ADVERTISEMENT

സ്‌കൂൾ അധ്യാപകനായ കമാലിനും കുടുംബത്തിനും പൂർവവിദ്യാർഥി കൂടിയായ ഡിസൈനർ സഫീർ പണിതുനൽകിയ വീടിന്റെ വിശേഷങ്ങളിലേക്ക്...

മഞ്ചേരിക്കടുത്ത് പയ്യനാടാണ് കമാൽ മാഷിന്റെ പുതിയ വീട്. കാലപ്പഴക്കത്തിൽ വാസയോഗ്യമല്ലാതായ തറവാട് പൊളിച്ചാണ് വീട് പണിതത്.  ഒരുപാട് പണം വീടിനായി ചെലവാക്കാനില്ല, ഒരുനിലയിൽ  പരമാവധി സൗകര്യങ്ങളുള്ള വീട്..ഇതായിരുന്നു കമാലിന്റെ ആവശ്യം. ഇതനുസരിച്ചാണ് വീട് ഒരുക്കിയത്.

19-lakh-home-side

ജിഐ ട്രസ് വർക്ക് ചെയ്താണ് മേൽക്കൂര ഒരുക്കിയത്. ഇതിൽ പഴയ തറവാട്ടിലെ ഓടുകൾ പരമാവധി പുനരുപയോഗിച്ചു. ഇതിനു താഴെ പൂവോട്  വിരിച്ചത് ഭംഗിക്കൊപ്പം ചൂട് കുറയ്ക്കാനും സഹായിക്കുന്നു.  സീലിങ് ഉയരത്തിൽ ഒരുക്കിയതിനാൽ, മെസനൈൻ ഫ്ലോർ നൽകി ഇരുനിലയുടെ സൗകര്യങ്ങളും  ഉള്ളിൽ ലഭ്യമാകുന്നു.

19-lakh-home-hall

സിറ്റൗട്ട്, ലിവിങ്, ഡൈനിങ് ഹാൾ, മെസനൈൻ സ്റ്റഡി ഏരിയ, മൂന്നു കിടപ്പുമുറികൾ, കിച്ചൻ, എന്നിവയാണ് 1450 ചതുരശ്രയടിയിൽ ഒരുക്കിയത്. തുറസായ നയത്തിലാണ് അകത്തളങ്ങൾ ഒരുക്കിയത്. ഇത് വിശാലമായ ഒരു ഹാളിലേക്ക് പ്രവേശിക്കുന്ന അനുഭവം നൽകുന്നു. ഗ്രേ ഫിനിഷുള്ള വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്.

19-lakh-home-living

ഡൈനിങ് മേൽക്കൂരയുടെ ഉയരം കുറച്ച് ഇതിനുമുകളിലാണ് ഇടത്തട്ട് പണിതത്. ഇവിടം കുട്ടികളുടെ  സ്റ്റഡി ഏരിയ ആക്കിമാറ്റി. ഇതിനോടുചേർന്നു വലിയ ജാലകങ്ങൾ ഉയരത്തിൽ നൽകി. ഇതിലൂടെ കാറ്റും വെളിച്ചവും സമൃദ്ധമായി ഉള്ളിലേക്കെത്തുന്നു. 

19-lakh-home-stair

സസ്‌പെൻഡഡ്‌ ശൈലിയിലുള്ള സ്റ്റെയർകേസ് ശ്രദ്ധേയമാണ്. സ്റ്റെയിൻലെസ് സ്റ്റീൽ നൂലാണ് കൈവരികളായി നൽകിയത്.

രണ്ടു കിടപ്പുമുറികൾക്ക് അറ്റാച്ഡ് ബാത്റൂം നൽകി. ഒരു കോമൺ ബാത്റൂമും നൽകി. അത്യാവശ്യം സ്റ്റോറേജ് സ്‌പേസും മുറികളിൽ ക്രമീകരിച്ചു.

19-lakh-home-bed

എസിപി ഷീറ്റ് കൊണ്ട് അലുമിനിയം ഫാബ്രിക്കേഷൻ ചെയ്താണ് കിച്ചൻ ക്യാബിനറ്റ് ഒരുക്കിയത്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.

19-lakh-home-manjeri-kitchen

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 19 ലക്ഷത്തിനു വീട് പൂർത്തിയായി. അങ്ങനെ കമാൽ മാഷും  കുടുംബവും ആഗ്രഹിച്ചത് പോലെ പോക്കറ്റിലൊതുങ്ങുന്ന വീട് നിർമിച്ചു നൽകി ഗുരുദക്ഷിണ പൂർത്തിയാക്കി ഡിസൈനർ. ഈ വീട് കണ്ടശേഷം കമാലിന്റെ പല പരിചയക്കാരും സഫീറിനെ തങ്ങളുടെ വീടുപണി ഏൽപിക്കുകയും ചെയ്തു എന്നതാണ് ക്ലൈമാക്സ്.

 

ചെലവ് കുറച്ച ഘടകങ്ങൾ

ഫർണിഷിങ് ലളിതമാക്കി. ഷോ വോൾ, ഫോൾസ് സീലിങ്, പാനലിങ് ഒഴിവാക്കി.

പറമ്പിലെ മരങ്ങൾ തന്നെ തടിപ്പണിക്കുപയോഗിച്ചു.

തറവാട്ടിലെ പഴയ ഓട് പുനരുപയോഗിച്ചു.

അലുമിനിയം ഫാബ്രിക്കേഷൻ ചെയ്തു കിച്ചൻ ഒരുക്കി.

 

Project facts

Location- Payyanad, Manjeri

Plot- 55 cent

Area- 1450 SFT

Owner- Kamaal

Design- Safeer Edaloli

The base concepts, Manjeri

Mob- 97444 35000

Budget- 19 Lakh

Completion year- 2019

ചിത്രങ്ങൾ- അഖിൽ കൊമാച്ചി

English Summary- 19 Lakh House Plan Manjeri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com