ADVERTISEMENT

കരുനാഗപ്പള്ളിയിലാണ് പ്രവാസിയായ സിംസ് സുധാകരന്റെയും കുടുംബത്തിന്റെയും പുതിയ വീട്. സൗദി അറേബ്യയിൽ ബിസിനസ്സാണ് ഗൃഹനാഥന്. തിരക്കുകൾക്കിടയിൽ നാട്ടിലേക്ക് എപ്പോഴും ഓടിയെത്താനാകില്ല. അതിനാൽ വിശ്വാസ്യതയുള്ള ആളെ വീടുപണി ഏൽപിക്കണം എന്നിവർക്ക് നിർബന്ധമായിരുന്നു. അങ്ങനെ ഇദ്ദേഹത്തിന്റെ സഹോദരന്റെ വീട് ഭംഗിയായി പണിത ഡിസൈനറെത്തന്നെ  വീടുപണി ഏൽപിക്കുകയായിരുന്നു. വാട്സ്ആപ്, ഇമെയിൽ വഴിയായിരുന്നു പണികൾ വിലയിരുത്തിയത്. ഇടയ്ക്ക് ഒന്ന് വന്നുപോയതൊഴിച്ചാൽ പിന്നെ പണിയുടെ അവസാനസമയത്താണ് വീട്ടുകാർ നാട്ടിലെത്തിയത്.

nri-home-karungappally-exterior

തികച്ചും സമകാലിക- ബോക്സ് മാതൃകയിലാണ് വീടിന്റെ പുറംകാഴ്ച. വിശാലതയാണ് വീടിന്റെ മുഖമുദ്ര. വീട്ടുകാർക്ക് വേണ്ടതും അതായിരുന്നു. പ്രധാനവാതിൽ തുറന്നു പ്രവേശിക്കുന്നത് അതിവിശാലമായ ഡബിൾഹൈറ്റ് ഹാളിലേക്കാണ്. ഇതിന്റെ വശങ്ങളിലായി ഇടങ്ങൾ വിന്യസിച്ചു. 

nri-home-karungappally-hall

വീടിന്റെ ഫോക്കൽ പോയിന്റായ കോർട്യാർഡുള്ളത് ഈ ഹാളിലാണ്. പ്രത്യേകമായി പില്ലറുകൾ കൊണ്ട് വേർതിരിക്കാതെ ഫ്ലോർ ലെവലിൽനിന്നും താഴ്ത്തിയാണ് കോർട്യാർഡ് വേർതിരിച്ചത്. ഇതിനുമുകളിലെ ഡബിൾഹൈറ്റ് സീലിങ്ങിലെ സ്‌കൈലൈറ്റിലൂടെ പ്രകാശം ഉള്ളിലേക്ക് വിരുന്നെത്തുന്നു. കോർട്യാർഡിന്റെ ഇരുവശങ്ങളിലായി ഗസ്റ്റ് ലിവിങ്, ഫാമിലി ലിവിങ് എന്നിവ സജ്ജീകരിച്ചു.

nri-home-karungappally-courtyard-view

ഫർണിച്ചറുകൾ പൂർണമായും ഇന്റീരിയർ തീം പ്രകാരം അളവെടുത്ത് ഫാക്ടറിയിൽ പണികഴിപ്പിച്ചതാണ്. റെഡിമെയ്ഡായി ഒന്നും വാങ്ങിയിട്ടില്ല. തേക്കിന്റെ പ്രൗഢിയാണ് അകത്തളങ്ങളിൽ നിറയുന്നത്.

nri-home-karungappally-dine

ഡൈനിങ്ങിൽനിന്ന് സ്ലൈഡിങ് ഗ്ലാസ് ഡോർ വഴി പുറത്തേക്കിറങ്ങാം. സ്പെയിനിൽനിന്നും ഇറക്കുമതി ചെയ്ത ക്ളാഡിങ്ങാണ് ഇവിടെയുള്ള ഭിത്തികളിൽ പതിച്ചത്.

nri-home-karungappally-formal

ഡൈനിങ്ങിലേക്ക് തുറന്ന ഓപ്പൺ കിച്ചനാണിവിടെ. വെനീർ+ അക്രിലിക് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റുകൾ. കൗണ്ടറിൽ കൊറിയൻ സ്‌റ്റോൺ വിരിച്ചു. ഈ കൗണ്ടറിന്റെ ഒരുഭാഗത്ത് ഹൈ ചെയറുകൾ സ്ഥാപിച്ച് ബ്രേക്ക്ഫാസ്റ്റ് കൗണ്ടറായും ഉപയോഗിക്കുന്നു.

nri-home-karungappally-kitchen

താഴെയും മുകളിലും രണ്ടു വീതം കിടപ്പുമുറികൾ വിന്യസിച്ചു. വിശാലതയാണ് കിടപ്പുമുറികളുടെയും സവിശേഷത. വോക്- ഇൻ വാഡ്രോബ്, ഡ്രസിങ് സ്‌പേസ്, അറ്റാച്ഡ് ബാത്റൂം എന്നിവ മുറികളിൽ ഹാജരുണ്ട്.

nri-home-karungappally-bed

കോവിഡ് കാലത്താണ് പണി പുരോഗമിച്ചത്. ഇടയ്ക്ക് ലോക്ഡൗൺ സമയത്ത് മൂന്നുമാസം പണി നിർത്തിവയ്‌ക്കേണ്ടിവന്നു. ഏതാണ്ട് ഒന്നരവർഷത്തോളമെടുത്താണ് വീട് പൂർത്തിയായത്. ഈ കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു പാലുകാച്ചൽ. വിദേശത്തിരുന്ന് പണികഴിപ്പിച്ച വീടിനെക്കുറിച്ച് വീട്ടുകാർക്കും വിരുന്നുകാർക്കും 100 ശതമാനം മതിപ്പാണ്. 

nri-home-karungappally-patio

'വീടുപണിയുടെ ഭൂരിഭാഗം സമയവും ഞങ്ങൾ വിദേശത്തായിരുന്നു എങ്കിലും പണിയുടെ ഓരോ ഘട്ടങ്ങളിലും ഞങ്ങളുടെ മേൽനോട്ടവും ഇടപെടലുകളും ഉണ്ടായിരുന്നു. എല്ലാത്തിനുമുപരി വിശ്വാസ്യതയും പരിചയസമ്പത്തുമുള്ള ആളെ പണിയേൽപിച്ചാൽ പകുതി ടെൻഷൻ മാറിക്കിട്ടും എന്നതാണ് വീടുപണിയിൽ നിന്നും ഞങ്ങൾ പഠിച്ച പാഠം'. വീട്ടുകാർ പറയുന്നു.

nri-home-karungappally-gf

 

Project facts

nri-home-karungappally-ff

Location-   Karunagapally

Plot- 20 cent

Area- 4354 Sq.ft

Owner- Sims Sudhakaran & Meera Sims 

Designer- Arun Kumar

Shelter Living, Thodupuzha

Mob- 9961313831, 9495380560

Y.C- 2021 Sep

ചിത്രങ്ങൾ- മനു ജോസ് ഫൊട്ടോഗ്രഫി 

English Summary- NRI Luxury House; Pravasi Malayali Homes Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com