലാം അകത്തളത്തിന്റെ ആംബിയൻസ് കൂട്ടുന്ന ഘടകങ്ങൾ ആണ്. നടുമുറ്റത്തിൽ നിന്ന് എത്തുന്ന കാറ്റും വെട്ടവും അകത്തളത്തിൽ കയറി ഇറങ്ങുന്നതിനാൽ സദാ പ്രസന്നത നിറയുന്നു .

traditional-home-thrissur-dine

ജി.ഐ സ്ട്രക്ച്ചറിൽ വുഡ് പ്ളേറ്റ്ഡ് ഫിനിഷും ഗ്ലാസും കൊടുത്താണ് സ്റ്റെയർകേസ് മനോഹരമാക്കിയത്. ഇറ്റാലിയൻ മാർബിളിന്റെ ഭംഗിയാണ് ഫ്ലോറിങ്ങിന്. ഡൈനിങ്ങിന്റെ ഒരു വശത്തു രണ്ടു സ്റ്റെപ്പ് താഴ്ത്തി കോഫി സ്‌പേസ് വേർതിരിച്ചു. ഇരിക്കാനും വിശ്രമിക്കാനും എല്ലാം ഈ സ്‌പേസ് ഉപയോഗിക്കാം.

traditional-home-thrissur-living-hall

ബെഡ്‌റൂമുകളിൽ വാൾപേപ്പറും മൾട്ടിവുഡും ഉപയോഗിച്ച് കൊടുത്ത ഡിസൈൻ ഫീച്ചറാണ് ഹെഡ്‌റെസ്റ്റിനെയും സീലിംഗിനെയും വ്യത്യസ്തമാക്കുന്നത് .എല്ലാ മുറികളിലും ഡ്രസിങ് യൂണിറ്റും വാഡ്രോബ് യൂണിറ്റുകളും അറ്റാച്ഡ് ബാത്റൂമും സജ്ജമാക്കിയാണ് ഡിസൈൻ ചെയ്തത്.

traditional-home-thrissur-formal

മൂന്നു കിടപ്പുമുറികൾ താഴെ നിലയിലാണ് വേർതിരിച്ചത്. മുകൾനിലയിൽ എത്തിയാൽ വിശാലമായിട്ടാണ് അപ്പർ ലിവിങ് വിന്യസിച്ചത്. ഊഞ്ഞാലും, ബുക്ക് ഷെൽഫും, വെർട്ടിക്കൽ പർഗോളയുള്ള ചാരുപടിയും എല്ലാം നൽകിയാണ് അപ്പർ ലിവിങ്ങിന്റെ ക്രമീകരണം.

traditional-home-thrissur-dining

ട്രെൻഡി ഫീൽ കൊണ്ടുവരും വിധമാണ് മുകളിൽ ബാർ കൗണ്ടർ സെറ്റ് ചെയ്‌തിട്ടുള്ളത്. റെഡ് ,ബ്ലാക് , വുഡ് എന്നിങ്ങനെയാണ് ബാറിന്റെ കോമ്പിനേഷൻ. ബാർ ചെയറും ഹാങ്ങിങ് ലൈറ്റുമെല്ലാമാണ് ഇവിടെ ആംബിയൻസ് നിറയ്ക്കുന്നത്. ഇവിടെ ഭിത്തിയുടെ ഒരു ഭാഗം വാൾ  പേപ്പർ നൽകി ഹൈലൈറ്റ് ചെയ്തു. ഇവിടെ ബെഡ്റൂമിന്റെ ഭാഗമായി ഒരു ബാൽക്കണിയും ചിട്ടപ്പെടുത്തി. 

traditional-home-thrissur-kitchen

സ്‌പേഷ്യസ് ആയിട്ടാണ് അടുക്കള. കിച്ചൻ കബോർഡുകൾക്കു സിന്തറ്റിക് പിവിസി ബോർഡിൽ പിയു ഫിനിഷ് നൽകിയൊരുക്കി. കൗണ്ടർ ടോപ്പിനു നാനോവൈറ്റ് ആണ് ഉപയോഗിച്ചത്.

traditional-home-thrissur-hall

ഇങ്ങനെ ഓരോ സ്‌പേസും ആഡംബരപൂർണമായിട്ടാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. പരമ്പരാഗത ശൈലി ഘടകങ്ങളും മോഡേൺ ശൈലിയോടും ചേർന്ന് പോകുന്ന എലമെന്റുകളും നയങ്ങളും എല്ലാം നൽകി വ്യത്യസ്തമാക്കിയത് പരസ്പരം ചേർന്ന് പോകും വിധമാണ്.

traditional-home-thrissur-bed

വീടിന്റെ ഫോട്ടോയും വിഡിയോയുമൊക്കെ സമൂഹമാധ്യമങ്ങളിൽ കണ്ടിഷ്ടമായി നിരവധി ആളുകളാണ്  കോവിഡ് കാലത്തും വീട്ടുകാരെ വിളിക്കുന്നത്. ചുരുക്കത്തിൽ ഈ പ്രദേശത്തെ തന്നെ ലാൻഡ്മാർക്കായി മാറിയിരിക്കുകയാണ് ഈ വമ്പൻ വീട്.

traditional-home-thrissur-courtyard

                               

Project facts

traditional-home-thrissur-ff

Location-Chenthrapini, Thrissur

traditional-home-thrissur-gf

Owner-Retheesh & Silja 

Plot 30 cent

Area-5200 SqFT

Design- Woodnest Developers, Chalakudy

Mob-7025938888

Y.C- 2021

English Summary- Traditional House Plan; Veedu Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA