'നന്നായി ജിജോ, ഞങ്ങളുടെ മനസ്സിലുള്ളതും ഇതുപോലെ ഒരു വീടാണ്!'; ആശംസാപ്രവാഹം

HIGHLIGHTS
  • മിക്ക മലയാളികളും പച്ചപ്പിനു നടുവിൽ ഇതുപോലെ ഒരുനില വീട് ആഗ്രഹിക്കുന്നുണ്ടാകും..
kerala-home-bharananganam
SHARE

ഭരണങ്ങാനത്ത്‌ വിലങ്ങുപാറയിലുള്ള കുടുംബവീടിനോട് ചേർന്നുള്ള ജാതിമരത്തോട്ടത്തിലാണ് പ്രവാസിയായ ജിജോ ഫ്രാൻസിസും ഭാര്യ സുജയും മക്കളായ റോസ്, മരിയ, ജോസഫ് എന്നിവരും വീട് പണിയാൻ തിരഞ്ഞെടുത്തത്. മീനച്ചിലാറിന്റെ തീരത്ത് പ്രളയജലം കയറാത്ത സുരക്ഷിത ഉയരത്തിലാണ് വീട് പണിക്കുള്ള സൈറ്റ് ലെവൽ ചെയ്‌തു ക്രമീകരിച്ചത്. എൻജിനീയർ ശ്രീകാന്ത് പങ്ങപ്പാട് രൂപകൽപന ചെയ്ത നിരവധി പ്രൊജക്ടുകൾ കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് അദ്ദേഹത്തെ ഡിസൈൻ ജോലികൾ ഏൽപ്പിച്ചത്.

kerala-home-bharananganam-side

വീടിനും മുറ്റത്തിനും ആവശ്യമായ സ്ഥലത്തെ മാത്രം ജാതി മരങ്ങൾ നീക്കി ചുറ്റുമുള്ള സ്വാഭാവിക പ്രകൃതി നിലനിർത്തിയുമാണ് വീടിന്റെ പ്രതലം ഒരുക്കിയത്. ഇടതൂർന്ന മരങ്ങൾക്കിടയിലൂടെയുള്ള കാഴ്ചയിൽ തെളിയുന്ന വീടിനു, പരമ്പരാഗത നൂതന ആശയങ്ങളുടെ സങ്കലനമായാണ് മുൻകാഴ്ച ഒരുക്കിയത്.

kerala-home-bharananganam-living

വലിയ സിറ്റ് ഔട്ടും ഫോയർ സൗകര്യമുള്ള ഫോർമൽ ലിവിങും ഫാമിലി ലിവിങും ഡൈനിങ്ങ് ഹാളും വീടിന്റെ പൊതുഇടങ്ങളെ ഇംഗ്ലീഷ് അക്ഷരമാലയിലെ T രീതിയിൽ ക്രമീകരിച്ചിരിക്കുന്നു. മീനച്ചിലാറിന്റെ വടക്കു-കിഴക്കു വശത്തു നിന്നുള്ള കാറ്റും വായു സഞ്ചാരവും ശരിയായ രീതിയിൽ ഉപയോഗപ്പെടുത്താൻ ഈ രൂപകൽപന ഏറെ സഹായിക്കുന്നു.

kerala-home-bharananganam-dine

ഡ്രസ്സ് ഏരിയയും അറ്റാച്ഡ് ബാത്ത് റൂമുകളും ഉള്ള വലിയ നാലു കിടപ്പുമുറികൾ, അടുക്കള, വർക്ക് ഏരിയ, സ്റ്റോർ തുടങ്ങിയ സൗകര്യങ്ങളും ഈ വീട്ടിലുണ്ട് . മേൽക്കൂര നിരപ്പായി വാർത്തശേഷം ജിഐ ട്രസ് വർക്ക് ചെയ്തു ഓടിട്ടിരിക്കുന്നതിനാൽ ടെറസിൽ ധാരാളമായി യൂട്ടിലിറ്റി / സ്റ്റോറേജ് സ്പേസും ലഭിച്ചിട്ടുണ്ട്. ഡൈനിങ്ങ് ഹാളിൽ നിന്നും ടെറസിലേക്കു സുഗമമായി പ്രവേശിക്കാവുന്ന സ്റ്റെയർ കേസും നൽകിയിരിക്കുന്നു. വടക്കുവശത്തെ മീനച്ചിലാറിന്റെ ഭംഗി ആസ്വദിക്കുന്നതിനായി വലിയ ഒരു ബാൽക്കണിയും ട്രസ് റൂഫിൽ ഒരുക്കിയിട്ടുണ്ട് .താഴത്തെ നിലയിലും ഈ ഭാഗത്തായി ചെറിയ ഒരു സിറ്റ് ഔട്ടും ഉൾക്കൊള്ളിച്ചിരിക്കുന്നു.

തെക്കു-കിഴക്കു ഭാഗത്തായി വീടിന്റെ മുൻകാഴ്ച മറയ്ക്കാതെതന്നെ രണ്ടു വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമുള്ള പോർച്ചും പണി തീർത്തിരിക്കുന്നു. 2900 സ്‌ക്വയർഫീറ്റിൽ പണിതീർത്ത വീടിനെ കേരളീയസങ്കല്പത്തിലെ എല്ലാ സൗകര്യവുമുള്ള യൂട്ടിലിറ്റി ഹോം ശ്രേണിയിൽ പെടുത്താം.

kerala-home-bharananganam-kitchen

ഏതൊരു മലയാളിയും ആഗ്രഹിക്കുന്ന പച്ചപ്പിനു നടുവിലെ ഒരുനിലവീടാണിതെന്നു നിസ്സംശയം പറയാം .കാണുന്നവരും പറയുന്നതും മറ്റൊന്നല്ല- 'നന്നായി ജിജോ, ഞങ്ങളുടെ മനസ്സിലുള്ളതും  ഇതുപോലെ ഒരു വീടാണ്'.. 

kerala-home-bharananganam-bed

Project facts

Location- Bharananganam

Area- 2900 SFT

Owner- Jijo Francis

Engineer- Sreekanth Pangappadu

PG Group of Designs, Kanjirappally

Mob- 9447114080

English Summary- Traditonal Modern House Models Kerala; Veedu Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA