ഇതാണ് സ്നേഹം; അച്ഛന്റെ ഓർമകൾ നിറയുന്ന വീട് മകൻ സംരക്ഷിച്ചത് കണ്ടോ...

HIGHLIGHTS
  • വൈകാരികമായ ഓർമകൾ ഉള്ള തറവാട് പൊളിച്ചുകളയാതെ സൗകര്യങ്ങൾ കൂട്ടിച്ചേർത്തു..
old-tharavad-before-after
ചിത്രങ്ങൾ- അഖിൽ കോമാച്ചി
SHARE

ഒരുകാലത്ത് മലപ്പുറത്തെ അറിയപ്പെടുന്ന പൊതുപ്രവർത്തകനായിരുന്നു അന്തരിച്ച മൂസക്കുട്ടി ഹാജി. അദ്ദേഹം 40 വർഷങ്ങൾക്ക് മുൻപ് നിർമിച്ച തറവാട്, മകൻ ജാബിർ കാലോചിതമായി നവീകരിച്ച കഥയാണിത്. അക്കാലത്തെ മലപ്പുറം താനാളൂരിലെ പ്രൗഢിയുള്ള വീടുകളിലൊന്നായിരുന്നു നന്ദനിൽ തറവാട് എന്ന ഈ ഗൃഹം.

old-tharavad-thanalur
പഴയ വീട്

കാലപ്പഴക്കത്താൽ വീടിനു പല ക്ഷീണതകളും പ്രകടമായിത്തുടങ്ങിയിരുന്നു. എന്നാൽ വൈകാരികമായ ഓർമകൾ ഉള്ളയിടമായതിനാൽ തറവാട് പൊളിച്ചു കളയാനോ രൂപം മാറ്റാനോ ജാബിറിന് താൽപര്യം ഉണ്ടായിരുന്നില്ല. അങ്ങനെയാണ് പുതുക്കിപ്പണിയാം എന്ന് തീരുമാനിക്കുന്നത്. ആ പഴമയും പ്രൗഢിയും നിലനിർത്തിയാണ് കാലോചിതമായ സൗകര്യങ്ങൾ കൂട്ടിച്ചേർത്ത് വീട് നവീകരിച്ചത്. 

old-tharavad-facelift

കാലപ്പഴക്കത്തിൽ തടിക്കഴുക്കോലുകൾ ദ്രവിച്ചു തുടങ്ങിയിരുന്നു. അതുപോലെ കുടുസ്സുമുറികൾ ആയിരുന്നു. ഈ പോരായ്മകളാണ് പ്രധാനമായും പരിഹരിച്ചത്. അധികം പൊളിച്ചു കളയലുകൾ ഇല്ലാതെ, അകത്തളങ്ങളുടെ പുനർവിന്യാസത്തിലൂടെയാണ് സ്ഥലപരിമിതി മറികടന്നത്. 200 ചതുരശ്രയടി മാത്രമാണ് പുതുതായി കൂട്ടിച്ചേർത്തത്. സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് 2000 ചതുരശ്രയടിയുള്ള പുതിയ ഭവനത്തിലുള്ളത്.

old-tharavad-facelift-sitout

പ്രധാന മാറ്റങ്ങൾ

old-tharavad-dine
  • മേൽക്കൂരയിലെ തടിക്കഴുക്കോലുകൾ മാറ്റി ജിഐ ട്രസ് വർക്ക് ചെയ്ത് പഴയ ഓട് അതേപടി വിരിച്ചു. മേൽക്കൂരയ്ക്ക് അടിയിൽ സീലിങ് ഓടുകളും വിരിച്ച് ഭംഗിയാക്കി.
  • സിറ്റൗട്ടിലും മുൻഭിത്തികളിലും വെട്ടുകല്ലിന്റെ ക്ലാഡിങ് പതിച്ചു.
  • പഴയ കുടുസ്സുമുറികളുടെ ഭിത്തികൾ ഇടിച്ചുകളഞ്ഞു തുറന്ന ആശയത്തിലേക്ക് അകത്തളം മാറ്റിയെടുത്തു.
  • പഴയ കാവി നിലം മാറ്റി മാർബോനൈറ്റ് വിരിച്ചു.
  • അടുക്കള പുതിയകാല സൗകര്യങ്ങളോടെ നവീകരിച്ചു.
  • കിടപ്പുമുറികൾ അറ്റാച്ഡ് ബാത്റൂം സൗകര്യത്തോടെ വലുതാക്കി.
old-tharavad-bed

വീടിന്റെ പൂമുഖത്ത് പഴയ ട്രഡീഷണൽ വീടുകളിൽ കാണുന്ന വില്ലഴി മാതൃകയിൽ ഗ്രിൽ ഘടിപ്പിച്ചു. വീടിന് അധികസുരക്ഷയ്‌ക്കൊപ്പം ഭംഗിയും ഇതിലൂടെ കൈവന്നു. വീട്ടിലെ ഹൈലൈറ്റ് ഇടങ്ങളിലൊന്ന് സ്‌റ്റെയർകേസാണ്. പഴയ പലകയാണ് പടികളായി പുനരുപയോഗിച്ചത്. മെറ്റൽ കൈവരികളും പുതുതായി പിടിപ്പിച്ചു. സ്‌റ്റെയറിന് താഴെ ചെറിയൊരു ഗ്രീൻ കോർട്യാർഡുമുണ്ട്.

old-tharavad-stair

കോവിഡ് കാലത്താണ് പണി പുരോഗമിച്ചത്. അവസാനം 15 ലക്ഷം രൂപയ്ക്ക് ഗതകാല പ്രൗഢിയുള്ള ആ ഭവനം കൂടുതൽ കരുത്തോടെ പുതിയ കാലത്തേക്ക് സജ്ജമായി.

old-tharavad-before-evening

Project facts

Location- Tanalur, Malappuram

Area- 2000 Sq.ft (New) 1800 Sq.ft (Old)

Owner- Jabir

Design- Salim PM 

AS Design Forum, Malappuram 

Mob-9947211689

Y.C- 2021 July

Budget- 15 Lakhs

ചിത്രങ്ങൾ- അഖിൽ കോമാച്ചി 

English Summary- Renovated House; Traditional Renovated Home Plans Kerala

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA