ADVERTISEMENT

തൃശ്ശൂർ കുന്ദംകുളത്തിനടുത്തുള്ള അഞ്ഞൂർ എന്ന സ്ഥലത്താണ് ഇൗ വീട് നിലകൊള്ളുന്നത്. ഗൃഹനാഥനായ സിജോയുടെ താത്പര്യപ്രകാരം പരമ്പരാഗത ശൈലിയാണ് എക്സ്റ്റീരിയറിന് നൽകിയത്. വീതി കുറഞ്ഞ ദീർഘചതുരാകൃതിയിലുള്ള പ്ലോട്ടിൽ അഞ്ച് സെന്റ് പ്ലോട്ടിന്റെ പരിമിതിയിൽ 1850 സ്ക്വയർഫീറ്റ് വിസ്തീർണ്ണത്തിലാണ് വീടൊരുക്കിയത്. വയലും കനാലും അതിരിടുന്ന ഗ്രാമസൗന്ദര്യം മുഴുവനായും ആസ്വദിക്കാൻ കഴിയും വിധമാണ് ഇൗ സുന്ദരഭവനം നിർമ്മിച്ചത്. പരമ്പരാഗത ശൈലിയിലുള്ള എക്സ്റ്റീരിയറും മിനിമലിസ്റ്റിക് കൺടെംപ്രറി ശൈലിയിലുള്ള ഇന്റീരിയറും ആദ്യ കാഴ്ചയിൽ തന്നെ വീടിനെ പ്രിയങ്കരമാക്കുന്നു.

40-lakh-house-exterior

വീട് വയ്ക്കുവാൻ തിരഞ്ഞെടുത്ത സ്ഥലം ചതുപ്പു നിലമായതിനാൽ കോളം ബീം ഫൗണ്ടഷനാണ് നൽകിയത്. വെട്ടുകല്ല് കൊണ്ടാണ് ചുമർ കെട്ടിയത്. ഗ്രൗണ്ട് ഫ്ളോർ കോൺക്രീറ്റ് കൊണ്ട് വാർത്തു. മുകൾ നിലയിൽ ട്രെസ് വർക്ക് ചെയ്ത് മാഗ്ലൂർ ഒാട് വിരിച്ചു. നനവ് തട്ടിയാലും കടുപാടുകൾ സംഭവിക്കാത്ത തരം വി ബോർഡ് കൊണ്ട് സീലിങ്ങും ചെയ്തു. 

40-lakh-house-thrissur-living

വരാന്തയാൽ ചുറ്റപ്പെട്ട സിറ്റൗട്ടാണ് അതിഥികളെ സ്വാഗതം ചെയ്യുന്നത്. വിശാലതയ്ക്ക് പ്രാധാന്യം നൽകിയ അകത്തളമാണ് നമ്മെ വരവേൽക്കുന്നത്. രണ്ട് നിലകളിലായി കുടികൊള്ളുന്ന വീട്ടിൽ സൗകര്യത്തിനാണ് മുൻതൂക്കം. ലിവിങ്ങ്, ഡൈനിങ്ങ്, കിച്ചൻ, സെക്കന്റ് കിച്ചൻ, വർക്ക് ഏരിയ, രണ്ട് അറ്റാച്ച്ഡ് ബെഡ്റൂമുകൾ തുടങ്ങിയവയാണ് ഗ്രൗണ്ട് ഫ്ളോറിലെ ഇടങ്ങൾ. മുകൾ നിലയിൽ ഒരു അറ്റാച്ച്ഡ് ബെഡ്റൂമും അപ്പർ ലിവിങ്ങും ബാൽക്കണിയുമുണ്ട്. 

40-lakh-house-thrissur-hall

ഒാപ്പൺ പ്ലാനിലാണ് കോമൺ ഏരിയകൾ ഡസൈൻ ചെയ്തിരിക്കുന്നത്. L ഷേപ്പിലൊരുക്കിയ സീറ്റിങ്ങാണ് ലിവിങ്ങിനുള്ളത്. ഇവിടെ തന്നെയാണ് പ്രെയർ ഏരിയയ്ക്കും സ്ഥാനം നൽകിയത്. സെമി പാർട്ടീഷൻ നൽകിയാണ് ലിവിങ്ങും ഡൈനിങ്ങും വേർതിരിച്ചിരിക്കുന്നത്. ഇൗ പാർട്ടീഷൻ മൾട്ടിപർപ്പസ് ഏരിയയായി വർത്തിക്കുന്നു. ടിവി യൂണിറ്റും ഷെൽഫും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

40-lakh-house-thrissur-dine

ഡൈനിങ് ഏരിയയിൽ നിന്നാണ് സ്റ്റെയർകേസ് ആരംഭിക്കുന്നത്. അതിനു താഴെയായി വാഷ് ഏരിയ ക്രമീകരിച്ചിട്ടുണ്ട്. മറ്റെല്ലായിടങ്ങളിലക്കും ഡൈനിങ്ങിൽ നിന്ന് പ്രവേശിക്കാം. ലളിതമായൊരുക്കിയ ബെഡ്റൂമുകൾ എല്ലാം തന്നെ ആവശ്യകതയ്ക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. 

40-lakh-house-thrissur-upper

വീടിന്റെ മറ്റു സ്പേയ്സുകളിലെന്ന പോലെ യൂട്ടിലിറ്റിക്കാണ് കിച്ചനിലും പ്രാധാന്യം. മറൈൻ പ്ലൈവുഡും മൈക്കയും കൊണ്ടാണ് കിച്ചൻ ക്യാബിനറ്റുകൾ. ഗ്രാനൈറ്റ് കൊണ്ടുള്ളതാണ് കൗണ്ടർടോപ്പ്. വെള്ള ഡാഡോ ടൈലിന് യോജിക്കുംവിധം പർപ്പിൾ നിറമാണ് ക്യാബിനറ്റുകൾക്ക് നൽകിയത്.

40-lakh-house-thrissur-wa

പരമാവധി സ്റ്റോറജ് ഉറപ്പു വരുത്താനായി സെക്കന്റ് കിച്ചനിലും വർക്ക് ഏരിയയിലും ക്യാബനറ്റുകൾ നിർമ്മിച്ചു.  

വാതിലും ജനാലകളുമെല്ലാം ആഞ്ഞിലി കൊണ്ടുള്ളതാണ്. ആർഭാടങ്ങൾ തീർത്തും ഒഴവാക്കിയെങ്കിലും ആവശ്യത്തിനുള്ള അലങ്കാരങ്ങൾ ഉൾപ്പെടുത്തയിട്ടുണ്ട്. ഇളം നിറങ്ങളാണ് ഉള്ളിലെ മനോഹാരിതയ്ക്ക് മാറ്റ് കൂട്ടുന്നത്. ജിപ്സം കൊണ്ടുള്ള ഫാൾസ് സീലിങ്ങിന് മറൈൻ പ്ലൈവുഡും മൈക്കയും കൊണ്ടുള്ള ആവരണമാണ് നൽകിയത്.

40-lakh-house-bedroom

ചിലയിടങ്ങളിൽ ചുമരുകൾ ഹൈലൈറ്റ് ചെയ്യുവാനായി വാൾപേപ്പർ ഒട്ടിച്ചിട്ടുണ്ട്. എലിവേഷനിൽ നൽകിയ കേരളീയ ശൈലിയോട് ചേരും വിധം വുഡൻ ടച്ച് ഫിനിഷാണ് ഇന്റീരിയറിൽ. ഏറെ ശ്രദ്ധയോടെ ഒരുക്കിയ ഒാരോ ഇടവും കാഴ്ച്ചയുടെ നവ്യാനുഭവമാണ് സമ്മാനിക്കുന്നത്.    

40-lakh-house-thrissur

സ്ട്രക്ചറും ഫർണിഷിങ്ങും ലാൻഡ്സ്കേപ്പിങ്ങും അടക്കം 40 ലക്ഷം രൂപയാണ് ചെലവായത്. നിലവിലെ നിർമാണച്ചെലവുകളിലെ വർധന വച്ച് നോക്കുമ്പോൾ കോസ്റ്റ് എഫക്ടീവ് ഡിസൈനിങ്ങ് രീതികൾക്ക് ഉത്തമ ഉദാഹരണമാണ് ഇൗ വീട്.

Model

 

Project facts

Location: Anjooru, Kunnamkulam, Thrissur

Area: 1850 Ssqft.

Plot: 5 Cents

Owner: Sijo

Engineer: Vineeth

Pentagon Arkitects, Thrissur

Ph: 7025911911, 9645911911, 8943911911

Cost: 40 Lakhs

Completed in: 2019 December

English Summary- Traditional House with Cost Effective Plan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com