കേരളത്തിലെ ഏറ്റവും സുന്ദരമായ വീടുകളിലൊന്ന് ഇനി ഇതാകും! അവിശ്വസനീയഭംഗി

HIGHLIGHTS
  • ശരിക്കും ഒരു സ്വർഗ്ഗരാജ്യം എന്നുതന്നെ വിശേഷിപ്പിക്കാം ഈ സ്വപ്നവീടിനെ...
most-cute-house-kerala-exterior
SHARE

പ്രകൃതിമനോഹരമായ തൊടുപുഴയിലെ കരിങ്കുന്നത്താണ് സാജൻ മാണിയുടെയും കുടുംബത്തിന്റെയും അതിമനോഹരമായ ഈ വീട്. ശരിക്കും ഒരു സ്വർഗ്ഗരാജ്യം എന്നുതന്നെ വിശേഷിപ്പിക്കാം ഈ സ്വപ്നവീടിനെ... 

ചുറ്റുമുള്ള അതിമനോഹരമായ പ്രകൃതിയാണ് ഈ പ്ലോട്ടിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. വീട്ടുകാർ തമ്മിലുള്ള ആശയവിനിമയത്തിനും ബന്ധത്തിന്റെ കെട്ടുറപ്പിനും ഒരുനില വീടുമതി എന്നതായിരുന്നു ഇവരുടെ ആശയം. ഒരു വടവൃക്ഷത്തിന്റെ ശാഖകൾ പോലെ പടർന്നുകിടക്കുകയാണ് ഈ വീട്. ചരിഞ്ഞ മേൽക്കൂരകളാണ് വീടിന്റെ പുറംകാഴ്ചയുടെ ഭംഗി നിർവചിക്കുന്നത്. മേൽക്കൂര നിരപ്പായി വാർത്തശേഷം മികച്ച ഗുണനിലവാരമുള്ള റൂഫിങ് ടൈലുകൾ വിരിച്ചു. ഓപ്പൺ നയത്തിൽ ഇടങ്ങൾ പരസ്പരബന്ധിതമായി ഇഴചേർത്തു. 

most-cute-house-kerala

പബ്ലിക്, പ്രൈവറ്റ് എന്നിങ്ങനെ ഇടങ്ങളെ വിഭജിച്ചാണ് രൂപകൽപന. സ്വീകരണമുറികൾ ഉൾപ്പെടുന്ന പൊതുവിടങ്ങൾ പബ്ലിക് സ്‌പേസുകളിൽ വരുന്നു. കിടപ്പുമുറി, അടുക്കള എന്നിവ പ്രൈവറ്റ് സോണിലും ചിട്ടപ്പെടുത്തി. ഓരോ ഇടങ്ങളെയും ഫലപ്രദമായി ഇടനാഴികൾ വഴി കൂട്ടിയിണക്കിയിട്ടുമുണ്ട്. 

most-cute-house-kerala-court

പോർച്ച്, സിറ്റൗട്ടുകൾ, ഗസ്റ്റ് ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് പ്രധാനനിർമിതിയിലുള്ളത്. ഇതുകൂടാതെ ജോലിക്കാർക്കുള്ള മുറികളും അനുബന്ധമായുണ്ട്.

most-cute-house-kerala-views

പുറത്തെ പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കാൻ പരമാവധി ഇടങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടാണ് മുൻവശത്തെ സിറ്റൗട്ട് കൂടാതെ വീടിന്റെ പിൻവശത്തും ഫാമിലി ലിവിങ്ങിനോട് ചേർന്നും സിറ്റൗട്ടുകൾ വേർതിരിച്ചത്. പ്ലോട്ടിന്റെ മൂന്നുവശത്തെയും പ്രകൃതിഭംഗി ഇതിലൂടെ ആസ്വദിക്കാനാകും. ഇവിടെ ഇറ്റാലിയൻ മാർബിളിന്റെ തിളക്കം നിലത്തും വുഡൻ സീലിങ്ങിന്റെ പ്രൗഢി മേൽക്കൂരയിലും നിറയുന്നു.

most-cute-house-kerala-sitout

ഫർണിച്ചറുകൾ അകത്തളത്തിനോട് ഇഴുകിചേരുംവിധം ചിട്ടപ്പെടുത്തിയതാണ്. ഇറ്റാലിയൻ മാർബിളിന്റെ പ്രൗഢിയാണ് പൊതുവിടങ്ങളിൽ നിലത്ത് വിരിയുന്നത്. ഇതിനൊപ്പം വുഡൻ ഫ്ലോറിങ്ങുമുണ്ട്.

most-cute-house-kerala-dine

പ്രധാനവാതിൽ തുറന്നു കടക്കുന്നത് പ്രൗഢിയും സൗകര്യങ്ങളും സമന്വയിക്കുന്ന ഫോർമൽ ലിവിങ്ങിലേക്കാണ്. വുഡൻ ഫ്ളോറിങ് ചെയ്താണ് ഇവിടം വേർതിരിച്ചത്. ഇവിടെ ഒരു ഭിത്തി മുഴുവൻ സ്‌റ്റോൺ ക്ലാഡിങ് ചെയ്ത് ഹൈലൈറ്റ് ചെയ്തു. ഒരു വശത്തു ഗ്ലാസ് ജാലകത്തിലൂടെ പുറത്തു കാഴ്ചകൾ കാണാം. ഇതുവഴി പ്രകാശവും ഉള്ളിലെത്തുന്നു. 

most-cute-house-kerala-formal

വീട്ടിലെ സജീവമായ ഇടമാണ് ഫാമിലി ലിവിങ്. ഇവിടെയാണ് പ്രെയർ, ടിവി ഏരിയകളുമുള്ളത്. ഒരു ഭിത്തിയിൽ കുടുംബാംഗങ്ങളുടെ ഫോട്ടോ വോളാക്കി മാറ്റി. ഇൻഡോർ പ്ലാന്റുകൾ ഇവിടെ ഹരിതാഭ നിറയ്ക്കുന്നു.

most-cute-house-kerala-family-living

വിശാലവും ഉപയുക്തത നിറഞ്ഞതുമാണ് കിടപ്പുമുറികൾ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് , ഡ്രസിങ് സ്‌പേസ്, ടിവി യൂണിറ്റ് എന്നിവയെല്ലാം മുറിയിലുണ്ട്.

most-cute-house-kerala-bed

വിശാലമായ പ്ലോട്ടിൽ ഒരു പ്രകൃതിദത്ത കുളമുണ്ട്. ഇതിനെ സ്വിമ്മിങ് പൂളായി തനിമ നിലനിർത്തി പരിവർത്തനം ചെയ്തു. വീട്ടിലിരുന്നാൽ ഈ കുളത്തിന്റെ ഭംഗി ആസ്വദിക്കാൻ പാകത്തിനാണ് രൂപകൽപന. വീടിന്റെ പ്രതിബിംബം കൃത്യമായി ഈ ജലാശയത്തിൽ കാണാനാകുംവിധം സൂക്ഷ്മമായാണ് വീട് രൂപകൽപന ചെയ്തത് എന്നുമാത്രം മതി മികവിന്റെ സാക്ഷ്യമായി പറയാൻ...

most-cute-house-kerala-pool

Project facts

Location- Karimkunnam, Thodupuzha

Owner- Sajan Mani

Architect- M.M Jose

Mindscape Architects, Pala

Mob- 04822 213970, 9447659970

Photos- Manu Jose Photography

Y.C- 2020

English Summary- Most Beautiful House in Kerala; Home Tour Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA