ADVERTISEMENT

വെല്ലുവിളികൾ ഏറെയുണ്ടായിരുന്ന പ്ലോട്ടിൽ മനോഹരമായ വീട് പണിത കഥയാണിത്. തൃശൂർ ഇരിങ്ങാലക്കുടയാണ് സെൽവി ജോർജിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. L ആകൃതിയിലുള്ള 10 സെന്റ് പ്ലോട്ട്,  മുന്നിൽ 3 സെന്റ്, പിന്നിൽ 7 സെന്റ് എന്നിങ്ങനെ വിഭജിച്ചു കിടക്കുകയായിരുന്നു. മുന്നിലുള്ള 3 സെന്റിൽ കിണറുമുണ്ട്. അവിടെ വീടുപണി അസാധ്യം. അങ്ങനെ ബാക്കിയുള്ള 7 സെന്റിലാണ് വീടുപണിതത്.

iringalakuda-house-wall

പ്ലോട്ടിന്റെ പരിമിതി കാരണം എലിവേഷനിൽ അധികം അലങ്കാരപ്പണികൾക്ക് സ്കോപ്പില്ലായിരുന്നു. അതിനുപകരമാണ് എൻട്രൻസിൽ ത്രികോണാകൃതിയിലുള്ള എക്സ്പോസ്ഡ് ബ്രിക്ക് വോൾ നിർമിച്ചത്. ഇത് വീടിന്റെ ഫോക്കൽപോയിന്റായി മാറി.

iringalakuda-house-walls

പോർച്ച്, സിറ്റൗട്ട്, ഗസ്റ്റ് ലിവിങ്, ഫാമിലി ലിവിങ്, പ്രെയർ സ്‌പേസ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ സ്‌പേസ്, ബാൽക്കണി എന്നിവയാണ് 2500 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

iringalakuda-house-living

'വിശാലമായ ഒരു മുറി' എന്ന കൺസെപ്റ്റിലാണ് ഈ വീടിന്റെ രൂപഘടന. അതായത് കിടപ്പുമുറികൾ ഒഴികെ ബാക്കിയെല്ലാം ഒറ്റ ഹാളിന്റെ പലഭാഗങ്ങളായി വരുന്നു. എന്നാൽ ഇടങ്ങൾ തമ്മിൽ സ്വകാര്യത വേണ്ടയിടത്ത് സെമിപാർടീഷനുകൾ കൊടുത്തും ബ്ലൈൻഡുകളിലൂടെയും വിഭജനവും ഉറപ്പാക്കി.

iringalakuda-inside-view

വിട്രിഫൈഡ് ടൈൽ, വുഡൻ ഫിനിഷ്ഡ് ടൈൽസ് എന്നിവയാണ് നിലത്തുവിരിച്ചത്. ഫർണിച്ചറുകൾ ഇന്റീരിയർ തീം പ്രകാരം കസ്റ്റമൈസ് ചെയ്തു. വുഡ്+ സ്‌റ്റെയിൻലെസ്സ് സ്റ്റീൽ ഫിനിഷിലാണ് സ്‌റ്റെയറിന്റെ കൈവരികൾ. ഇത് മുകൾനിലയിൽ പ്രദക്ഷിണം വയ്ക്കുന്നു. തടിയുടെ ഉപയോഗം കുറച്ചിട്ടുണ്ട്. ജനാലകൾക്ക് അലുമിനിയം ഉപയോഗിച്ചു.

iringalakuda-house-stair

ഡബിൾഹൈറ്റ് സ്‌പേസുകൾ വീടിന്റെ ഇരുനിലകളെയും തമ്മിൽ ബന്ധിപ്പിക്കുന്നു. ഇതും കൂടുതൽ വിശാലത തോന്നാൻ സഹായിക്കുന്നു. മുകൾനിലയിൽ ബ്രിഡ്ജ് പോലെ നീണ്ട ഇടനാഴികളുണ്ട്. ഇതിനുമുകളിൽ ഗ്ലാസ് സ്‌കൈലൈറ്റുകൾ വേർതിരിച്ചു. ഇത് ചൂടുവായുവിനെ പുറന്തള്ളുകവഴി അകത്തളത്തിൽ ചൂട് നിയന്ത്രിക്കുന്നു.

iringalakuda-house-dine

താഴെയും മുകളിലും രണ്ടു വീതം കിടപ്പുമുറികൾ വേർതിരിച്ചു. ചെറിയ സ്ഥലത്തും പരമാവധി സൗകര്യങ്ങൾ ചിട്ടപ്പെടുത്തി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, സ്റ്റഡി ടേബിൾ എന്നിവയും സജ്ജീകരിച്ചു. 

iringalakuda-house-bed

 ഡൈനിങ്ങിന് അനുബന്ധമായി ഓപ്പൺ കിച്ചനാണ് വേർതിരിച്ചത്. ഇവിടെ ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഒരുക്കി.മറൈൻ പ്ലൈവുഡ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.

iringalakuda-house-kitchen

വീടിന്റെ ലിവിങ്- ഡൈനിങ് ഇടങ്ങൾക്ക് വെറും 9 അടി വീതിയേയുള്ളൂ. എന്നാൽ  വീടിനകത്തേക്ക് കയറിയാൽ ഇത്ര ചെറിയ സ്‌പേസിൽ പണിത വീടാണെന്ന് തോന്നുകയേയില്ല. വീട്ടിലെത്തിയ ബന്ധുക്കൾക്കും സുഹൃത്തുക്കളുമെല്ലാം അദ്ഭുതത്തോടെയാണ് മടങ്ങുന്നത്.

iringalakuda-house-interior

Project facts

Model

Location- Iringalakuda, Thrissur

Model

Plot- 10 cent

Area- 2500 Sq.ft

Owner- Selvi George

Architect- Joseph Joseph Chalisseri

Dream Infinite, Iringalakuda

Mob- 9496863713

Y.C- Mar 2021

English Summary- Small Plot House Plan; Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com