ധൂർത്തില്ല, വേണ്ടതെല്ലാമുണ്ട്; ഇത് മലയാളിയുടെ സ്വപ്നസാക്ഷാത്കാരത്തിന്‌ ഉദാഹരണം

HIGHLIGHTS
  • ആവശ്യമുളള മുറികളൊഴിച്ച്‌ ഒട്ടും സ്ഥലം പാഴാക്കാതെയുള്ള മികച്ച രൂപകൽപന...
10-cent-traditional-koorali
SHARE

വിദേശത്ത്‌ ജോലിയുള്ള ശ്രീരാജും കുടുംബവും വീട്‌ വയ്ക്കുവാനായി മൂന്നു വര്‍ഷം മുമ്പാണ്‌ കൂരാലിക്കടുത്ത്‌ 10 സെന്റ്‌ സ്ഥലം വാങ്ങിയത്‌. മനസ്സിലുറപ്പിച്ച ഒരുനിലവീട് രൂപകൽപന ചെയ്യാനായി പൊന്‍കുന്നത്തുള്ള ഡിസൈനര്‍ ശ്രീകാന്ത്‌ ബാബുവിനെ സമീപിച്ചു.

10-cent-traditional-koorali-view

അറ്റാച്ഡ് ബാത്റൂമുകളുള്ള മൂന്ന്‌ കിടപ്പുമൂറികളും, ഫോര്‍മല്‍ ലിവിങ്, ഡൈനിങ് ഹാള്‍, അടുക്കള, വര്‍ക്ക്‌ ഏരിയ, സ്റ്റോര്‍, സിറ്റൗട്ട്, പോര്‍ച്ച്‌ സാകര്യങ്ങളോടെ 1550 സ്ക്വയര്‍ഫീറ്റിലാണ്‌ വീടിന്റെ രൂപകൽപന.

10-cent-traditional-koorali-living

2019-ല്‍ നിര്‍മാണമാരംഭിച്ചെങ്കിലും 2020-ലെ കോവിഡ് കാലം കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. രണ്ട്‌ ലോക്ഡൗണുകൾ വീടുപണിയെ ഘട്ടംഘട്ടമായി പൂര്‍ത്തീകരിക്കുന്നതിലേക്ക്‌ നയിച്ചു. പിന്നീട്‌ വിദേശത്തുനിന്നും വിമാനസർവീസ് പുനരാരംഭിച്ചതിനുശേഷം ഗൃഹനാഥനെത്തി 2021 -ലെ ചിങ്ങമാസത്തില്‍ വീടിന്റെ ഗൃഹപ്രവേശവും നടന്നു. 

10-cent-traditional-koorali-drawing

വിലവര്‍ധനക്ക്‌ മുമ്പേ മെറ്റീരിയൽസ്  ഇറക്കി വച്ചിരുന്നതിനാല്‍ ചെലവ്‌ കൂടാതെയും പണികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. ഭാവിയില്‍ രണ്ടാം നിലയിലേക്ക്‌ മുറികള്‍ പണിയാവുന്ന രീതിയില്‍ സ്‌റ്റെയര്‍കേയ്സും ക്രമീകരിച്ചിരിക്കുന്നു.

10-cent-traditional-koorali-dine

പത്ത്‌ സെന്റിലെ വീടെന്ന മലയാളിയുടെ സ്വപ്നസാക്ഷാത്കാരത്തിന്‌ ഉദാഹരണമാണീ വീട്. ആവശ്യമുളള മുറികളൊഴിച്ച്‌ ഒട്ടും സ്ഥലം പാഴാക്കാതെയുള്ള മികച്ച രൂപകല്പനയാണ്‌ ഈ വീടിനെ വേറിട്ട അനുഭവമാക്കുന്നത്.

10-cent-traditional-koorali-dine-hall

ഗൃഹപ്രവേശത്തിനുശേഷം വീടു കാണാനെത്തുന്നവര്‍ ഒന്നടങ്കം സമ്മതിക്കുന്ന ഒരു കാര്യമുണ്ട്‌. ആവശ്യമുള്ള സ്‌ക്വയര്‍ഫീറ്റില്‍ സ്ഥലം പാഴാക്കാതെയുളള ഈ വീടാണ്‌ ഞങ്ങളുടെയും മനസ്സിലുള്ളത്‌. അതുകേട്ട് ശ്രീരാജും കുടുംബവും മനസ്സ്‌ നിറഞ്ഞ്‌ സന്തോഷത്തിലാണ്.

10-cent-traditional-koorali-bed

Project facts

Location- Koorali, Kottayam

Plot- 10 cent

Area- 1550 Sq.ft

Owner- Sreeraj

Designer- Sreekanth S. Babu

Dream Home Constructions, Koorali

Mob- 9447109090 

English Summary- Simple yet Elegant House; Home Under 40 Lakhs Kerala

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA