ADVERTISEMENT

കുറഞ്ഞ ചെലവിൽ തികച്ചും പരിസ്ഥിതിസൗഹൃദമായി, സ്വയം സ്വപ്നഭവനം രൂപകൽപന ചെയ്തതിന്റെ വിശേഷങ്ങൾ ഗൃഹനാഥൻ  ഷുക്കൂർ പങ്കുവയ്ക്കുന്നു.

self-designed-home-side

കോഴിക്കോട് പന്തീരാങ്കാവിനടുത്ത് മണക്കടവാണ് സ്വദേശം. ഞങ്ങളുടെ തറവാടിന്റെ സമീപമാണ് ചാലിയാർ ഒഴുകുന്നത്. പണ്ടുമുതൽ പുഴയിൽ നിന്നും മണലടിക്കാനുള്ള ലോറികളുടെ നീണ്ടനിര കണ്ടാണ് വളർന്നത്. അങ്ങനെ കാലക്രമേണ വേനൽക്കാലത്ത് ചാലിയാർ നീരൊഴുക്ക് മാത്രമായി. അന്നേ തീരുമാനിച്ചിരുന്നു, ഞാൻ സ്വന്തമായി വീടുപണിയുകയാണെങ്കിൽ അത് കഴിവതും പുഴയെയും പ്രകൃതിയെയും നോവിക്കാതെ ആയിരിക്കുമെന്ന്...

self-designed-home-view

കഴിയുന്നിടത്തൊക്കെ കോൺക്രീറ്റ് കുറയ്ക്കണം എന്ന ആഗ്രഹമാണ് ഇന്റർലോക്ക് ഇഷ്ടിക (Stabilized Mud Block) തിരഞ്ഞെടുക്കാൻ കാരണം. ഇതുപയോഗിച്ച് ഭിത്തികെട്ടാൻ കോൺക്രീറ്റ് ആവശ്യമില്ല എന്നുതന്നെപറയാം. മണ്ണ്‌ കൊണ്ടാണ് അകവും പുറവും പ്ലാസ്റ്റർ ചെയ്തത്‌. അതിനാൽ നട്ടുച്ചയ്ക്കും സുഖകരമായ കാലാവസ്ഥ ഉള്ളിൽ നിലനിൽക്കുന്നു. രാമനാട്ടുകരയുള്ള Earthen Sustainable Habitat ആണ് മഡ് പ്ലാസ്റ്ററിങിന്റെ സാങ്കേതികസഹായം ചെയ്തത്.

self-designed-home-verandah

പുറംകാഴ്ചയിൽ ഒരുനില വീടാണെങ്കിലും രണ്ടുനിലയുടെ സൗകര്യങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. മെസനൈൻ ഫ്ലോർ നൽകിയാണ് ഇത് സാധ്യമാക്കിയത്. ഇപ്പോൾ എല്ലാവരും ചെയ്യുന്ന പോലെ ജിഐ ഉപയോഗിച്ചല്ല മേൽക്കൂര ട്രസ് ചെയ്തത്. പകരം പണ്ടുചെയ്തിരുന്ന പോലെതന്നെ തടികഴുക്കോലുകൾ ഉപയോഗിച്ചു.

self-designed-home-living

മംഗലാപുരം മേച്ചിലോടുകൾ ആണ് വീടിനു തലയെടുപ്പ് പ്രദാനംചെയ്യുന്നത്. മുകളിലെ ട്രസ് റൂഫിന് താഴെ യൂട്ടിലിറ്റി സ്‌പേസ്, സ്റ്റഡി ഏരിയ, ബാൽക്കണി എന്നിവയുമുണ്ട്. സോളാർ പാനലും വാട്ടർ ടാങ്കും വയ്ക്കാൻ വേണ്ടി ഡൈനിങ് ഹാളിന്റെയും കിച്ചന്റെയും മേൽക്കൂര മാത്രം കോൺക്രീറ്റ് ചെയ്തു.

self-designed-home-stair

ഗസ്റ്റ് ലിവിങ്, ഫാമിലി ലിവിങ്, കോർട്യാർഡ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ, ബാത്റൂമുകൾ, മെസനൈൻ ഫ്ലോർ, യൂട്ടിലിറ്റി സ്‌പേസ് എന്നിവയാണ് 2600 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. വീടിനകം ഡബിൾ ഹൈറ്റ്‌ ആയതുകൊണ്ടും സ്‌റ്റെയറിനുചുറ്റും ചുമര് ഒഴിവാക്കി വെർട്ടിക്കൽ സ്‌റ്റീൽ ബാർ കൊടുത്തതുകൊണ്ടും പകൽ ചൂട്‌ കുറവാണ്. രാത്രി സുഖകരമായ തണുപ്പും അനുഭവപ്പെടും. 4’x2’ വിട്രിഫൈഡ് ടൈൽസാണ് നിലത്തുവിരിച്ചത്.

self-designed-home-court

പുറത്തെ പച്ചപ്പും കാറ്റും കാഴ്ചകളും നിറച്ച കോർട്യാർഡാണ് വീട്ടിലെ ശ്രദ്ധാകേന്ദ്രം. ഈ കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് ഭക്ഷണം കഴിക്കാനായി ഡൈനിങ് ഏരിയ, കോർട്യാർഡിന് അഭിമുഖമായി  ഓപൺ കൺസപ്റ്റിലാണ് ചെയ്തത്.

self-designed-home-dine

വളരെയധികം ചരിഞ്ഞ മേൽക്കൂരയുടെയും ഉയരമുള്ള അകത്തളങ്ങളുടെയും ആനുകൂല്യം മുതലാക്കിയാണ് മെസനൈൻ ഫ്ലോർ വഴി മുകളിൽ ഒരു കിടപ്പുമുറി കൂടി നിർമിച്ചത്. സ്‌റ്റീൽ ട്രസ് വർക്കിനു മുകളിൽ V ബോർഡ് വിരിച്ചാണ് ഈ മുറി നിർമിച്ചത്. ബെഡ്‌റൂമിനോടുചേർന്ന്  ഡ്രസിങ് ഏരിയയും അറ്റാച്ഡ് ബാത്റൂമും ബാൽക്കണിയും വേർതിരിച്ചു.

self-designed-home-upper-bed

കോർട്യാർഡിലേക്ക് തുറന്നിരിക്കുന്ന പാഷ്യോയും ഓപൺ ഡൈനിങ് ഹാളുമാണ് വീടിന്റെ ഹൈലൈറ്റും ഞങ്ങളുടെ ഇഷ്ട ഇടവും. ഏകദേശം 40 ലക്ഷം രൂപയ്ക്ക് 2600 സ്ക്വയർഫീറ്റുള്ള വീട് പൂർത്തിയാക്കാൻ കഴിഞ്ഞു. ഇന്നത്തെ നിരക്കിൽ ഇതുപോലെയൊരു കോൺക്രീറ്റ് വീട് പണിയാൻ 55 ലക്ഷം രൂപയ്ക്ക് മുകളിലാകും എന്നോർക്കണം. 

self-designed-home-mezzanine

അങ്ങനെ സ്വയം രൂപകൽപന ചെയ്ത വീട്ടിൽ ഞങ്ങൾ താമസംതുടങ്ങി. ചൂട് കുറവായതുകൊണ്ട് ഫാനിന്റെ ഉപയോഗം കുറച്ചുമതി. അത്യാവശ്യം പകൽവെളിച്ചം ഉള്ളിലെത്തുന്നതുകൊണ്ട് രാവിലെ ലൈറ്റുകൾ ഇടേണ്ട കാര്യവുമില്ല. അതിനാൽ കറണ്ട് ചാർജിൽ നല്ലൊരാശ്വാസമുണ്ട്. വീടുകാണാനെത്തിയ ബന്ധുക്കളും സുഹൃത്തുക്കളുടെയും നല്ല വാക്കുകൾ കൂടിയായപ്പോൾ ഞങ്ങളുടെ സന്തോഷം ഇരട്ടിക്കുന്നു.

self-designed-home-gf

self-designed-home-ff

Project facts

Location- Pantheerankavu, Calicut

Plot- 13 cent

Area- 2600 Sq.ft

Owner & Design- Shukkoor C. Manappatt

Mob- +974 5539 0466

Y.C- 2021

English Summary- Eco Friendly House Models; Low Cost House Kerala; Veedu

കുറഞ്ഞ ചെലവിൽ തികച്ചും പരിസ്ഥിതിസൗഹൃദമായി, സ്വയം സ്വപ്നഭവനം രൂപകൽപന ചെയ്തതിന്റെ വിശേഷങ്ങൾ ഉടമസ്ഥൻ പങ്കുവയ്ക്കുന്നു.
 
എന്റെ പേര് ഷുക്കൂർ. കോഴിക്കോട് പന്തീരാങ്കാവിനടുത്ത് മണക്കടവാണ് സ്വദേശം. ഞങ്ങളുടെ തറവാടിന്റെ സമീപമാണ് ചാലിയാർ ഒഴുകുന്നത്. പണ്ടുമുതൽ പുഴയിൽ നിന്നും മണലടിക്കാനുള്ള ലോറികളുടെ നീണ്ടനിര കണ്ടാണ് വളർന്നത്. അങ്ങനെ കാലക്രമേണ വേനൽക്കാലത്ത് ചാലിയാർ നീരൊഴുക്ക് മാത്രമായി. അന്നേ തീരുമാനിച്ചിരുന്നു. ഞാൻ സ്വന്തമായി വീടുപണിയുകയാണെങ്കിൽ അത് കഴിവതും പുഴയെയും പ്രകൃതിയെയും നോവിക്കാതെ ആയിരിക്കുമെന്ന്...
 
കഴിയുന്നിടത്തൊക്കെ കോൺക്രീറ്റ് കുറയ്ക്കണം എന്ന ആഗ്രഹമാണ് ഇന്റർലോക്ക് ഇഷ്ടിക (Stabilized Mud Block) തിരഞ്ഞെടുക്കാൻ കാരണം. ഇതുപയോഗിച്ച് ഭിത്തികെട്ടാൻ കോൺക്രീറ്റ് ആവശ്യമില്ല എന്നുതന്നെപറയാം. മണ്ണ്‌ കൊണ്ടാണ് അകവും പുറവും പ്ലാസ്റ്റർ ചെയ്തത്‌. അതിനാൽ നട്ടുച്ചയ്ക്കും സുഖകരമായ കാലാവസ്ഥ ഉള്ളിൽ നിലനിൽക്കുന്നു. രാമനാട്ടുകരയുള്ള Earthen Sustainable Habitat ആണ് Mud Plastering ന്റെ സാങ്കേതിക സഹായം ചെയ്തത്.
 
പുറംകാഴ്ചയിൽ ഒരുനില വീടാണെങ്കിലും രണ്ടുനിലയുടെ സൗകര്യങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. മെസനൈൻ ഫ്ലോർ നൽകിയാണ് ഇത് സാധ്യമാക്കിയത്. ഇപ്പോൾ എല്ലാവരും ചെയ്യുന്ന പോലെ ജിഐ ഉപയോഗിച്ചല്ല മേൽക്കൂര ട്രസ് ചെയ്തത്. പകരം പണ്ടുചെയ്തിരുന്ന പോലെതന്നെ തടികഴുക്കോലുകൾ ഉപയോഗിച്ചു. മംഗലാപുരം മേച്ചിലോടുകൾ ആണ് വീടിനു തലയെടുപ്പ് പ്രദാനംചെയ്യുന്നത്. മുകളിലെ ട്രസ് റൂഫിന് താഴെ യൂട്ടിലിറ്റി സ്‌പേസ്, സ്റ്റഡി ഏരിയ, ബാൽക്കണി എന്നിവയുമുണ്ട്. സോളാർ പാനലും വാട്ടർ ടാങ്കും വയ്ക്കാൻ വേണ്ടി ഡൈനിങ് ഹാളിന്റെയും കിച്ചന്റെയും മേൽക്കൂര മാത്രം കോൺക്രീറ്റ് ചെയ്തു.
 
ഗസ്റ്റ് ലിവിങ്, ഫാമിലി ലിവിങ്, കോർട്യാർഡ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ, ബാത്റൂമുകൾ, മെസനൈൻ ഫ്ലോർ, യൂട്ടിലിറ്റി സ്‌പേസ് എന്നിവയാണ് 2600 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. വീടിനകം ഡബിൾ ഹൈറ്റ്‌ ആയതുകൊണ്ടും സ്‌റ്റെയറിനുചുറ്റും ചുമര് ഒഴിവാക്കി വെർട്ടിക്കൽ സ്‌റ്റീൽ ബാർ കൊടുത്തതുകൊണ്ടും പകൽ ചൂട്‌ കുറവാണ്. രാത്രി സുഖകരമായ തണുപ്പും അനുഭവപ്പെടും. 4’x2’ വിട്രിഫൈഡ് ടൈൽസാണ് നിലത്തുവിരിച്ചത്.
 
പുറത്തെ പച്ചപ്പും കാറ്റും കാഴ്ചകളും നിറച്ച കോർട്യാർഡാണ് വീട്ടിലെ ശ്രദ്ധാകേന്ദ്രം. ഈ കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് ഭക്ഷണം കഴിക്കാനായി ഡൈനിങ് ഏരിയ, കോർട്യാർഡിന് അഭിമുഖമായി  ഓപൺ കൺസപ്റ്റിലാണ് ചെയ്തത്.
 
വളരെയധികം ചരിഞ്ഞ മേൽക്കൂരയുടെയും ഉയരമുള്ള അകത്തളങ്ങളുടെയും ആനുകൂല്യം മുതലാക്കിയാണ് മെസനൈൻ ഫ്ലോർ വഴി മുകളിൽ ഒരു കിടപ്പുമുറി കൂടി നിർമിച്ചത്. സ്‌റ്റീൽ ട്രസ് വർക്കിനു മുകളിൽ V ബോർഡ് വിരിച്ചാണ് ഈ മുറി നിർമിച്ചത്. ബെഡ്‌റൂമിനോടുചേർന്ന്  ഡ്രസിങ് ഏരിയയും അറ്റാച്ഡ് ബാത്റൂമും ബാൽക്കണിയും വേർതിരിച്ചു.
 
കോർട്യാർഡിലേക്ക് തുറന്നിരിക്കുന്ന പാഷ്യോയും  ഓപൺ ഡൈനിങ് ഹാളുമാണ് വീടിന്റെ ഹൈലൈറ്റും ഞങ്ങളുടെ ഇഷ്ട ഇടവും. ഏകദേശം 40 ലക്ഷം രൂപയ്ക്ക് 2600 സ്ക്വയർഫീറ്റുള്ള  വീട് പൂർത്തിയാക്കാൻ കഴിഞ്ഞു. ഇന്നത്തെ നിരക്കിൽ ഇതുപോലെയൊരു കോൺക്രീറ്റ് വീട് പണിയാൻ 55 ലക്ഷം രൂപയ്ക്ക് മുകളിലാകും എന്നോർക്കണം.
 
Project facts
Location- Pantheerankavu, Calicut
Plot- 13 cent
Area- 2600 Sq.ft
Owner & Design- Shukkoor C. Manappatt
Mob- +974 5539 0466
Y.C- 2021
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com