ADVERTISEMENT

മലപ്പുറം എടവണ്ണപ്പാറയിലാണ് പ്രവാസിയായ ജംഷാദിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. കുവൈറ്റിൽ സോഫ്‌റ്റ്‌വെയർ എൻജിനീയറാണ് ഗൃഹനാഥൻ. സ്ട്രക്ചർ പണിതശേഷം പലകാരണങ്ങളാൽ കുറേക്കാലം പണി മുടങ്ങി. പിന്നീട് ഈ കോവിഡ് കാലത്താണ് ഇന്റീരിയർ പണികൾ പൂർത്തിയാക്കിയത്. കോവിഡ് കാലത്ത്  ചുരുങ്ങിയ സമയത്തിനുള്ളിൽ വീട് റെഡിയാക്കി നൽകണം എന്നതായിരുന്നു ഗൃഹനാഥന്റെ ഡിമാൻഡ്.

modern-home-edavannapara-porch

നല്ല മഴ ലഭിക്കുന്ന കാലാവസ്ഥ പരിഗണിച്ച്, പലതട്ടുകളായി  ചരിഞ്ഞ മേൽക്കൂരയാണ് വീടിനുള്ളത്. മുറ്റം നാച്ചുറൽ സ്‌റ്റോൺ വിരിച്ചലങ്കരിച്ചു. പോർച്ച് വശത്തായി വിന്യസിച്ചു. പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് 2500 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. 

modern-home-edavannapara-living

സിറ്റൗട്ടിൽ നിന്നും പ്രധാനവാതിൽ കൂടാതെ ഡൈനിങ് ഹാളിലേക്കും നേരിട്ടുപ്രവേശിക്കാവുന്ന വാതിലുണ്ട്. സെമി-ഓപ്പൺ നയമാണ് ഇന്റീരിയറിൽ പിന്തുടർന്നത്. സ്വകാര്യത വേണ്ടയിടങ്ങളിൽ സെമി-പാർടീഷനുകൾ വഴി അത് സാധ്യമാക്കി. ഡൈനിങ്ങിലൂടെ പോകുന്ന നീണ്ട ഇടനാഴിയാണ് മറ്റിടങ്ങൾ കണക്ട് ചെയ്യുന്നത്.

modern-home-edavannapara-dining

ഫർണിച്ചറുകൾ ഇന്റീരിയർ തീം പ്രകാരം കസ്റ്റമൈസ് ചെയ്തു. വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. ലിവിങ്, ഡൈനിങ് എന്നിവിടങ്ങളിലെ ഭിത്തി സ്‌റ്റോൺ ക്ലാഡിങ് വിരിച്ചലങ്കരിച്ചു.ജിപ്സം+ വെനീർ ഫിനിഷിൽ ഫോൾസ് സീലിങ്ങും എൽഇഡി, സ്പോട് ലൈറ്റുകളും അകത്തളത്തിൽ പ്രസന്നത നിറയ്ക്കുന്നു. പ്രധാനവാതിലുകളും സ്‌റ്റെയർ കൈവരികളും തേക്കിലാണ് നിർമിച്ചത്.

modern-home-edavannapara-dine-view

ഒതുങ്ങിയ മിനിമൽ ഡൈനിങ് ടേബിളാണ് ഹൈലൈറ്റ്. ഇതിൽ വൈറ്റ് ഗ്ലാസ് ടോപ് ഭംഗി നിറയ്ക്കുന്നു. ചെയറുകളും മിനിമൽ തീം പിന്തുടരുന്നു. ഡൈനിങ്ങിന് അനുബന്ധമായി വുഡൻ ഫ്ളോറിങ് ചെയ്ത് വാഷ് ഏരിയ ക്രമീകരിച്ചു.

താഴെ രണ്ടും മുകളിൽ ഒരു കിടപ്പുമുറിയും ക്രമീകരിച്ചു.  തികച്ചും ഫങ്ഷനലാണ് കിടപ്പുമുറികൾ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ മുറികളിലുണ്ട്. കട്ടിലിന്റെ ഹെഡ്‌സൈഡ് ഭിത്തി വോൾപേപ്പർ ഒട്ടിച്ച് അലങ്കരിച്ചു.

modern-home-edavannapara-bed

അടുക്കളയിലെ വാതിൽ ഇറക്കുമതി ചെയ്തതാണ്. പ്രീലാമിനേറ്റഡ് ഷീറ്റിൽ നിർമിച്ച ഈ വാതിലിനു മാത്രം നല്ലൊരു തുക ചെലവായിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഗ്രാനൈറ്റാണ് കൗണ്ടറിൽ വിരിച്ചത്. ഇതിന് അനുബന്ധമായി ഒരു വുഡൻ ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും സെറ്റ് ചെയ്തു.

modern-home-edavannapara-kitchen

ചുരുക്കത്തിൽ മിനിമലിസത്തിനും മോഡേൺ സൗകര്യങ്ങൾക്കും തുല്യപ്രാധാന്യം നൽകിയതാണ് ഈ വീടിന്റെ ഹൈലൈറ്റ്.

 

Project facts

Location- Edavannapara, Malappuram

Plot- 15 cent

Area- 2500 Sq.ft

Owner- Jamshad & Shaima

Interior Design- Shabeer

Specula Designs

Mob- 9895230003

Y.C- 2021

ചിത്രങ്ങൾ- അഖിൽ കോമാച്ചി 

English Summary- Kerala House Plan; Veedu Malayalam Magazine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com