ADVERTISEMENT

വയനാട് സുൽത്താൻബത്തേരിയിലാണ് റഹീമിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. 35 സെന്റിൽ, വീടിന്റെ ഭംഗി പരമാവധി ആസ്വദിക്കാൻ പാകത്തിൽ പിന്നിലേക്കിറക്കിയാണ് വീട് പണിതത്. വിശാലമായ മുറ്റവും ഡ്രൈവ് വേയും പേവ്മെന്റ് ടൈൽ വിരിച്ചു. വെട്ടുകല്ലിന്റെ ക്ലാഡിങ്ങും ടെക്സ്ചർ പെയിന്റും സിഎൻസി ക്ലാഡിങ് വർക്കുകളുമാണ് പുറംകാഴ്ച മനോഹരമാക്കുന്നത്. ഫ്ലാറ്റ് എലിവേഷനാണ് വീടിന്റെ ഭംഗി. മുൻവശത്ത് അഞ്ചു തൂണുകളാണ് സിറ്റൗട്ടും പോർച്ചും താങ്ങിനിർത്തുന്നത്.

പോർച്ച്, സിറ്റൗട്ട്, ഗസ്റ്റ് ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, നാലു കിടപ്പുമുറികൾ, അപ്പർ ഹാൾ, ബാൽക്കണി എന്നിവയാണ് 4600 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.  സെമി-ഓപ്പൺ നയത്തിൽ അകത്തളങ്ങൾ ചിട്ടപ്പെടുത്തിയത് വിശാലത പകരുന്നു. ഇറ്റാലിയൻ മാർബിൾ ഫിനിഷ് ലഭിക്കുന്ന വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്.

batheri-house-formal

തുറന്ന മേൽക്കൂരയുള്ള നടുമുറ്റമാണ് വീടിനകത്തെ ശ്രദ്ധാകേന്ദ്രം. ഉള്ളിലെ ചൂടുവായുവിനെ പുറന്തള്ളി ക്രോസ് വെന്റിലേഷൻ സുഗമമാക്കുന്നതിൽ ഇത് നിർണായക പങ്കുവഹിക്കുന്നു. ഇവിടെ പുൽത്തകിടിയും ഇൻഡോർ പ്ലാന്റുകളും നൽകി ഹരിതാഭമാക്കി.

batheri-house-courtyard

ഫോർമൽ ലിവിങ് - ഡൈനിങ് ഒറ്റ ഹാളിലാണ്. എങ്കിലും മധ്യത്തിലായി സെമി-പാർടീഷൻ ചെയ്ത് വേർതിരിച്ചു. തേക്കിലാണ് ഡൈനിങ് ടേബിൾ. വശത്തെ ഭിത്തി വേർതിരിച്ച് ക്രോക്കറി ഷെൽഫാക്കി.

batheri-house-hall

ഡൈനിങ്ങിലെ ഡോർ കം വിൻഡോ തുറന്നാൽ പാഷ്യോയിലേക്കും മുറ്റത്തേക്കുമിറങ്ങാം. ഈ വാതിൽ തുറന്നിട്ടാൽ കാറ്റും വെളിച്ചവും സമൃദ്ധമായി ഉള്ളിലേക്കെത്തും.

batheri-house-dining

വുഡ്+ ഗ്ലാസ് ഫിനിഷിലാണ് ഗോവണി. ഡബിൾ ഹൈറ്റിലാണ് സ്‌റ്റെയർ ഏരിയ. ഇതിന്റെ മേൽക്കൂരയിൽ പ്രൊഫൈൽ ലൈറ്റുകൾ വെളിച്ചം വിതറുന്നു.  സ്‌റ്റെയറിന്റെ താഴെ വാഷ് ഏരിയ ക്രമീകരിച്ചു.

batheri-house-stair

ഫാമിലി ലിവിങ്- പാൻട്രി കിച്ചൻ എന്നിവയും ഓപ്പൺ നയത്തിൽ ഒരുക്കി. ഫാമിലി ലിവിങ്ങിൽ നിന്നും പുറത്തെ പച്ചപ്പിലേക്കിറങ്ങാൻ വാതിലുണ്ട്.

batheri-house-living

പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. അനുബന്ധമായുള്ള വർക്കേരിയയിൽ പിയു ഫിനിഷിൽ ധാരാളം കബോർഡുകൾ കൊടുത്തിട്ടുണ്ട്.

batheri-house-kitchen

കമനീയമായാണ് കിടപ്പുമുറികൾ ചിട്ടപ്പെടുത്തിയത്. ഒരു മുറികളും വ്യത്യസ്ത തീമിൽ ഒരുക്കി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് മുറികളിൽ ചിട്ടപ്പെടുത്തി. 

batheri-house-bed

പുറംകാഴ്ചയിലെ ജാളി ഭിത്തികൾ തുറക്കുന്നത് അപ്പർ ലിവിങ്ങിലേക്കാണ്. ഇത് കാറ്റും വെളിച്ചവും സമൃദ്ധമായി മുകൾനിലയിലെത്തിക്കുന്നു.

batheri-house-ff

ചുരുക്കത്തിൽ പ്രകൃതിസുന്ദരമായ പ്രദേശത്തിന്റെ കാഴ്ചകളും കാറ്റും മഴയുമെല്ലാം വീടിനുള്ളിലിരുന്ന് ആസ്വദിക്കാൻ സാധിക്കുമെന്നതാണ് ഈ വീടിനെ ഹൃദ്യമായ ഒരനുഭവമാക്കിമാറ്റുന്നത്. വീട്ടിലെത്തുന്നവരും നിറഞ്ഞ മനസ്സോടെയാണ് മടങ്ങുന്നത്. അതിനാൽ വീട്ടുകാരും 100 % ഹാപ്പിയാണ്. 

batheri-house-gf

 

Project facts

Location- Sulthan Bathery, Wayanad

Plot- 35 cent

Area- 4600 Sq.ft

Owner- Raheem MP

Design- Nucta Architectural Consultancy, Calicut

Mob- 9142999995

Y.C- 2021

English Summary- Super House Kerala Home Tour; Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com