ADVERTISEMENT

മനസ്സുവച്ചാൽ കുറഞ്ഞ ചെലവിൽ മനോഹരമായ വീട് സാധ്യമാക്കാം എന്നതിനുദാഹരണമാണ് ചേർത്തലയ്ക്കടുത്ത് എടപ്പോണുള്ള ഈ വീട്.  വീട്ടുകാരുടെ ആവശ്യങ്ങളെല്ലാം ഒരുനിലയിൽ ഉൾക്കൊള്ളിച്ചതാണ് രൂപകൽപനയിലെ മാജിക്. എന്നാൽ ഭാവിയിൽ മുകളിലേക്ക് പണിയാനുള്ള പ്രൊവിഷനും ഇട്ടിട്ടുണ്ട്. മുൻവശം മാത്രം കാഴ്ചയുടെ ഭംഗിക്ക് ചരിച്ചു വാർത്തു. ബാക്കിഭാഗങ്ങൾ നിരപ്പായി വാർത്തു.

സിറ്റൗട്ട്, ലിവിങ്,ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ, അറ്റാച്ഡ് ബാത്റൂം എന്നിവയാണ് 1431 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. ഒരു ശ്രീകോവിൽ പോലെയാണ് ഈ വീടിന്റെ ദർശനവും രൂപകൽപനയും. പ്രധാനവാതിൽ തുറക്കുമ്പോൾ നോട്ടമെത്തുന്നത് പൂജാമുറിയിലേക്കാണ്. വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ മനസ്സിൽ ഒരു പോസിറ്റിവിറ്റി നിറയ്ക്കാൻ ഇത് ഉപകരിക്കുന്നു.മാത്രമല്ല പൂജയിടം സ്ഥിതി ചെയ്യുന്ന ഭാഗത്തെ മേൽക്കൂരയിൽ പർഗോള ഗ്ലാസ് വിരിച്ചിട്ടുണ്ട്. ഇതുവഴി പകൽവെളിച്ചം വീടിനെ പ്രകാശമാനമാക്കി നിലനിർത്തുന്നു.

27-lakh-house-alappuzha-entrance

നാച്ചുറൽ സ്‌റ്റോൺ ക്ലാഡിങ് പാകിയ തൂണുകളാണ് പൂമുഖത്തിന് ആഢ്യത്തം പകരുന്നത്. പ്രധാനവാതിൽ തുറന്നു പ്രവേശിക്കുന്നത് ഓപ്പൺ നയത്തിലൊരുക്കിയ L ആകൃതിയുള്ള ഹാളിലേക്കാണ്. ഇവിടെ ലിവിങ്-ഡൈനിങ് ഏരിയകൾ വിന്യസിച്ചു. കിച്ചൻ ഒഴികെ ബാക്കി എല്ലായിടത്തും ജിപ്സം ഫോൾസ് സീലിങ്ങും എൽഇഡി ലൈറ്റുകളും നൽകി അകത്തളം കമനീയമാക്കി. മനോഹരമായ മ്യൂറൽ പെയിന്റിങ്ങുകൾ ഹാളിലെ ചുവരുകൾ അലങ്കരിക്കുന്നു.

27-lakh-house-alappuzha-interior

റെഡ് ടെക്സ്ചർ പെയിന്റ്ടിച്ച് ഭിത്തി ഹൈലൈറ്റ് ചെയ്താണ് ടിവി യൂണിറ്റ് വേർതിരിച്ചത്. ഫർണിച്ചറുകൾ റെഡിമെയ്ഡായി വാങ്ങി. വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്.

27-lakh-house-alappuzha-tv

മൂന്നു കിടപ്പുമുറികളും അത്യാവശ്യം വിശാലമായി നിർമിച്ചു. മുറികളുടെ ഹെഡ്‌സൈഡ് ഭിത്തി കടുംനിറത്തിൽ ഹൈലൈറ്റ് ചെയ്തു. സ്‌റ്റോറേജിന്‌ അത്യാവശ്യം വാഡ്രോബുകളും വേർതിരിച്ചു.

L ഷേപ്പിലാണ് വിശാലമായ കിച്ചൻ. വീട്ടിലേക്കും പുറത്തേക്കും നോട്ടമെത്തുംവിധമാണ് കിച്ചൻ വിന്യസിച്ചത്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. സ്പ്ലാഷ്ബാക്കിൽ ഡിസൈനർ ടൈലുകൾ പതിച്ചു മനോഹരമാക്കി.

27-lakh-house-alappuzha-dine

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 26.5 ലക്ഷം രൂപയ്ക്ക്  മനോഹരമായ വീട് സഫലമായി എന്നതാണ് ഹൈലൈറ്റ്. നിർമാണ സാമഗ്രികളുടെ വിലക്കയറ്റത്തിന്റെ ഈ കാലത്ത്, ഇത്രയും കാര്യമായി ഇന്റീരിയർ ചെയ്തിട്ടും മൊത്തം ചെലവ് ഇതിലൊതുക്കി എന്നത് നിസ്സാര കാര്യമല്ല.

 

ചെലവ് കുറച്ച ഘടകങ്ങൾ

  • ഇന്റർലോക്ക് ഇഷ്ടിക കൊണ്ട് ഭിത്തി കെട്ടി. ഇതുവഴി സിമന്റിന്റെ ഉപയോഗം ഗണ്യമായി കുറച്ചു.
  • മൊത്തം ചതുരശ്രയടി കുറച്ച് പരമാവധി സ്ഥലഉപയുക്തത നടപ്പാക്കി.
  • കിച്ചൻ കബോർഡുകൾ അലുമിനിയം ഫാബ്രിക്കേഷൻ ചെയ്തു.

 

Project facts

Location- Edappon, Alappuzha

Area- 1431 Sft

Owner- Pranav

Designer- K.V Muraleedharan

Building Designers, Chelari

Mob- 9895018990

Y.C- 2019

English Summary- Cost Effective House Plan; Veedu Malayalam Magazine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com