ADVERTISEMENT

നമുക്ക് ചുറ്റുമുള്ള അന്തരീക്ഷം നമ്മുടെ മാനസികനിലയെ സ്വാധീനിക്കുന്നുണ്ട്. നല്ല കാറുംകോളുമുള്ള ദിവസം നമ്മുടെ മനസ്സും അൽപം ഡൗൺ ആകാറില്ലേ? അതുപോലെ നല്ല വെയിലുള്ള ദിവസം നമ്മൾ കൂടുതൽ സജീവമാകും. ഇതുപോലെ  വീടിന്റെ അന്തരീക്ഷം അതിൽ താമസിക്കുന്നവരുടെ മനോനിലയെ സ്വാധീനിക്കാറുണ്ട്. ഈയൊരു കൺസെപ്റ്റിൽനിന്നാണ് ഈ വീടിന്റെ പിറവി.

vasthu-home-mysore-side

മൈസൂരുവിലാണ് പ്രശാന്തിന്റെയും കുടുംബത്തിന്റെയും വ്യത്യസ്തമായ ഈ വീടുള്ളത്. ആധുനികസൗകര്യങ്ങളും മികച്ച രൂപകൽപനയും സമ്മേളിക്കുകയാണ് ഇവിടെ. നേർരേഖയിൽ ഫ്ലാറ്റ്- ബോക്സ് ഡിസൈനിലുള്ള വീട് ഒറ്റനോട്ടത്തിൽ ആരുടേയും കണ്ണുകളെ ആകർഷിക്കും. ഗ്ലാസ് ഭിത്തികൾ, മെറ്റൽ ലൂവറുകൾ, ഗ്രിൽസ് എന്നിവയാണ് പുറംകാഴ്ചയെ അടയാളപ്പെടുത്തുന്നത്.

വാസ്തുപ്രമാണങ്ങൾ പാലിച്ചുകൊണ്ടാണ് വീടിന്റെ പ്ലാൻ വരച്ചത്. ഊർജത്തിന്റെ ഒഴുക്ക് (flow of energy) തടസപ്പെടാതെയാണ് അകത്തളക്രമീകരണം. പോർച്ച്, സിറ്റൗട്ട്, ഗസ്റ്റ് ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, നാലു  കിടപ്പുമുറികൾ, ബാത്റൂമുകൾ, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ് 6145  ചതുരശ്രയടിയിലുള്ളത്. 

vasthu-home-mysore-inside

ഈ വീടിന്റെ ആത്മാവ്, ലിവിങ്- കോർട്യാർഡ് സ്‌പേസാണ്.  ഈ രണ്ടിടങ്ങൾ ചേർന്നുവരുന്നു. ഡബിൾഹൈറ്റിലുള്ള ഇവിടെ നാച്ചുറൽ ലൈറ്റ് യഥേഷ്ടം എത്തുന്നു. വുഡ്+ ഗ്ലാസ് ഫിനിഷിലുള്ള പാറ്റേൺ സ്‌കൈലൈറ്റാണ് മേൽക്കൂരയിൽ. സൂര്യന്റെ സ്ഥാനമനുസരിച്ച് വെയിൽവട്ടങ്ങൾ വീടിനുള്ളിൽ നൃത്തംചെയ്യും. 

vasthu-home-mysore-court

ഗസ്റ്റ് ലിവിങ്ങിനോട് ചേർന്നുതന്നെ ഫാമിലി ലിവിങും ടിവി യൂണിറ്റുമുണ്ട്. ഫേഡഡ് പെയിന്റിങ്ങും റഗ്ഗും ക്യൂരിയോസുമെല്ലാം ഇവിടം അലങ്കരിക്കുന്നു. 

vasthu-home-mysore-family-living

മഞ്ഞ നിറത്തിലുള്ള ജയ്സാൽമീർ സ്‌റ്റോൺ ഫ്ലോറിങ്ങാണ് വീടിനുള്ളിലെ മറ്റൊരു ഭംഗി. ബാൽക്കണിയിൽ കോട്ട സ്‌റ്റോൺ ഉപയോഗിച്ചു. മിനിമൽ ശൈലിയിൽ കസ്റ്റമൈസ് ചെയ്ത കുഷ്യൻ ഇരിപ്പിടങ്ങളാണ് ലിവിങ്ങിലുള്ളത്.  

vasthu-home-mysore-green

ഇൻഡോർ പ്ലാന്റുകൾ കോർട്യാർഡിൽ ഹരിതാഭ നിറയ്ക്കുന്നു. ബുദ്ധപ്രതിമയും ചെമ്പകവും സിങ്കോണിയം, അഡീനിയം തുടങ്ങിയ എയർ പ്യൂരിഫയിങ് ചെടികളും ഇവിടെയുണ്ട്.

vasthu-home-mysore-dining

തേക്കുതടിയിൽ തീർത്ത സീലിങ്ങാണ് ഡൈനിങ് സ്‌പേസിലെ ഹൈലൈറ്റ്. എം.എസ് കൊണ്ട് ഒരു സെമി-പാർടീഷനും ഇവിടെയുണ്ട്.

vasthu-home-mysore-dine

വളരെ ഒതുങ്ങിയ ഡിസൈനിലാണ് സ്‌റ്റെയർകേസ്. തേക്ക്+ എം എസ് ഫിനിഷിലാണ് ഡിസൈൻ. ഇവിടെ ഭിത്തി നീല പെയിന്റടിച്ച് ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. അപ്പർ ലിവിങ്ങിലും ടിവി യൂണിറ്റും സീറ്റിങ്ങും ചിട്ടപ്പെടുത്തി.

vasthu-home-mysore-upper

തെരുവിന്റെ കാഴ്ചകളിലേക്ക് നോട്ടമെത്തുന്ന ബാൽക്കണിയാണ് പുറംകാഴ്ചയിലെ പ്രധാന ആകർഷണം. സ്ലൈഡിങ് ഗ്ലാസ് ഡോർ തുറന്ന് ഇവിടേക്ക് പ്രവേശിക്കാം. ഇവിടെ കുഷ്യൻ ചെയറും ടീപ്പോയുമുണ്ട്. വീട്ടുകാരുടെ വൈകുന്നേരങ്ങളിലെ ഫേവറിറ്റ് സ്‌പേസാണ് ഇവിടം.

vasthu-home-balcony

വ്യത്യസ്ത തീമിലാണ് നാലു  കിടപ്പുമുറികളും. താഴെ ഒരു കിടപ്പുമുറി മാത്രമാണുള്ളത്. കൂടുതൽ സ്വകാര്യതയും പുറംകാഴ്ചകളും ലഭിക്കാൻ കൂടിയാണ് കൂടുഹൽ മുറികൾ മുകൾനിലയിലാക്കിയത്. വോൾപേപ്പർ, സീലിങ്, ക്ലാഡിങ് വർക്കുകൾ മുറികൾ കമനീയമാക്കുന്നു. എല്ലാ കിടപ്പുമുറികൾക്കും അനുബന്ധമായി വോക്-ഇൻ വാഡ്രോബ്, ഡ്രസിങ് സ്‌പേസ്, അറ്റാച്ഡ് ബാത്റൂമുകളുണ്ട്.

vasthu-home-bed1

ദിവസം മുഴുവൻ ഉണർവും ഉന്മഷത്തോടെയുമിരിക്കാൻ വീട്ടിലെ വെളിച്ചവും പച്ചപ്പും കാറ്റുമെല്ലാം സഹായിക്കുന്നുവെന്ന് വീട്ടുകാർ സാക്ഷിക്കുന്നു. മൈസൂരുവിലാണ് വീടെങ്കിലും നിരവധി മലയാളികൾ ഈ വീട് കണ്ടിഷ്ടമായി, തന്നെ സമീപിച്ചിട്ടുണ്ടെന്ന് ആർക്കിടെക്ട് പറയുന്നു. ചുരുക്കത്തിൽ വിശ്വാസത്തിനപ്പുറം, വാസ്തുപ്രമാണങ്ങൾ പ്രായോഗികമാക്കുമ്പോൾ വീടിനും അതിൽ താമസിക്കുന്നവർക്കും ലഭിക്കുന്ന ഫലം വിളിച്ചുപറയുകയാണ് ഈ ഭവനം.

 

vasthu-home-mysore-gf

Project facts

vasthu-home-mysore-ff

Location- Mysore, Karnataka

Plot- 11 cent

Area- 6145 Sq.ft

Owner- Prasanth

Architect- Thomas Parambil

Thomas Parambil Architects, Indranagar

Mob- 7829280280

Y.C- 2020

English Summary- Vasthu Based House Plans; Veedu Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com