ജീവിതസാഹചര്യങ്ങൾക്കൊത്ത് ബുദ്ധിപരമായി വീടൊരുക്കി; പ്രവാസികൾക്ക് മാതൃകയാക്കാം

HIGHLIGHTS
  • കോവിഡ് കാലത്താണ് പണി നടന്നത്. ഒടുവിൽ ജനുവരിയിലായിരുന്നു പാലുകാച്ചൽ.
mahe-home-exterior
SHARE

മാഹിക്കടുത്ത് കല്ലാമല എന്ന പ്രദേശത്താണ് പ്രവാസിയായ തൻഹീറിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. തറവാടിനോട് ചേർന്നുള്ള 10 സെന്റ് വേർതിരിച്ചാണ് വീടുപണിതത്. സ്ട്രക്ചർ പണിതശേഷമാണ് ആർക്കിടെക്ട് മുഹമ്മദ് അസ്മത്തിനെ വീടിന്റെ ബാക്കി കാര്യങ്ങൾ വീട്ടുകാർ ഏൽപിച്ചത്.  അത് ഭംഗിയായി അദ്ദേഹം പൂർത്തിയാക്കി.

പ്രവാസിയായതുകൊണ്ട് പരിപാലനം കൂടി മനസ്സിൽകണ്ടു മിനിമൽ ശൈലിയിലാണ് വീട് ഡിസൈൻ ചെയ്തത്. സമകാലിക ബോക്സ് മാതൃകയിലാണ് എലിവേഷൻ. വീടിന്റെ ഒരു വശത്തു ബ്രിക്ക് ക്ലാഡിങ് ചെയ്തപ്പോൾ മറുവശത്ത് സിമന്റ് ഗ്രൂവ് ചെയ്ത് വൈറ്റ് പെയിന്റ് അടിച്ചു.

mahe-home-side

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ഹാൾ, ബാൽക്കണി എന്നിവയാണ് 2800 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. താഴത്തെ നില മാത്രമേ കാര്യമായി ഇന്റീരിയർ ചെയ്തിട്ടുള്ളൂ. ബാക്കി പിന്നീട് നാട്ടിൽ സ്ഥിരതാമസം ആകുമ്പോൾ ചെയ്യാൻ മാറ്റിവച്ചു. ഭാര്യാപിതാവിന് മാർബിൾ- സാനിറ്ററി ബിസിനസാണ്. അതിനാൽ ഗുണനിലവാരമുള്ള ഫർണിഷിങ് തന്നെ താഴത്തെ നിലയിൽ ചിട്ടപ്പെടുത്തി. പ്ലൈവുഡ്+ വെനീർ ഫിനിഷിലാണ് ഫർണിച്ചർ. നിലത്ത് മാർബിൾ വിരിച്ചു.

mahe-home-tvwall

പ്രധാനവാതിൽ തുറന്നു പ്രവേശിക്കുന്നത് ഫോർമൽ ലിവിങ്ങിലേക്കാണ്. ഡബിൾ ഹൈറ്റിലാണ് സ്വീകരണമുറി. ഇരുനിലകളെയും ബന്ധിപ്പിക്കുന്ന കണക്‌ഷൻ സ്‌പേസായും ഇവിടം വർത്തിക്കുന്നു.  ഇവിടെ ഭിത്തി വേർതിരിച്ചു ടിവി യൂണിറ്റ് വച്ചിട്ടുണ്ട്.

mahe-home-dine

ഇവിടെനിന്നും ഡൈനിങ് ഹാളിലേക്ക് പ്രവേശിക്കാം. ഇവിടെ ഒരുവശത്തായി ചെറിയ സ്റ്റഡി സ്‌പേസും വേർതിരിച്ചു. തേക്കിന്റെ പ്രൗഢിയാണ് ഗോവണിയുടെ കൈവരികളിൽ നിറയുന്നത്.

mahe-home-stair

പ്ലൈവുഡ്+ പിയു പെയിന്റ് ഫിനിഷിലാണ് കിച്ചൻ. കൗണ്ടറിൽ ക്വാർട്സ് വിരിച്ചു. സമീപം വർക്കേരിയയുമുണ്ട്. വർക്കിങ് കിച്ചൻ കൂടാതെ ഒരു പാൻട്രി കിച്ചനും ഒരുക്കിയിട്ടുണ്ട്. ഇവിടെ ബ്രേക്ക്ഫാസ്റ്റ് കൗണ്ടർ വേർതിരിച്ചു. കുട്ടികൾക്ക് പഠിക്കാനും ഭക്ഷണം കഴിക്കാനുമുള്ള ഇടമായി ഈ കൗണ്ടർ മാറ്റാം.

mahe-home-pantry

താഴെയും മുകളിലും രണ്ടു വീതം കിടപ്പുമുറികളാണുള്ളത്. എല്ലാത്തിനും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യങ്ങൾ സജ്ജമാക്കി. താഴത്തെ കിടപ്പുമുറികളിൽ ജിപ്സം ഫോൾസ് സീലിങ് ചെയ്ത് എൽഇഡി ലൈറ്റുകൾ വച്ച് കമനീയമാക്കിയിട്ടുണ്ട്.

mahe-home-bed

കോവിഡ് കാലത്താണ് പണി നടന്നത്. ഒടുവിൽ ജനുവരിയിലായിരുന്നു പാലുകാച്ചൽ. ചുരുക്കത്തിൽ വീട്ടുകാരുടെ ജീവിതസാഹചര്യങ്ങൾ അനുസരിച്ച് ബുദ്ധിപരമായി ചിട്ടപ്പെടുത്തിയതാണ് ഈ വീടിന്റെ പ്ലസ്‌പോയിന്റ്.

Project facts

Location- Kallamala, Mahe

Plot- 10 cent

Area- 2800 SFT

Owner- Thanheer

Contractor- Nizar. A

Nizar Associates

Mob-9895441386

Designer- Mohammed Asmath

MDESIGN, Calicut

Mob- 9995888787

Y.C- Jan 2021

ചിത്രങ്ങൾ- അഖിൽ കോമാച്ചി 

English Summary- Kerala House Plans; Veedu Malayalam Magazine

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA