മനോഹരം, കാലാതീതം; ആരും കൊതിക്കും ഇതുപോലെയൊരു വീട്; പ്ലാൻ

HIGHLIGHTS
  • ആഗ്രഹിച്ചതിലും മനോഹരമായ രീതിയിൽ വീട് പണി പൂർത്തീകരിച്ചതിന്റെ സന്തോഷത്തിലാണ് വീട്ടുകാർ
luxury-home-manjeri
SHARE

മലപ്പുറം മഞ്ചേരിയിലാണ് അഭിഭാഷകനായ കൃഷ്ണനുണ്ണിയുടെയും കുടുംബത്തിന്റെയും പുതിയവീട്. തറവാടുവീടിനോട് ചേർന്നുള്ള 38 സെന്റിൽ 5000 ചതുരശ്രയടിയിലാണ് വീട് പണിതത്. 2018 ൽ ഡിസൈൻ ചെയ്ത വീട്, കോവിഡ് മഹാമാരിമൂലം പണി പൂർത്തിയായത് 2021ലാണ്. ബോക്സ്‌ ടൈപ്പ് വീടുകളിൽ സ്ഥിരമായി കണ്ടുവരുന്ന ആവർത്തന വിരസത ഈ വീടിനെ ഒട്ടും ബാധിക്കുന്നില്ല എന്നതാണ് പുറംകാഴ്ചയിലെ ഹൈലൈറ്റ്. 

luxury-home-manjeri-side

ചതുരാകൃതിയിലുള്ള എലിവേഷനിൽ ടെക്സ്ചർ പെയിന്റ്, ജാളി വർക്കുകൾ നൽകിയിട്ടുണ്ട്. രണ്ടിലധികം കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യത്തിലാണ് പോർച്ച് നിർമിച്ചത്. തറവാട് വീടിനും പുതിയ വീടിനും ഒരേ എൻട്രൻസ് ഗേറ്റാണ് ഉപയോഗിക്കുന്നത്. സ്വകാര്യതയുടെ പ്രശ്നമില്ലാത്തതിനാൽ ഉയരം കുറഞ്ഞ ചുറ്റുമതിലും ഓപൻ ഗേറ്റും കൊടുത്തു. മുറ്റം നാച്ചുറൽ സ്റ്റോൺ വിരിച്ചു ഇടയിൽ പുല്ല് വച്ചു പിടിപ്പിച്ചു ഭംഗിയാക്കി.

കാലാതീതമായ ഡിസൈൻ നയങ്ങളാണ് അകം പുറം സ്വീകരിച്ചിട്ടുള്ളതെന്നാണ് വീടിന്റെ ആർക്കിടെക്ട് പറയുന്നത്. സിറ്റ്ഔട്ട്‌, ഫോർമൽ ലിവിങ്, ഓഫീസ് റൂം, ഫാമിലി ലിവിങ്, ഡൈനിങ്, മൂന്ന് ബെഡ്‌റൂമുകൾ, പാൻട്രി, അടുക്കള, വർക് ഏരിയ എന്നിവയാണ് താഴത്തെ നിലയിലുള്ളത്.

luxury-home-manjeri-interior

മുകളിലെ നിലയിൽ ഒരു ലിവിങ് സ്‌പേസും രണ്ട് ബെഡ്‌റൂമുകളും ഒരു ബാൽക്കണിയുമാണുള്ളത്. അകത്തേക്കു കയറിയാലുടൻ കാണുന്നത് ഫോയർ ആണ്. ഫോയറിനോട് ചേർന്നാണ് ലിവിങ് റൂം വരുന്നത് ഡബിൾഹൈറ്റിലാണ് ലിവിങ് റൂം. ഇത് അകത്തേക്ക് കയറുമ്പോൾത്തന്നെ വിശാലതയുടെ പ്രതീതി ജനിപ്പിക്കുന്നു.

luxury-home-manjeri-living

ഫോയറിനോടു ചേർന്നുതന്നെ കോർട്‌യാർഡും അതിനു ചേർന്ന് സ്റ്റെയർകെയ്സുമുണ്ട്. സ്റ്റീൽ+ വുഡ് കോമ്പിനേഷനിലാണ് സ്റ്റെയർ നിർമിച്ചത്. ഡബിൾഹൈറ്റ് ഏരിയയിലാണ് സ്റ്റെയർകെയ്സ് വരുന്നത്. വീടിന്റെ ഉള്ളിലേക്ക് വെളിച്ചവും കാറ്റും എത്തിക്കുന്നതിന് വേണ്ടി കോർട്യാർഡിനോട്‌ ചേർന്നുള്ള ചുമരിൽ ഫുൾഹൈറ്റിൽ ജാളി വർക്ക്‌ കൊടുത്തിരിക്കുന്നു. ഇത് ഇന്റീരിയറിൽ മാത്രമല്ല എക്സ്റ്റീരിയർ കാഴ്ചയിലും ഭംഗിയേകുന്നു. 

luxury-home-manjeri-upper

വിശാലമായ ഡെയിനിങ്ങാണ് വേർതിരിച്ചത്. രണ്ട് കോർട്യാർഡിന് നടുവിലായി പൂജ സ്‌പേസും കൊടുത്തിട്ടുണ്ട്. ഡൈനിങ്ങിനോട് ചേർന്നുതന്നെ ഫാമിലി ലിവിങ്ങും ഒരുക്കി. മിനിമൽ ആയിട്ടാണ് ഇന്റീരിയർ ചെയ്തിട്ടുള്ളത്. തേക്ക് - വെനീർ ഫിനിഷിലാണ് ഇന്റീരിയർ വർക്കുകൾ ചെയ്തിരിക്കുന്നത്.

luxury-home-manjeri-dine

വൈറ്റ് -വുഡ് തീമിലാണ് ഇന്റീരിയർ. ജിപ്സം ഫോൾസ് സീലിങ്ങും വാം ലൈറ്റും ഇന്റീരിയറിന് മനോഹാരിതയേകുന്നു.ഫർണിച്ചറെല്ലാം കസ്റ്റമൈസ്ഡ് ആണ്. സിംപിൾ ആൻഡ് ഹംബിൾ ഫോമിലാണ് ബെഡ്‌റൂമുകളുടെ ഡിസൈൻ ക്രമീകരണങ്ങൾ. സോഫ്റ്റ് ഫർണിഷിങ്ങുകളുടെ ഭംഗിയാണ് ആകെ പ്രതിഫലിക്കുന്നത്. മുറികളുടെ ആകെ ഭംഗിയോട്‌  ചേർന്ന് പോകുന്ന പെയിന്റിങ്ങുകളും ഹെഡ്‌റെസ്റ്റിൽ സ്ഥാനം പിടിച്ചു. ഡ്രസിങ് യൂണിറ്റുകളും വാർഡ്രോബ് യൂണിറ്റുകളും തുടങ്ങി എല്ലാ സൗകര്യങ്ങളും കൊടുത്താണ് ബെഡ്‌റൂം ഡിസൈൻ.

luxury-home-manjeri-inside

നല്ല ഒതുക്കമുള്ള കിച്ചൻ ആണ് നൽകിയിട്ടുള്ളത്. കിച്ചണിന്റെയും ഫാമിലി ലിവിങ്ങിന്റെയും ഇടയിലായി പാൻട്രി ഏരിയ നൽകിയിട്ടുണ്ട്. കൗണ്ടർ ടോപ്  ക്വാർട്ടസ് സ്റ്റോണാണ് ഉപയോഗിച്ചിരിക്കുന്നത്. ലാമിനേറ്റഡ് പ്ലൈവുഡ് കൊണ്ടാണ് കാബിനറ്റുകൾ നിർമിച്ചത്.

luxury-home-manjeri-bed

ആഗ്രഹിച്ചതിലും മനോഹരമായ രീതിയിൽ വീട് പണി പൂർത്തീകരിച്ചതിന്റെ സന്തോഷത്തിലാണ് വീട്ടുകാർ. വീടുപണി തലവേദനയാക്കി മാറ്റാതെ വീടൊരുക്കി നൽകിയ ഡിസൈനർ അർഷക്കിനോടാണ് കൃഷ്ണനുണ്ണിയുടെ നന്ദി മുഴുവനും.

Model

Project facts

Model

Location- Manjeri, Malappuram

Plot- 38 cent

Area- 5000 SFT

Owner- Krishnanunni

Design- Arshak Architects

Nirman  tower,  Manjeri 

Mob- 9072223412 

Y.C- 2021

English Summary- Elegant Design House; Veedu Malayalam Magazine

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA