'ഒരുനില വീടാണ് നല്ലത്; കാരണമുണ്ട്': ഒത്തുചേർന്ന് ഈ വീട്ടുകാർ പറയുന്നു

colonial-home-kothamangalam
SHARE

കൊളോണിയൽ ചാരുതയ്‌ക്കൊപ്പം മോഡേൺ സൗകര്യങ്ങളും സമന്വയിപ്പിച്ച് നിർമിച്ച ഭവനമാണിത്. കോതമംഗലത്താണ് ബാബു ഏലിയാസിന്റെയും കുടുംബത്തിന്റെയും ഈ സ്വപ്നസുന്ദരമായ വീട്. ചുറ്റുപാടുകൾക്കും വീടുപോലെതന്നെ പ്രാധാന്യം നൽകിയതാണ് ഇവിടെ ഹൈലൈറ്റ്. 24 സെന്റ് പ്ലോട്ടിന്റെ മുക്കാൽഭാഗവും ലാൻഡ്സ്കേപ്പിനായി മാറ്റിവച്ചു.

colonial-home-kothamangalam-elevn

കുടുംബാംഗങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിനും ഹൃദ്യതയ്ക്കും ഒരുനില വീടാണ് നല്ലതെന്ന തിരിച്ചറിവിൽ ഒരുനിലയിൽ സൗകര്യങ്ങൾ എല്ലാം ചിട്ടപ്പെടുത്തി. എന്നാൽ പലതട്ടുകളായുള്ള ചരിഞ്ഞ മേൽക്കൂരകൾ മൂലം പുറംകാഴ്ചയിൽ ഇരുനില വീട് എന്നുതോന്നും. മേൽക്കൂര നിരപ്പായി വാർത്തശേഷം ഉയരം കൂട്ടി ജിഐ ട്രസ് വർക്ക് ചെയ്ത് ഓടുവിരിക്കുകയായിരുന്നു. അതിനാൽ ഒരുനിലയാണെങ്കിലും മുകൾനിലയിൽ ഒരു അറ്റിക് സ്‌പേസ് ലഭിക്കുന്നതിലൂടെ ഇരുനിലയുടെ സ്ഥലസൗകര്യം ലഭിക്കുന്നു. മാത്രമല്ല വീടിനുള്ളിൽ ചൂടും കുറയ്ക്കാനും സാധിച്ചു.

colonial-home-kothamangalam-

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, അറ്റാച്ഡ് ബാത്റൂമോടുകൂടിയ നാലു കിടപ്പുമുറികൾ എന്നിവയാണ് 4300 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

colonial-home-kothamangalam-living

സിറ്റൗട്ടിൽ നിന്നും ഒരു ഫോയർ വഴിയാണ് അകത്തേക്ക് പ്രവേശിക്കുന്നത്. ഫോർമൽ ലിവിങ്ങിന്റെ രണ്ടുവശങ്ങളിലും സ്ലൈഡിങ് ഗ്ലാസ് ജാലകങ്ങളുണ്ട്. ഇതിൽ ഒരെണ്ണം കോർട്യാർഡിലേക്കും ഒരെണ്ണം മുളകൾ നിറയുന്ന ബഫർ സോണിലേക്കുമാണ് തുറക്കുന്നത്. അതിനാൽ സ്വീകരണമുറിയിൽ എവിടെയിരുന്നാലും നിറയെ പച്ചപ്പ് കണ്ണിനു കുളിർമ പകരും. ബ്ലൂ തീമിലുള്ള കസ്റ്റമൈസ്ഡ് ഫർണീച്ചറുകളാണ് ഫാമിലി ലിവിങ് അലങ്കരിക്കുന്നത്. ഫാമിലി ലിവിങ്ങിന് അനുബന്ധമായി ഒരു ഔട്ടർ പാഷ്യോയുമുണ്ട്. വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. സിറ്റൗട്ടിൽ മാത്രം ഗ്രാനൈറ്റ് വിരിച്ചു.

colonial-home-kothamangalam-interior

വീടിന്റെ ശ്രദ്ധാകേന്ദ്രം ഡബിൾഹൈറ്റിലുള്ള കോർട്യാർഡാണ്. എവിടെനിന്നാലും പച്ചപ്പിന്റെ ഈ കൊച്ചുതുരുത്തിലേക്ക് കാഴ്ചയെത്തും. ഭിത്തിയിൽ നാച്ചുറൽ ബ്രിക്ക് ക്ലാഡിങ് കൊടുത്തതുവഴി ഈ സ്‌പേസിനെ ഹൈലൈറ്റ് ചെയ്യാൻ സാധിക്കുന്നു.

colonial-home-kothamangalam-chair

ആറു പേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഡൈനിങ് ടേബിൾ കസ്റ്റമൈസ് ചെയ്തു. നീല കുഷ്യൻ സീറ്റിങ് ചെയറുകൾ ഹൈലൈറ്റ് ചെയ്യുന്നു. സമീപം ക്രോക്കറി യൂണിറ്റുമുണ്ട്. ഡൈനിങ് ഹാളിന് അനുബന്ധമായി ഒരു ഓപ്പൺ കിച്ചനുണ്ട്. ഇതുകൂടാതെ സെക്കൻഡ് കിച്ചനും വർക്കേരിയയുമുണ്ട്.

colonial-home-kothamangalam-dine

സ്‌റ്റോറേജിനും കംഫോർട്ടിനും പ്രാധാന്യം നൽകിയാണ് നാലു കിടപ്പുമുറികളും ചിട്ടപ്പെടുത്തിയത്. ഫുൾ ലെങ്ത് വാഡ്രോബ്, സ്റ്റഡി ടേബിൾ, അറ്റാച്ഡ് ബാത്റൂം എന്നിവ ഇവിടെ സജ്ജീകരിച്ചു.

colonial-home-kothamangalam-inside

ചുരുക്കത്തിൽ പച്ചപ്പും കാറ്റും പ്രൗഢമായ സൗകര്യങ്ങളും ഈ വീടിനെ മനോഹരമായ ഒരനുഭവമാക്കുന്നു. ഒരുനിലയിൽ ഇടങ്ങൾ ചിട്ടപ്പെടുത്തിയതിനാൽ കുടുംബാംഗങ്ങൾ തമ്മിൽ ആശയവിനിമയം മുറിയാതെ ഹൃദ്യമായി നിലകൊള്ളുന്നു എന്ന് വീട്ടുകാർ സാക്ഷിക്കുന്നു.

Project facts

Location- Kothamangalam

Plot- 24 cents

Area- 4300 SFT

Owner- Babu Alias

Architect- Joseph Peter

Peter Architects, Kochi

Mob- 9656805866

Y.C- 2019

English summary- Colonial House Plan Kerala; Veedu Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA