ADVERTISEMENT

കൊല്ലം അഞ്ചലിലുള്ള ഈ വീടിനുപറയാൻ ഒരു രൂപമാറ്റത്തിന്റെ കഥയുണ്ട്. 30 വർഷത്തോളം പഴക്കമുള്ള തറവാടായിരുന്നു ഇവിടെയുണ്ടായിരുന്നത്. കാലപ്പഴക്കത്തിന്റെ ക്ഷീണതകളും സ്ഥലപരിമിതികളും വിഷയമായപ്പോഴാണ് വീട് കാലോചിതമായി നവീകരിക്കാൻ വീട്ടുകാർ തീരുമാനിച്ചത്. അങ്ങനെ അന്വേഷണം ഡിസൈനർ വിനീതിലേക്ക് എത്തി. ഇദ്ദേഹം സ്വന്തം തറവാട് നവീകരിച്ചത് കണ്ടാണ് വിനീതിനെ തന്റെ വീടിന്റെ ദൗത്യം ഏൽപിച്ചത്.

old-house-anchal
പഴയ വീട്

അധികം പൊളിച്ചുപണികൾ ഇല്ലാതെ അകത്തളങ്ങളുടെ പുനർക്രമീകരണത്തിലൂടെയാണ് സ്ഥലപരിമിതി മറികടന്നത്. അനാവശ്യ ഇടച്ചുവരുകൾ പൊളിച്ചുകളഞ്ഞു അകത്തളം തുറന്ന നയത്തിലേക്ക് മാറ്റിയെടുത്തു. കൂടുതൽ ജനാലകൾ കൊടുത്തതോടെ ക്രോസ് വെന്റിലേഷൻ സുഗമമാകുന്നു.  വീടിന്റെ പിന്മുറ്റം ഹരിതാഭമാണ്. ഈ പച്ചപ്പിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു.

rustic-house-anchal-front

ലിവിങ്, ഡൈനിങ് ഹാൾ, കിച്ചൻ, മൂന്നു കിടപ്പുമുറികൾ, ബാത്റൂം എന്നിവ മാത്രമാണ് നവീകരിച്ച 1700 ചതുരശ്രയടി വീട്ടിലുള്ളത്. റസ്റ്റിക്ക് തീമാണ് നവീകരിച്ച വീട് പിന്തുടരുന്നത്.  പഴയകാലത്തെ തറവാടുകളിലേക്ക് കയറുമ്പോൾ അനുഭവവേദ്യമാകുന്ന സുഖമുള്ള ഒരു ഇരുട്ട് ഇവിടെയും നിലനിർത്തിയിട്ടുണ്ട്. 

rustic-house-anchal-window

പഴയ വീട്ടിൽ ചൂട് പരിഹരിക്കാൻ റൂഫിങ് ഷീറ്റ് ഇട്ടിട്ടുണ്ടായിരുന്നു. ഇത് പൂർണമായും പൊളിച്ചുകളഞ്ഞു. പകരം മുകളിലേക്ക് എക്സ്പോസ്ഡ് ബ്രിക്ക് വോൾ ഉയർത്തിക്കെട്ടി. വീടിന്റെ പ്രധാന ആകർഷണവും ഈ ഭിത്തിയാണ്. ഇതിനിടയിൽ ബ്രിക്ക് ജാളികളുമുണ്ട്. ബ്രിക്ക് ഭിത്തിക്ക് മുൻപിലായി ഒരു ഷോവോളുണ്ട്. ഇതിൽ വീട്ടുപേര് കലാപരമായി കോറിയിട്ടിരിക്കുന്നു.  

rustic-house-anchal-windows

പിൻവശത്തെ പച്ചപ്പിലേക്ക് തുറക്കുംവിധം നിരവധി ജാലകങ്ങൾ കൊടുത്തതാണ് മറ്റൊരു മാറ്റം. ഇവിടേക്ക് നോക്കിയിരിക്കാനായി ഇൻബിൽറ്റ് ഇരിപ്പിടങ്ങളുമുണ്ട്.

rustic-house-anchal-backside

അകത്തളത്തിലെ അലങ്കാരങ്ങൾക്കുമുണ്ട് റസ്റ്റിക് ഛായ. ഒറ്റക്കല്ലിൽ കൊത്തിയെടുത്ത വാഷ് ബേസിൻ ഇതിനുദാഹരണമാണ്.

rustic-house-anchal-wash

പച്ചപ്പിന്റെ നടുവിലായി ധ്യാനിച്ചിരിക്കാനെന്നവണ്ണം ഒരു ഗസീബോ നിർമിച്ചിട്ടുണ്ട്. ജിഐ സ്ട്രക്ചറിനുതാഴെയും ഇൻബിൽറ്റ് ഇരിപ്പിടങ്ങളുണ്ട്. വീട്ടുകാർക്ക് ഏറ്റവും ഇഷ്ടമുള്ള ഇടങ്ങളിലൊന്നാണിത്. പ്രകൃതിയുടെ മടിത്തട്ടിൽ ഇരിക്കുന്നതുപോലെയൊരു അനുഭൂതിയാണിത്.

rustic-house-anchal-gaseebo

എല്ലാപണികളും കൂടെ 20 ലക്ഷം രൂപയ്ക്കടുത്താണ് ചെലവായത്. ചുരുക്കത്തിൽ ധ്യാനാത്മകമായ ഒരു അന്തരീക്ഷം പുതിയ വീട്ടിൽ തളംകെട്ടിനിൽക്കുന്നു. പഴയ വീട് മനസ്സിൽ വച്ചു കുറേനാളുകൾക്ക് ശേഷം ഇവിടേക്ക് എത്തിയവർ കൺഫ്യൂഷനടിച്ചു നിന്നിട്ടുണ്ട് എന്ന് ഗൃഹനാഥൻ പറയുന്നു.

rustic-house-anchal-night

 

Project facts

Location- Anchal, Kollam

Area- 1700 Sq.ft

Owner- Raveendran, Sumathi

Mob- 7592878151

Designer- Vineeth

Mob- 7356924161

Construction- Biju Kumar

Y.C- Apr 2021

English Summary- Rustic Theme Renovated House; Renovation Ideas Veedu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com