ഒരു വീട്, പല കാഴ്ചകൾ! നാട്ടിൽ താരമായി പലമുഖങ്ങളുള്ള വീട്

HIGHLIGHTS
  • നാടുമായുള്ള ബന്ധം അറ്റുപോകാതിരിക്കാനാണ് കുടുംബസ്ഥലത്ത് വീടുവച്ചത്...
dual-face-house-thrissur
SHARE

തൃശൂർ മങ്ങാടാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ഗൃഹനാഥന് കർണാടക ബെൽഗാമിൽ ബിസിനസാണ്. കുടുംബമായി അവിടെയുള്ള വീട്ടിലാണ് താമസം. നാടുമായുള്ള ബന്ധം അറ്റുപോകാതിരിക്കാൻ വേണ്ടിയാണ് കുടുംബവകയായി കിട്ടിയ 10 സെന്റിൽ വീടുവയ്ക്കാൻ തീരുമാനിച്ചത്. ഒരു കോർണർ പ്ലോട്ടാണിത്. രണ്ടുവശത്തുകൂടെയും റോഡ് പോകുന്നു. ഈ പ്ലോട്ടിനനുസരിച്ചാണ് വീട് രൂപകൽപന ചെയ്തത്.  രണ്ടുവശങ്ങളിൽ നിന്നുനോക്കുമ്പോൾ വ്യത്യസ്ത രൂപഭംഗിയാണ് വീടിന്. രണ്ടുവശത്തേയും റോഡിലെ കാഴ്ചകൾ നോക്കിയിരിക്കാനായി മൂന്ന് ബാൽക്കണികൾ വീട്ടിലുണ്ട്.

dual-face-house-thrissur-front

സമകാലിക- ഫ്യൂഷൻ മാതൃകയിലാണ് എലവേഷൻ. രണ്ടു തട്ടുകളായുള്ള സ്ലോപ് റൂഫ് ഓട് വിരിച്ചു.  ഗ്രേ നാച്ചുറൽ സ്‌റ്റോൺ ക്ലാഡിങ്ങാണ് ഇരട്ടി ഉയരത്തിൽ മുൻവശത്തെ ഭിത്തി അലങ്കരിക്കുന്നത്. 

dual-face-house-thrissur-side

വശത്തുള്ള പ്രധാന ഗെയ്റ്റ് കൂടാതെ മുൻവശത്തായി വിക്കറ്റ് ഗെയ്റ്റുമുണ്ട്. ചുറ്റുമതിലിന്റെ ഡിസൈനാണ് മറ്റൊരു ഹൈലൈറ്റ്. സ്റ്റീൽ മെഷ് കൊണ്ട് ഫെൻസിങ് ചെയ്തശേഷം അതിനുള്ളിൽ പെബിൾസ് ഫിൽ ചെയ്തു. നിരവധി ആളുകൾ ഈ ഡിസൈൻ കണ്ടിഷ്ടപ്പെട്ടു അവരുടെ വീടുകളിൽ പ്രാവർത്തികമാക്കി.

dual-face-house-thrissur-living

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, ഷോ കിച്ചൻ, വർക്കിങ് കിച്ചൻ, മൂന്നു കിടപ്പുമുറികൾ, ബാൽക്കണി എന്നിവയാണ് 2450 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. സ്ഥിരതാമസം ഇല്ലാത്തതിനാൽ, പരിപാലനം മനസ്സിൽക്കണ്ടാണ് വീട് രൂപകൽപന ചെയ്തിരിക്കുന്നത്.

dual-face-house-thrissur-stair

ഡബിൾഹൈറ്റിലാണ് വീടിന്റെ മിക്ക കോമൺ ഏരിയകളും. ഇത് അകത്തേക്ക് കയറുമ്പോൾതന്നെ നല്ല വിശാലത അനുഭവവേദ്യമാക്കുന്നു. സ്വകാര്യതയും പ്രൗഢിയും നിറയുന്നതാണ് ലിവിങ്. ഇവിടെയുള്ള ഫോൾസ് സീലിങ്ങാണ് പ്രധാന ആകർഷണം. ടിവി യൂണിറ്റിന് പ്രൊവിഷനും ഇട്ടിട്ടുണ്ട്.  ഇന്ത്യൻ മാർബിളാണ് നിലത്തുവിരിച്ചത്. ഫർണിച്ചറുകൾ കൂടുതലും ടീക് ഫിനിഷിൽ കസ്റ്റമൈസ് ചെയ്തതാണ്.

dual-face-house-thrissur-upper

ഒരുവശം ബെഞ്ച് കൺസെപ്റ്റിലുള്ള ഊൺമേശയാണ്. ഇവിടെ വശത്തെ ഡബിൾഹൈറ്റ് ഭിത്തിയിൽ രണ്ടുതട്ടുകളായി ജാലകങ്ങളുണ്ട്. ഇതുവഴി പ്രകാശം സമൃദ്ധമായി ഉള്ളിലെത്തുന്നു. ഡൈനിങ്ങിന്റെ വശത്തുകൂടിയാണ് സ്‌റ്റെയർകേസ്. ഇതും ടീക്+ ഗ്ലാസ് ഫിനിഷിലാണ്. പടവുകളിൽ ഗ്രാനൈറ്റ് വിരിച്ചു.

dual-face-house-thrissur-dine

കൊത്തുപണികളുള്ള വുഡൻ പാനലിങ്ങിന്റെ അകമ്പടിയോടെ മനോഹരമായി പ്രെയർ സ്‌പേസ് ചിട്ടപ്പെടുത്തി.

dual-face-house-thrissur-prayer

ജിപ്സം+ വെനീർ ഫിനിഷിൽ കൊത്തുപണികളുള്ള മനോഹരമായ ഫോൾസ് സീലിങ്ങുകൾ അകത്തളത്തിലെ ആകർഷണമാണ്. ഇതിലെ എൽഇഡി ലൈറ്റുകൾ അകത്തളം പ്രസന്നമാക്കുന്നു.

dual-face-house-thrissur-roof

താഴെ ഒന്നും മുകളിൽ രണ്ടും കിടപ്പുമുറികളുണ്ട്. വിശാലമാണ് മുറികൾ. അനുബന്ധമായി ഫുൾ ലെങ്ത് വാഡ്രോബ്, ഡ്രസിങ് സ്‌പേസ്, അറ്റാച്ഡ് ബാത്റൂം എന്നിവയുമുണ്ട്. ഓരോ മുറികളുടെയും ഹെഡ്ബോർഡ് വ്യത്യസ്ത കളർതീമിൽ അലങ്കരിച്ചിട്ടുണ്ട്.

dual-face-house-thrissur-bed

ഫങ്ഷനലായ രണ്ടു കിച്ചനുകളുണ്ട് ഇവിടെ. രണ്ടും വ്യത്യസ്ത കളർതീമിൽ ചിട്ടപ്പെടുത്തി. ലാക്വേഡ് ഗ്ലാസ് ഫിനിഷിലാണ് പ്രധാന കിച്ചന്റെ ക്യാബിനറ്റുകൾ.  ഇവിടെ കലിംഗ സ്‌റ്റോൺ കൗണ്ടറിൽ വിരിച്ചു. വർക്കേരിയ മൈക്ക ഫിനിഷിൽ ഫർണിഷ് ചെയ്തു.

dual-face-house-thrissur-kitchen

പരിപാലനം കണക്കിലെടുത്ത് മിനിമൽ ലാൻഡ്സ്കേപ്പിങ് മാത്രമാണ് ചെയ്തത്. കൂടുതലും ഫലവർഗങ്ങളാണ് നട്ടുപിടിപ്പിച്ചത്. ഇത് വെള്ളമൊഴിക്കാൻ ആളെയും ഏർപ്പാടാക്കിയിരുന്നു. കുറച്ചു നാളുകൾക്കുശേഷം വീട്ടിൽ മടങ്ങിയെത്തിയപ്പോൾ ഇവയിൽ ചെറുകിളികൾ കൂടുകൂട്ടിയിരുന്നു എന്ന് ഗൃഹനാഥൻ പറയുന്നു. എന്തായാലും ഈ പ്രദേശത്തെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് ഇരുമുഖങ്ങളുള്ള ഈ സൂപ്പർവീട്.

dual-face-house-thrissur-night

Project facts

Location- Mangad, Thrissur

Plot- 10 cent

Area- 2450 Sq.ft

Owner- Piyus

Architect- Noushad

Spatio Architects

Mob- 8086894556

Y.C- 2020

ചിത്രങ്ങൾ- അഖിൻ കോമാച്ചി 

English Summary- Contemporary Model House Designs Kerala; Veedu Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA