ADVERTISEMENT

എറണാകുളം മുളന്തുരുത്തിയിലാണ് പ്രവാസിയായ ജോണിയുടെയും കുടുംബത്തിന്റെയും പുതിയ വീട്. നഗരത്തിരക്കുകളിൽ നിന്നകന്ന് റബർതോട്ടങ്ങളും പൈനാപ്പിൾ തോട്ടങ്ങളും നിറയുന്ന പ്രശാന്തസുന്ദരമായ പ്രദേശത്തുള്ള 68 സെന്റിലാണ് വീട് വച്ചത്. കുടുംബബന്ധത്തിന്റെ കെട്ടുറപ്പിന് ഒരുനില വീടാണ് നല്ലതെന്ന ആശയമാണ് ഇവർക്കുണ്ടായിരുന്നത്‌. എന്നാൽ ഭാവിയിൽ ആവശ്യമനുസരിച്ച് മുകളിലേക്ക് വിപുലമാക്കാൻ ഓപ്പൺ ടെറസും വീട്ടിലുണ്ട്.

mulanthuruthy-house-exterior

പരമാവധി മുൻമുറ്റം നീക്കിവച്ചാണ് വീട് പണിതത്. ധാരാളം മഴയും വെയിലുമുള്ള പ്രദേശത്തിന്റെ കാലാവസ്ഥ പരിഗണിച്ചാണ് ചരിഞ്ഞ മേൽക്കൂര നൽകിയത്. മുൻവശത്തെ ഭിത്തിയിൽ സ്‌റ്റോൺ ക്ലാഡിങ് വിരിച്ചതിന്റെ തുടർച്ച ചുറ്റുമതിലിലും കാണാം. അരമതിലോടുകൂടിയ നീളൻ പൂമുഖത്തിരുന്നാൽ പുറത്തെ കാഴ്ചകൾ ആസ്വദിക്കാം.

mulanthuruthy-house-yard

തുറസായ നയത്തിലാണ് അകത്തളക്രമീകരണം. ഇത് പരമാവധി വിശാലത പ്രദാനം ചെയ്യുന്നു. എന്നാൽ സ്വകാര്യത വേണ്ടയിടങ്ങളിൽ അത് നൽകിയിട്ടുമുണ്ട്. വൈറ്റ്, ഗ്രേ നിറങ്ങളാണ് പൊതുവിടങ്ങളിൽ അടിച്ചത്. ഇതും അകത്തളം പ്രസന്നവും കൂടുതൽ വിശാലവുമായ തോന്നിക്കാൻ സഹായിക്കുന്നു. മിനിമൽ ശൈലിയിൽ ജിപ്സം ഫോൾസ് സീലിങ്ങും എൽഇഡി ലൈറ്റുകളും കൊടുത്തിട്ടുണ്ട്.

mulanthuruthy-house-formal

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, പ്രെയർ സ്‌പേസ്,  കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, സ്‌റ്റെയർകേസ് എന്നിവയാണ് 3658 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

mulanthuruthy-house-living

ഫർണിച്ചറുകൾ അകത്തളത്തിനായി പ്രത്യേകം രൂപകൽപന ചെയ്തതാണ്. വിട്രിഫൈഡ് ടൈൽസാണ് പൊതുവിടങ്ങളിൽ വിരിച്ചത്. വുഡൻ ഫിനിഷ്ഡ് ടൈലുകളും ഇടകലർത്തി നൽകി.

mulanthuruthy-house-court

വാതിൽ തുറന്നു പ്രവേശിക്കുന്നത് വിശാലമായ ഫോർമൽ ലിവിങ്ങിലേക്കാണ്. ഇവിടെ C ഷേപ്ഡ് സോഫ വേർതിരിച്ചു. ഒരു വശത്തെ ഭിത്തിയിൽ വോൾപേപ്പർ ഒട്ടിച്ചു ഹൈലൈറ്റ് ചെയ്തു. നിലത്ത് നാച്ചുറൽ സ്‌റ്റോണും പെബിൾസും ആർട്ടിഫിഷ്യൽ ഗ്രാസും വിരിച്ചാണ് കോർട്യാർഡ് സ്‌പേസ് വേർതിരിച്ചത്. ഇവിടെത്തന്നെയാണ് പ്രെയർ ഏരിയയും. വീട്ടിലെത്തുന്നവർ ആദ്യം ശ്രദ്ധിക്കുന്ന ഇടമാണിത്. വശത്തെ ഫുൾ ലെങ്ത് ജനാലയിലൂടെ പ്രകാശം അകത്തേക്ക് സമൃദ്ധമായെത്തുന്നു.

mulanthuruthy-house-dine

എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിലുള്ള ഡൈനിങ് സെറ്റ് അകത്തളത്തിനായി പ്രത്യേകം രൂപകൽപന ചെയ്തതാണ്. ഡൈനിങ് ഹാളിലാണ് സ്‌റ്റെയർകേസ്. വുഡ്+ ഗ്ലാസ് കോംബിനേഷനിലാണ് കൈവരികൾ. ഇതിനുസമീപം വാഷ് ഏരിയ ക്രമീകരിച്ചു.

mulanthuruthy-house-inside

ബ്ലാക്& വൈറ്റ് തീമിലാണ് കിച്ചൻ. മറൈൻ പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ കബോർഡുകൾ.

mulanthuruthy-house-kitchen

നാലു കിടപ്പുമുറികളും വ്യത്യസ്ത കളർതീമിൽ ചിട്ടപ്പെടുത്തിയത് ശ്രദ്ധേയമാണ്. പരമാവധി ഉപയുക്തതയോടെയാണ് കിടപ്പുമുറികളുടെ ഡിസൈൻ. അറ്റാച്ഡ് ബാത്റൂം, ഫുൾ ലെങ്ത് വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ മുറികളിലുണ്ട്.

mulanthuruthy-house-bed

ഒരുനില വീടായതുകൊണ്ട് പരിപാലനവും താരതമ്യേന എളുപ്പമാണെന്ന് വീട്ടുകാർ സാക്ഷിക്കുന്നു. പ്രശാന്തസുന്ദരമായ ചുറ്റുപാടുകളും കാറ്റും വെളിച്ചവും ഒത്തുചേരലുകളുടെ ഹൃദ്യതയും ഓരോ ദിവസവും കുടുംബബന്ധങ്ങൾ ഊഷ്മളമാക്കി നിലനിർത്തുന്നുവെന്ന് വീട്ടുകാർ പറയുന്നു. വീട്ടിലെത്തിയ ബന്ധുക്കൾക്കും സുഹൃത്തുകൾക്കും പറയാനും പ്രശംസാവാക്കുകൾ മാത്രം.

mulanthuruthy-house-view

 

Project facts

Location- Mulanthuruthy, Ernakulam

Plot- 68 cent

Area- 3658 Sq.ft

Owner- Johny CP

Architect- Sreerag Paramel

Creo Homes, Kochi

Mob- 9645899951

Y.C- 2021

English Summary- Single Storeyed House Plans Kerala; Veedu Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com