ADVERTISEMENT

മലപ്പുറം കോട്ടയ്ക്കലാണ് പ്രവാസിയായ നാസറിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. വിശാലമായ അകത്തളവും ആറു കിടപ്പുമുറികളുമുള്ള സമകാലിക വീട് എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം. ഇപ്രകാരമാണ് രൂപകൽപന ചെയ്തത്. പ്ലോട്ടിന്റെ മുന്നിലും വശത്തുമൊക്കെ തലയുയർത്തിനിന്ന തെങ്ങുകൾ നിലനിർത്തിയാണ് വീടിനിടം കണ്ടത് എന്ന പ്രത്യേകതയുമുണ്ട്.

nri-house-kottakal-side

കേരളത്തിന്റെ ട്രോപ്പിക്കൽ കാലാവസ്ഥ കൂടി പരിഗണിച്ചുകൊണ്ട്, മേൽക്കൂര ചരിച്ചുവാർത്ത് ഫ്യൂഷൻ ശൈലിയിലാണ് എലിവേഷൻ. മേൽക്കൂരയിൽ ഷിംഗിൾസ് വിരിച്ചു.  മുൻവശത്തെ സിറ്റൗട്ടിന്റെ ഭിത്തിയിൽ ഡബിൾഹൈറ്റിൽ പതിച്ച ബ്രിക് ക്ളാഡിങ്ങാണ് വീടിന്റെ പുറംകാഴ്ചയിലെ ഹൈലൈറ്റ്.  

nri-house-kottakal-night

സിറ്റൗട്ട്, ഗസ്റ്റ് ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, ആറു കിടപ്പുമുറികൾ, അപ്പർ ഹാൾ, ബാൽക്കണി, എന്നിവയാണ് 2800 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. 

സെമി- ഓപ്പൺ ശൈലിയിലാണ് അകത്തളങ്ങൾ. എന്നാൽ ഓരോ ഇടങ്ങൾക്കും ആവശ്യമായ സ്വകാര്യതയും ലഭിക്കുന്നുണ്ട്. വാതിൽ തുറന്നു പ്രവേശിക്കുന്നത് വലിയ ഹാളിലേക്കാണ്. ഇതിന്റെ വശങ്ങളിലായി ഇടങ്ങൾ ചിട്ടപ്പെടുത്തി.  ലിവിങ്ങിൽ പ്ലൈവുഡ് പാനലിങ് ചെയ്ത് ടിവിവോൾ വേർതിരിച്ചു.

nri-house-kottakal-living

വെനീർ+ ജിപ്സം ഫിനിഷിൽ ഫോൾസ് സീലിങ്ങും എൽഇഡി ലൈറ്റിങ്ങും ചെയ്തിട്ടുണ്ട്. ഇത് അകത്തളങ്ങൾ പ്രൗഢമാക്കുന്നു. ഫർണിച്ചറുകൾ ഇന്റീരിയർ തീമിന് ഇണങ്ങുംവിധം ചിട്ടപ്പെടുത്തി. കോമൺ ഏരിയകളിൽ ഇറ്റാലിയൻ മാർബിളും, മറ്റിടങ്ങളിൽ 2X2 മാറ്റ് ഫിനിഷ്ഡ് വിട്രിഫൈഡ് ടൈലുമാണ് വിരിച്ചത്.

nri-house-kottakal-dine

ഡൈനിങ്ങിന്റെ വശത്തായി സ്ലൈഡിങ് ഗ്ലാസ് ജാലകങ്ങളുണ്ട്. ഇത് തുറന്നിട്ടാൽ അകത്തെ ചൂടുവായു പുറത്തേക്ക് പോവുകയും ഉള്ളിൽ വെന്റിലേഷൻ സുഗമമാവുകയും ചെയ്യും.

സുതാര്യമായ ഡിസൈനിലാണ് സ്‌റ്റെയർകേസ്. വുഡ്+ ഗ്ലാസ് കോംബിനേഷനിലാണ് കൈവരികൾ. മുൻവശത്തെ പ്രധാന ബാൽക്കണി കൂടാതെ മുകളിലെ രണ്ടു കിടപ്പുമുറികൾക്കും ബാൽക്കണിയുണ്ട്. ഇതുവഴി പുറത്തെ കാഴ്ചകൾ ആസ്വദിക്കാം.

nri-house-kottakal-hall

നാലു കിടപ്പുമുറികൾ പൂർണമായും ഫർണിഷ് ചെയ്തു. വോക്-ഇൻ വാഡ്രോബ്, അറ്റാച്ഡ് ബാത്റൂം, സീറ്റിങ് സ്‌പേസ് എന്നിവ സജ്ജീകരിച്ചു. ഈ മുറികളുടെ ഹെഡ്‌സൈഡ് ഭിത്തിയിൽ വോൾപേപ്പറിന്റെ ഭംഗി വിരിയുന്നു.

nri-house-kottakal-bedroom

ഗ്രേ തീമിലാണ് കിച്ചൻ. മറൈൻ പ്ലൈവുഡ്+ അക്രിലിക് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ ലെതർ ഫിനിഷ്ഡ് ഗ്രാനൈറ്റ് വിരിച്ചു. ചുരുക്കത്തിൽ വീട്ടുകാരുടെ ആവശ്യങ്ങളും ഇഷ്ടങ്ങളും സമന്വയിക്കുകയാണ് ഈ പ്രവാസിയുടെ സ്വപ്നഭവനത്തിൽ.

nri-house-kottakal-kitchen

 

ansar-ground-floor

Project facts

ansar-first-floor

Location- Kottakkal, Malappuram

Plot- 14 cent

Area- 2800 Sq.ft

Owner- Nasar Kuzhipuram

Design- ATREUM Associates, Kottakkal, Payyannur

Mob- 7510666801,8547440077

Y.C- Jan 2021

ചിത്രങ്ങൾ- അഖിൽ കോമാച്ചി 

English Summary- Fusion Style House Plan Kerala; Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com