ADVERTISEMENT

മലപ്പുറം തിരൂരിലാണ് പ്രവാസിയായ സാബിക് അബ്ദുല്ലയുടെയും കുടുംബത്തിന്റെയും പുതിയ വീട്. ഗൃഹനാഥന്റെ കസിൻ വീട്ടുകാരുടെ ഇഷ്ടങ്ങൾ മനസ്സിലാക്കി വരച്ച പ്ലാൻ ഭേദഗതികളോടെ വീട് എന്ന യഥാർഥ്യമാവുകയായിരുന്നു. 

വീതി കുറഞ്ഞു നീളത്തിലുള്ള 22 സെന്റ് പ്ലോട്ടാണുള്ളത്. അവിടെ പരമാവധി സ്ഥലഉപയുക്തയ്ക്കുവേണ്ടി ഫ്ലാറ്റ്-ബോക്സ് മാതൃകയിൽ പുറംകാഴ്ച ഒരുക്കി. കണ്ടാൽ പഴയ ഒരു വീടുപോലെ തോന്നിക്കുന്ന റസ്റ്റിക് ശൈലിയിലാണ് പുറംകാഴ്ച. എന്നാൽ അകത്തേക്ക് കയറുമ്പോൾ ഭംഗിയായി ചിട്ടപ്പെടുത്തിയ വർണങ്ങൾ നിറഞ്ഞ അകത്തളമാണ് കാത്തിരിക്കുന്നത്.

surprise-home-tirur

പോർച്ച്, സിറ്റൗട്ട്, ഗസ്റ്റ് ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് 3000 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

surprise-home-tirur-living

ചാരനിറത്തിലുള്ള ക്ലാഡിങ് ഭിത്തികളും ജിഐ ലൂവറുകളുമാണ് ഒരേയൊരു അലങ്കാരം. പ്രധാന സ്ട്രക്ചറിൽ നിന്നും ഡിറ്റാച്ഡ് ആയി കാർപോർച്ച് നിർമിച്ചു. മുറ്റം നാച്ചുറൽ സ്‌റ്റോണും ഗ്രാസും വിരിച്ചു ഭംഗിയാക്കി.

ഓപ്പൺ നയത്തിലാണ് പ്രധാന അകത്തളങ്ങൾ. ഇത് കൂടുതൽ വിശാലതയും ഇടങ്ങൾ തമ്മിൽ മികച്ച കണക്ടിവിറ്റിയും ലഭിക്കാൻ സഹായിക്കുന്നു.  വൈറ്റ്, ബ്ളാക്, ഗ്രേ നിറങ്ങളിലുള്ള വിട്രിഫൈഡ് ടൈലാണ് പൊതുവിടങ്ങളിൽ വിരിച്ചത്. കിടപ്പുമുറികളിൽ വുഡൻ ഫിനിഷ്ഡ് ടൈലുകളുമുണ്ട്. ഫർണിച്ചറുകൾ ഇന്റീരിയർ തീം പ്രകാരം കസ്റ്റമൈസ് ചെയ്തു.

surprise-home-tirur-hall

ഗസ്റ്റ് ലിവിങിനെയും ഫാമിലി ലിവിങിനെയും വേർതിരിക്കുന്നത് ഡബിൾഹൈറ്റ് കോർട്യാർഡാണ്. ഇവിടെ പെബിൾസ് വിരിച്ചു ഇൻഡോർ പാം നട്ടു. സ്‌കൈലൈറ്റിലൂടെ പ്രകാശം ഉള്ളിലെത്തുന്നു.

surprise-home-tirur-court

ബാക്കി ഫ്ലോർ ലെവലിൽനിന്നും താഴ്ത്തി സങ്കൺ ശൈലിയിലാണ് ഫാമിലി ലിവിങ്. ഇതിനോട് ചേർന്നുതന്നെ ഡബിൾ ഹൈറ്റിൽ ഡൈനിങ് ഏരിയയും ക്രമീകരിച്ചു. ഡൈനിങ് ടേബിളിൽ ഇരുന്ന് ഫാമിലി ലിവിങ്ങിലെ ടിവി കാണാം. ഡബിൾ ഹൈറ്റിൽ ബ്രിക്ക് ക്ലാഡിങ് പതിച്ച ഭിത്തിയും സമീപമുള്ള ക്രോക്കറി ഷെൽഫുമാണ് ഇവിടുത്തെ മറ്റൊരാകർഷണം. വാഷ് ഏരിയയിലും ഇതേ ക്ലാഡിങ് കാണാം.

surprise-home-tirur-dine

താഴെയും മുകളിലും രണ്ടുവീതം കിടപ്പുമുറികൾ വേർതിരിച്ചു. അറ്റാച്ഡ് ബാത്റൂം, ഫുൾ ലെങ്ത് വാഡ്രോബ്, ബേ വിൻഡോ, സിറ്റിങ് സ്‌പേസ് എന്നിവയെല്ലാം മുറികളുടെ കാര്യക്ഷമത വർധിപ്പിക്കുന്നു.

surprise-home-tirur-bed
surprise-home-tirur-bedroom

മൾട്ടിവുഡ്+ അക്രിലിക് ഫിനിഷിലാണ് കിച്ചൻ. കൗണ്ടറിൽ ബ്ലാക്ക് കൊറിയൻ സ്‌റ്റോൺ വിരിച്ചു. പാർടീഷനില്ലാതെ വർക്കേരിയയും സമ്മേളിപ്പിച്ചു.

surprise-home-tirur-kitchen

പുറംകാഴ്ച കണ്ടു വലിയ പ്രതീക്ഷയൊന്നുമില്ലാതെ വീട്ടിലെത്തിയ അതിഥികൾ, ഉള്ളിലെ മനോഹരമായ ചിട്ടപ്പെടുത്തലുകൾ കണ്ട് സർപ്രൈസ് ലഭിച്ച കൗതുകത്തിലാണ് മടങ്ങുന്നത്. അതുകാണുമ്പോൾ വീട്ടുകാരുടെ സന്തോഷവും ഇരട്ടിക്കുന്നു.

 

Project facts

Location- Tirur, Malappuram

Plot- 22 cent

Area- 3000 Sq.ft

Owner- Sabik Abdulla

Designer- Muhammed Sha

Inn Arch Design, Tirur

Mob- 9995679295

Y.C- 2020

ചിത്രങ്ങൾ- അഖിൽ കോമാച്ചി

English Summary- Best Kerala House Plans; Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com