പുതിയ വീട് സഫലം, പിന്നാലെ കുഞ്ഞതിഥിയുമെത്തി!

HIGHLIGHTS
  • നിർമാണസാമഗ്രികളുടെ വിലവർധന മൂലമുള്ള അധികച്ചെലവ് ഒഴിവാക്കാനും മാർഗംകണ്ടു.
it-engineer-house-family
SHARE

തൃശൂർ ഇരിങ്ങാലക്കുടയാണ് പ്രവാസി സോഫ്റ്റ്‌വെയർ എൻജിനീയറായ മനു സുരേന്ദ്രന്റെയും കുടുംബത്തിന്റെയും പുതിയ വീട്. നാട്ടിലൊരു സ്വപ്നഗൃഹം വേണമെന്ന ആഗ്രഹം തോന്നിയപ്പോൾ മുതൽ മനു ഗൃഹപാഠം ചെയ്യാൻ തുടങ്ങിയിരുന്നു. ഡിസൈനർ സനൂപ് ബാബുവിനെയാണ് ദൗത്യം ഏൽപിച്ചത്.

വരയ്ക്കലും തിരുത്തലുകളുമായി ഏകദേശം ആറു മാസമെടുത്താണ് പ്ലാൻ പൂർത്തിയാക്കിയത്. ഇതിന്റെ ഗുണം പിന്നീടാണ് അറിഞ്ഞതെന്ന് മനു പറയുന്നു. പണി തുടങ്ങിയശേഷം ഒന്നിലും മാറ്റം വരുത്തേണ്ടി വന്നില്ല. ഇതുമൂലം വേസ്റ്റേജ് കുറയ്ക്കാനും അധികച്ചെലവ് ഒഴിവാക്കാനും സാധിച്ചു. 

it-engineer-house-view

ഇഷ്ടിക കൊണ്ടുള്ള ഷോ വോളാണ് വീടിന്റെ പുറംകാഴ്ചയിലെ പ്രധാന ഹൈലൈറ്റ്. വിയറ്റ്നാമിൽ നിന്നും ഇറക്കുമതി ചെയ്ത ക്ലാഡിങ് ടൈലുകളാണിത്. മുകൾനില ഫ്ലാറ്റായി വാർത്തശേഷം ട്രസ് ചെയ്ത് ഷിംഗിൾസ് വിരിക്കുകയായിരുന്നു.

നാട്ടിൽ സ്ഥിരതാമസം ഇല്ലാത്തതിനാൽ വീടിനോട് ചേർന്ന് കോൺക്രീറ്റ് കാർ പോർച്ച് നിർമിക്കുന്നത് അധികചെലവാണെന്ന് മനസിലാക്കിയിരുന്നു. അതിനാൽ സ്ക്വയർപില്ലറിൽ ഷീറ്റും അടിയിൽ വി- ബോർഡും വിരിച്ച ലൈറ്റ് വെയ്റ്റ് പോർച്ച് നിർമിച്ചു.

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ്  2130 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

it-engineer-house-living

ഡൈനിങ്ങിന് അനുബന്ധമായുള്ള കോർട്യാർഡാണ് ഉള്ളിലെ ശ്രദ്ധാകേന്ദ്രം. സ്ലൈഡിങ് ഗ്ലാസ് ഡോർ വഴിയാണ് ഇവിടേക്ക് പ്രവേശിക്കുന്നത്. പഴയ ടെറാക്കോട്ട ഓടും ഗ്ലാസും ഇടകലർത്തിയാണ് ഇതിന്റെ മേൽക്കൂര. 

it-engineer-house-dine

വശത്തെ ഭിത്തിയിൽ ടെറാക്കോട്ട ജാളി വർക്കുമുണ്ട്. ഇതുവഴി കാറ്റും വെളിച്ചവും ഉള്ളിലേക്കെത്തുന്നു. നിലത്ത് പകുതി ഇഷ്ടികയും ബാക്കി പെബിൾസും വിരിച്ചു. ബുദ്ധപ്രതിമ, ഇൻബിൽറ്റ് സീറ്റിങ്, ഇൻഡോർ പ്ലാന്റ്സ് എന്നിവ ഇവിടെ ഹാജർ വയ്ക്കുന്നു. 

it-engineer-house-court

വീടുപണിക്കിടയിൽ കുതിച്ച നിർമാണസാമഗ്രികളുടെ വിലവർധന മൂലമുള്ള അധികച്ചെലവ് ഒഴിവാക്കാനും മാർഗംകണ്ടു. കിടപ്പുമുറികളിലെ വാഡ്രോബ്, കിച്ചൻ ക്യാബിനറ്റ് എന്നിവ അലുമിനിയം ഫാബ്രിക്കേഷൻ ചെയ്തു മോഡുലാർ ശൈലിയിൽ നിർമിച്ചു.  കൂടാതെ അകത്തെ അപ്രധാന വാതിലുകൾക്ക് WPC (Wood Plastic Composite) ഡോറുകൾ ഉപയോഗിച്ചതും ചെലവ് അൽപം കുറച്ചു. ചുവരുകൾ കെട്ടാൻ വെട്ടുകല്ലാണ് ഉപയോഗിച്ചത്. പൊതുവിടങ്ങളിൽ വലുപ്പംകുറഞ്ഞ  4X2 ടൈലും ബാക്കി 2X2 ടൈലും വിരിച്ചതും ചെലവ് കുറച്ചു.

it-engineer-house-kitchen

സ്ട്രക്ചറും മുഴുവൻ ഫർണിഷിങ്ങും സഹിതം 44 ലക്ഷം രൂപയാണ് വീടിന് ചെലവായത്. ലോക്ഡൗണിൽ ഒരുമാസം പണി നിലച്ചതൊഴിച്ചാൽ ബാക്കി തകൃതിയായി പണിനടന്നു. അങ്ങനെ 9 മാസം കൊണ്ട് സ്വപ്നഭവനം സഫലമായി. പുതിയവീട്ടിലേക്ക് ഒരു കുഞ്ഞതിഥി കൂടി എത്തിയതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ദമ്പതികൾ.

it-engineer-house-kitchen

Project facts

Location- Iringalakuda, Thrissur

Plot- 15 cent

Area- 2130 Sq.ft

Owner- Manu Surendran

Designer- Sanoop Babu

Cube Constructions, Thrissur

Mob- 9633330795

Y.C- 2020

English Summary- Pravasi Malayali House Building Experience; Veedu Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA