ADVERTISEMENT

മലപ്പുറം വൈലത്തൂർ എന്ന സ്ഥലത്താണ് പ്രവാസിയായ യൂസഫിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. പ്രവാസകാലത്ത് കണ്ട ഏറ്റവും നിറമുള്ള സ്വപ്നമായിരുന്നു സ്വന്തമായി ഒരു വീട് എന്ന് ഗൃഹനാഥൻ പറയുന്നു. അതിനാൽ ഏറെ ആവശ്യങ്ങളും സങ്കൽപങ്ങളും ഉണ്ടായിരുന്നു. ഡിസൈനർ സാലിമാണ് വീട്ടുകാരുടെ ആഗ്രഹംപോലെ ഭവനം രൂപകൽപന ചെയ്തത്.

ദൂരെ നിന്നുനോക്കിയാലും വീടിന്റെ ഭംഗി ആസ്വദിക്കാനാകണം എന്നതായിരുന്നു പ്രധാന ഡിമാൻഡ്. ഇതിനാണ് ഗേബിൾ റൂഫ് വീടിനായി ഒരുക്കിയത്. ഫ്ലാറ്റ്, കർവ്, സ്ലോപ് എന്നിവയെല്ലാം സമ്മേളിക്കുന്ന മേൽക്കൂരയും നിറവൈവിധ്യങ്ങളുമാണ് വീടിനെ ആരുടേയും കണ്ണുകളെ ആകർഷിക്കുന്നതാക്കി മാറ്റുന്നത്.കാർ പോർച്ചിന് കർവ്ഡ് റൂഫാണ്. എലവേഷനിൽ ഗ്രേ ക്ലാഡിങ് പതിച്ചു ഹൈലൈറ്റ് ചെയ്തിട്ടുണ്ട്.

pravasi-home-vailathur-sitout

പോർച്ച്, സിറ്റൗട്ട്, ഗസ്റ്റ് ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, അഞ്ചു കിടപ്പുമുറികൾ എന്നിവയാണ് 3000 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

pravasi-home-vailathur-living-JPG

കാറ്റും വെളിച്ചവും നന്നായി ലഭിക്കുന്ന തുറന്ന കോമൺ സ്‌പേസ് വേണം എന്നതായിരുന്നു അടുത്ത ആവശ്യം. ഇതും ഇവിടെ നിവർത്തിച്ചിട്ടുണ്ട്. പ്രധാനവാതിൽ തുറന്നു കയറുന്നത് വിശാലമായ ഓപ്പൺ ഹാളിലേക്കാണ്.

pravasi-home-vailathur-hall

സ്‌കൈലൈറ്റ് സീലിങ്ങുള്ള ഡബിൾ ഹൈറ്റ് കോർട്യാർഡാണ് അകത്തേക്ക് കയറുമ്പോൾ ഒരു ശ്രദ്ധാകേന്ദ്രം. ഇവിടെ വശത്തെ ഭിത്തിയിൽ വെർട്ടിക്കൽ സ്‌കൈലൈറ്റുകളുമുണ്ട്. ഇത് അകത്തളം പകൽ പ്രകാശമാനമാക്കി നിലനിർത്തുന്നു.

pravasi-home-vailathur-court

മാർബോനൈറ്റാണ് നിലത്തു ഭംഗി നിറയ്ക്കുന്നത്. ഫർണിച്ചറുകൾ പ്ലൈവുഡ്+ വെനീർ ഫിനിഷിൽ കസ്റ്റമൈസ് ചെയ്തതാണ്.

pravasi-home-vailathur-uper-

താഴെ രണ്ടും മുകളിൽ മൂന്നും കിടപ്പുമുറികളുണ്ട്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ മുറികളിലുണ്ട്.

pravasi-home-vailathur-bed-JPG

മൾട്ടിവുഡ് കൊണ്ടാണ് കിച്ചൻ ക്യാബിനറ്റുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും കിച്ചനിൽ ഹാജരുണ്ട്.

pravasi-home-vailathur-kitchen

പ്രവാസിയാണെങ്കിലും ഉടമസ്ഥൻ വീടുപണിയുടെ ഓരോ ഘട്ടങ്ങളിലും നാട്ടിലെത്തി വേണ്ട മേൽനോട്ടം നടത്തി. അങ്ങനെ ഏറെക്കാലം കിനാവ് കണ്ടതുപോലെ മനോഹരമായ ഒരു ഭവനം സഫലമായതിന്റെ സന്തോഷത്തിലാണ് വീട്ടുകാരനും കുടുംബവും. മാത്രമല്ല, ഈ പ്രദേശത്തെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് ഈ വീട്.

pravasi-home-vailathur-night

Project facts

Location- Vailathur, Malappuram

Plot- 25 cent

Area- 3000 Sq.ft

Owner- Yusuf

Design- Salim PM 

AS Design Forum, Malappuram 

Mob-9947211689

Y.C- 2021 Jan

ചിത്രങ്ങൾ- അഖിൻ കോമാച്ചി 

English Summary- Pravasi House Kerala; Best Fusion House Plans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com