ADVERTISEMENT

മലപ്പുറം മാറഞ്ചേരിയിലാണ് നസീം ബാനുവിന്റെയും കുടുംബത്തിന്റെയും വീട്. പ്ലോട്ടിന്റെ വടക്കു പടിഞ്ഞാറു ഭാഗത്ത് വയലാണ്. ഇവിടെനിന്നുള്ള കാറ്റിനെ വീട്ടിലേക്ക് ആനയിക്കുന്ന വിധമാണ് രൂപകൽപന. അതിനാൽ 'ശ്വസിക്കുന്ന വീട്' എന്നിതിനെ വിശേഷിപ്പിക്കാം. പുറത്തും അകത്തുമുള്ള രണ്ടു കോർട്യാർഡുകളാണ് വീടിന്റെ ശ്വാസകോശങ്ങളായി വർത്തിക്കുന്നത്.

breathing-home-malappuram-side

അമിത ആഡംബരങ്ങളില്ലാതെ പ്ലെയിൻ ഡിസൈനിലാണ് വീടിന്റെ മൊത്തം രൂപഘടന. വീടിന്റെ പുറംഭിത്തികളിലും ചുറ്റുമതിലിലും ടെറാക്കോട്ട ജാളികൾ ഹാജർ വയ്ക്കുന്നുണ്ട്. ഇത് കാറ്റിനെ അകത്തേക്ക് ആനയിക്കുന്നു. വീടിന്റെ സിറ്റൗട്ടിനോട് ചേർന്ന് ഒരു കോർട്യാർഡുണ്ട്. ഇവിടെ ചെറുമരങ്ങളും ഹാജർ വയ്ക്കുന്നു. പ്രധാനവാതിൽ തുറന്ന് അകത്തേക്ക് കയറിയാൽ ശ്രദ്ധാകേന്ദ്രം, ഡബിൾഹൈറ്റുള്ള കോർട്യാർഡാണ്. ഇരുനിലകളെ കൂട്ടിയിണക്കുന്നതിനോടൊപ്പം, ഇതിനു ചുറ്റുമാണ് വീടിന്റെ ഇടങ്ങൾ വിന്യസിച്ചിരിക്കുന്നത്.

breathing-home-malappuram-yard

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, രണ്ടു കിടപ്പുമുറികൾ എന്നിവ താഴത്തെ നിലയിലും അപ്പർ ലിവിങ്, ഒരു കിടപ്പുമുറി, ബാൽക്കണി എന്നിവ മുകൾനിലയിലും ചിട്ടപ്പെടുത്തി. മൊത്തം 2000 ചതുരശ്രയടിയാണ് വിസ്തീർണം.

breathing-home-malappuram-interior

ലിവിങ്- ഡൈനിങ് ഇടങ്ങൾ ഡബിൾ ഹൈറ്റിലാണ്. ഇത് അകത്തേക്ക് കയറുമ്പോൾ തന്നെ വിശാലമായ ഒരിടത്തെത്തിയ പ്രതീതി നൽകുന്നു. റെഡിമെയ്ഡ് ഫർണിച്ചറാണ് ലിവിങ്ങിൽ. 

breathing-home-malappuram-inside

കോർട്യാർഡിൽ ഒരു ഇൻഡോർ പ്ലാന്റിന്റെ സാന്നിധ്യം ഹരിതാഭ നിറയ്ക്കുന്നു. പർഗോള ചെയ്ത് ടഫൻഡ് ഗ്ലാസിട്ട സീലിങ്ങിലൂടെ സൂര്യപ്രകാശം ഉള്ളിൽ നിറയുന്നു. ദിവസത്തിന്റെ ഓരോ സമയത്തും വെയിൽവട്ടങ്ങൾ ഉള്ളിൽ നൃത്തം വയ്ക്കുന്നു.

breathing-home-malappuram-tree

ക്യാന്റിലിവർ ശൈലിയിലാണ് സ്റ്റെയർകേസ്. സ്‌റ്റെയിൻലെസ് സ്റ്റീൽ കൊണ്ടാണ് കൈവരികൾ. ഗോവണി കയറിയെത്തുന്നത് തുറന്ന ഹാളിലേക്കാണ്. ബ്രിഡ്ജ് ശൈലിയിലാണ് ഇടങ്ങൾ മുകൾനിലയിൽ പരന്നുകിടക്കുന്നത്.

breathing-home-malappuram-upper

വൈറ്റ്+ ഗ്രേ തീമിലാണ് ഓപ്പൺ ശൈലിയിലൊരുക്കിയ U ഷേപ്ഡ്  കിച്ചൻ. മൾട്ടിവുഡിലാണ് ക്യാബിനറ്റ്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.

ലളിതമാണ് മൂന്ന് കിടപ്പുമുറികളും. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, സ്റ്റഡി സ്‌പേസ് എന്നിവ മുറികളിൽ സജ്ജീകരിച്ചു.

ചുരുക്കത്തിൽ അകത്തേക്ക് കയറിയാൽ ഒരു 4000 ചതുരശ്രയടി വീട്ടിലേക്ക് കയറിയ പ്രതീതി ലഭിക്കും എന്നതാണ് ഹൈലൈറ്റ്. കാറ്റും വെളിച്ചവും പോസിറ്റീവ് എനർജിയും ഓരോ ദിവസവും വീട്ടിലെ ജീവിതം സുഖകരമാക്കുന്നു.

breathing-home-gf

 

breathing-home-ff

Project facts

Location- Maranchery, Malappuram

Plot- 12 cents

Area-2000 SFT

Owner-Naseem Banu

Architect- Fazil Moidunny,  Nisham Mohamed

Architecture.SEED

Mob- +91 9739762602

Y.C- 2020

English Summary- Breathing Home Residence; Veedu Magazine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com