പിടിതരാത്ത രൂപം; നിറയെ സർപ്രൈസുകൾ; ഇത് മനസ്സിൽ ഉദ്വേഗം നിറയ്ക്കുന്ന വീട്

HIGHLIGHTS
  • പൂന്തോട്ടത്തെ കേന്ദ്രബിന്ദുവാക്കിയാണ് വീടിന്റെ നിർമാണം.സോളറിലാണ് വീട് പ്രവർത്തിക്കുന്നത്..
unique-home-kasargod
SHARE

കാസർഗോഡ് നീലേശ്വരത്ത് പ്രകൃതിരമണീയമായ പ്രദേശത്താണ് ജയ്‌ഫറിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. പരമ്പരാഗത- സമകാലിക ശൈലികളുടെ മിശ്രണമാണ് ഈ വീട്. പ്രധാന ഗെയ്റ്റ് കൂടാതെ ഒരു പടിപ്പുരയും വീട്ടിലുണ്ട്. ഉടമയുടെ തറവാട് പൊളിച്ചുകിട്ടിയ 100 വർഷത്തിലേറെ പഴക്കമുള്ള തടിവാതിലാണ് ഇതിലെ ഹൈലൈറ്റ്. 

പലവിധ ജ്യാമിതീയ രൂപങ്ങളുടെ സങ്കലമാണ് പുറംകാഴ്ച. ഇതിൽ വൃത്താകൃതിയാണ് കൂടുതൽ പ്രമുഖമായി നിലകൊള്ളുന്നത്. ഓട് വച്ചുവാർക്കുന്ന ഫില്ലർ സ്ലാബ് ശൈലിയിലാണ് മേൽക്കൂര നിർമിച്ചത്. അതിനുമുകളിൽ ട്രസ് ചെയ്ത് മംഗലാപുരം ഓടുകളും വിരിച്ചു. അതിനാൽ ഉള്ളിൽ ചൂട് വളരെ കുറവാണ്.

unique-home-kasargod-view

എക്സ്പോസ്ഡ് വെട്ടുകല്ലിന്റെ ഭംഗിയാണ് പുറംചുവരുകളുടെ ആകർഷണം. പൂന്തോട്ടത്തെ കേന്ദ്രബിന്ദുവാക്കിയാണ് വീടിന്റെ നിർമാണം. അതിനാൽ എല്ലായിടങ്ങളിൽനിന്നും ഇവിടേക്ക് നോട്ടമെത്തും.

unique-home-kasargod-court

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ലേഡീസ് ലിവിങ്, കോർട്യാർഡ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ് 4200 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.  തുറസ്സായ നയത്തിലാണ് അകത്തളക്രമീകരണം. എന്നാൽ സ്വകാര്യതയെ കരുതി രണ്ടിടങ്ങളിലായി ഇടങ്ങൾ വിന്യസിച്ചു. 

unique-home-kasargod-living

കാറ്റിനും വെളിച്ചത്തിനും അകത്തളങ്ങളിൽ കൊടുത്ത പ്രാധാന്യം ശ്രദ്ധേയമാണ്. വലിയ ഗ്ലാസ് ജാലകങ്ങൾ തുറന്നിട്ടാൽ ഉള്ളിൽ ക്രോസ് വെന്റിലേഷനും കാറ്റും സമൃദ്ധമായെത്തും.

unique-home-kasargod-hall

ധാരാളം അതിഥികൾ വിരുന്നെത്തുന്ന ഇടമാണിത്. അതിനാൽ രണ്ടു ഊണിടങ്ങളുണ്ട് വീട്ടിൽ. ഫോർമൽ ലിവിങ്ങിന് സമീപം ഫോർമൽ ഡൈനിങ്ങും, കിച്ചനോട് ചേർന്ന് ഫാമിലി ഡൈനിങ്ങും വേർതിരിച്ചു. 

നടുമുറ്റത്തിന്റെ ഭാഗമാണ് മൂന്നു ലെവലുകളുള്ള സ്റ്റെയർ. കോർട്യാർഡിന്റെ മേൽക്കൂരയിൽ ടഫൻഡ് ഗ്ലാസ് വിരിച്ചു. ഇതുവഴി പ്രകാശം അകത്തളങ്ങളെ സജീവമാക്കി നിലനിർത്തുന്നു.

Untitled-1

താഴെ മൂന്നും മുകളിൽ ഒരു കിടപ്പുമുറിയുമാണുള്ളത്. എല്ലാ മുറികൾക്കും അറ്റാച്ഡ് ബാത്റൂം കൂടാതെ ഡ്രസിങ് ഏരിയകളുമുണ്ട്.

വൈറ്റ്+ ലൈം ഗ്രീൻ കളർ തീമിലാണ് കിച്ചൻ. മൾട്ടിവുഡ്, പിയു പെയിന്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. സ്പ്ലാഷ് ബാക്കിൽ ഡിസൈനർ വോൾ ടൈലുകൾ പതിച്ചു. ഡൈനിങ്ങിനോട് ചേർന്ന പാൻട്രി കൗണ്ടർ ഒരു ബ്രേക്ഫാസ്റ്റ് കൗണ്ടറായും മാറ്റി.

unique-home-kasargod-kitchen

പരിസ്ഥിതിസൗഹൃദമാതൃകകളും ഇവിടെയുണ്ട്. പുരപ്പുറത്തു വീഴുന്ന വെള്ളം മുഴുവൻ കിണറിലേക്ക് എത്തുന്നു. കൂടാതെ വീടിന്റെ ഊർജ ആവശ്യങ്ങൾ പുരപ്പുറത്തെ സോളർ പ്ലാന്റ് നിറവേറ്റുന്നു. 

unique-home-kasargod-gf

Project facts

unique-home-kasargod-ff

Location- Nileswaram, Kasargod

Plot- 60 cent

Area- 4200 SFT

Owner- Jaifar P

Architect- Dennis Alex

StudioDrift Architects, Kochi

Mob- 9496501614

Y.C- 2020

English Summary- Eco friendly Home Kasargod

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്കൂട്ടറിൽ കറങ്ങുന്ന റിയോ; കൗതുകമായി പ്രസാദിന്റെ തത്ത

MORE VIDEOS
FROM ONMANORAMA