'കാണുമ്പോൾ തന്നെ സന്തോഷം തോന്നുന്നു'! ഇവിടെ എത്തുന്നവർ പറയുന്നു

HIGHLIGHTS
  • രൂപഭംഗിയും ഉള്ളിൽ നിറയുന്ന കാറ്റും വെളിച്ചവും മനസ്സിൽ സന്തോഷം നിറയ്ക്കുന്നു
simple-home-kodungallur
SHARE

ആരുടേയും കണ്ണുകളെ ആകർഷിക്കുന്ന ലളിതമായ രൂപഭംഗിയാണ് കൊടുങ്ങല്ലൂരുള്ള സുനീറിന്റെയും കുടുംബത്തിന്റെയും പുതിയ വീടിന്. എന്നാൽ അകത്തേക്ക് കയറിയാൽ പുതിയകാലത്തിന്റെ സൗകര്യങ്ങൾ എല്ലാം സജ്ജമാക്കിയിട്ടുമുണ്ട്. അത്ര പെട്ടെന്ന് ട്രെൻഡ് ഔട്ടാകാത്ത, എന്നാൽ ലളിതമായ ഒരു വീട് വേണം എന്ന വീട്ടുകാരുടെ ആഗ്രഹത്തിൻപ്രകാരമാണ് ഈ വീട് രൂപകൽപന ചെയ്തത്. 

simple-home-kodungallur-side

14 സെന്റിൽ പരമാവധി സ്ഥലഉപയുക്തതയ്ക്ക് ഫ്ലാറ്റ്- ബോക്സ് ആകൃതിയിൽ എലിവേഷൻ ഒരുക്കി.വെട്ടുകല്ല് കൊണ്ട് പണിത ഷോ വോളാണ് പുറംകാഴ്ചയിലെ കൗതുകം. ചുറ്റുമതിലിലും വെട്ടുകല്ലിന്റെ ക്ലാഡിങ് തുടരുന്നുണ്ട്. ഡ്രൈവ് വേ നാച്ചുറൽ സ്‌റ്റോൺ വിരിച്ചു. വശത്തുള്ള ചെറിയ ലാൻഡ്സ്കേപ്പിൽ മെക്സിക്കൻ ഗ്രാസ് വിരിച്ചു ഭംഗിയാക്കി.

simple-home-kodungallur-night

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്ങ്,കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ്, യൂട്ടിലിറ്റി സ്‌പേസ് എന്നിവയാണ് 4000 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.ഓപ്പൺ നയത്തിലാണ് അകത്തളങ്ങൾ. ഇത് നല്ല വിശാലത തോന്നാൻ സഹായിക്കുന്നു. 

simple-home-kodungallur-hall

ആദ്യം എത്തുന്നത് ഡബിൾ ഹൈറ്റിൽ ഒരുക്കിയ ഫോർമൽ ലിവിങ്ങിലേക്കാണ്. വൈറ്റ് -ഗ്രേ- വുഡൻ കളർ തീം വീട്ടിൽ പിന്തുടരുന്നതായി കാണാം. സുന്ദരമായ കസ്റ്റമൈസ്ഡ് ഫർണീച്ചറുകളാണ് ഡൈനിങ് ഹാളിലെ ആകർഷണം. 

simple-home-kodungallur-stair

ബെഞ്ച് കൺസെപ്റ്റിൽ ഒരുക്കിയ ഊണുമേശ സെറ്റ് തേക്കിൽ മെനഞ്ഞെടുത്തതാണ്. സ്‌റ്റെയറിന്റെ താഴെയുള്ള ഫാമിലി ലിവിങ് വേറിട്ടുനിൽക്കാനായി വുഡൻ ഫ്ളോറിങ് ചെയ്തു. ഇവിടെയും സുന്ദരമായ അപ്ഹോൾസ്റ്ററി ഫർണിച്ചറുകൾ ഹാജർ വയ്ക്കുന്നു. ടിവി യൂണിറ്റും ഇവിടെയുണ്ട്.

simple-home-kodungallur-family-sitting

തടി കൊണ്ടുള്ള പടികളും സ്റ്റീൽ കൈവരികളുമാണ് സ്‌റ്റെയർകേസിന്റെ ചന്തം. സ്‌റ്റെയർ ഭാഗത്തെ ഡബിൾഹൈറ്റ് സീലിങ്ങിൽ സ്‌കൈലൈറ്റ് കൊടുത്തത് പകൽസമയത്ത് പ്രകാശത്തെ അകത്തേക്കാനയിക്കുന്നു.

simple-home-kodungallur-interior

ലളിതമാണ് കിടപ്പുമുറികൾ. അനാവശ്യ ഡെക്കറേഷനുകൾ ഒന്നുമില്ല. അറ്റാച്ഡ് ബാത്റൂം സ്‌റ്റോറേജിനായി വാഡ്രോബ് കൂടാതെ സൈഡ് ടേബിൾ എന്നിവ ഇവിടെ വിന്യസിച്ചു.

simple-home-kodungallur-bed

പ്ലൈവുഡ്- ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ കൊറിയൻ സ്‌റ്റോൺ വിരിച്ചു. ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും കിച്ചന്റെ ഭാഗമാണ് .

simple-home-kodungallur-kitchen

ചുരുക്കത്തിൽ വിശാലതയും നല്ല ക്രോസ് വെന്റിലേഷനും ഉള്ളിൽ നിറയുന്ന വെളിച്ചവും ഈ വീടിനെ സുഖകരമായ ഒരു അനുഭവമാക്കി മാറ്റുന്നു എന്ന് വീട്ടുകാർ സാക്ഷിക്കുന്നു.

simple-home-kodungallur-gf

Project facts

simple-home-kodungallur-ff

Location- Kodungallur

Plot- 14 cent

Area- 4000 Sft

Owner- A A Suneer

Architects- Nayeem, Abdul Salam, Ibinshah

Studiominus, Palarivattom

Mob- 9846002525

Y.C- 2019

English Summary- Simple House Design Kerala- Veedu Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA