ഇത് വിദേശത്തിരുന്ന് 'പണിത' വീട്! തുണയായത് വാട്സാപ്പും വിഡിയോ കോളും

HIGHLIGHTS
  • വീട്ടുകാരൻ നാട്ടിലെത്തുന്നതുതന്നെ പണികൾ ഏതാണ്ട് പൂർത്തിയാകാറായപ്പോഴാണ്. ​
pravasi-house-changaramkulam
SHARE

മലപ്പുറം ചങ്ങരംകുളത്താണ് പ്രവാസിയായ നിഷാദിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. പ്രവാസജീവിതം തുടങ്ങിയപ്പോൾ മുതൽ നിഷാദിനുള്ള സ്വപ്നമായിരുന്നു നാട്ടിൽ സ്വന്തമായി നല്ലൊരു വീട്. അങ്ങനെ 20 സെന്റ് വസ്തു വാങ്ങിയിട്ടിരുന്നു. സമയമെത്തിയപ്പോൾ അവിടെ വീടുപണി തുടങ്ങി.

പതിവ് കന്റെംപ്രറി കാഴ്ചകളിൽനിന്നും വേറിട്ടുനിൽക്കുന്ന വീട് എന്നതായിരുന്നു നിഷാദിന്റെ സങ്കൽപം. അതിനാൽ ഗ്ലാസ് കൂടുതലായി ഉൾപ്പെടുത്തിയിട്ടുള്ള മോഡേൺ എലവേഷനാണ് വീട്ടിൽ ചെയ്തത്.

pravasi-house-changaramkulam-elevation

വീടുപോലെതന്നെ ലാൻഡ്സ്കേപ്പിനും പ്രാധാന്യം കൊടുത്തു. താന്തൂർ സ്‌റ്റോൺ മുറ്റത്തു വിരിച്ചു.  ഫലവൃക്ഷങ്ങൾ വീടിന്റെ ലാൻഡ്സ്കേപ് സജീവമാക്കുന്നു. വീടിന്റെ പിവശത്തും കുട്ടികൾക്ക് കളിക്കാനായി മുറ്റം വേർതിരിച്ചിട്ടുണ്ട്.

pravasi-house-changaramkulam-back

സിറ്റൗട്ട്, ഗസ്റ്റ് ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ, സ്റ്റഡി സ്‌പേസ്, ബാൽക്കണി എന്നിവയാണ് 2186 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

pravasi-house-changaramkulam-hall

ഔട്ഡോർ കോർട്യാർഡാണ് പുറകാഴ്ചയിലെ ഒരു ഹൈലൈറ്റ്.  സിറ്റൗട്ടിനു വശത്തെ ഇൻഡോർ പ്ലാന്റ് നൽകിയ കോർട്യാർഡ് കടന്നാണ് അകത്തേക്ക് പ്രവേശിക്കുന്നത്. സെമി-ഓപ്പൺ നയത്തിലാണ് അകത്തളങ്ങൾ ചിട്ടപ്പെടുത്തിയത്.ഇതിനൊപ്പം  ഡബിൾഹൈറ്റ് സ്‌പേസുകളും കൂടിയാകുമ്പോൾ അകത്തളം വിശാലമായി അനുഭവപ്പെടുന്നു. 

pravasi-house-changaramkulam-dine

കോട്ട സ്റ്റോണാണ് നിലത്തുവിരിച്ചത്. ഫർണിച്ചറുകൾ പൂർണമായും കസ്റ്റമൈസ് ചെയ്തു.

pravasi-house-changaramkulam-courts

ഡൈനിങ്ങിന്റെ ഇരുവശത്തും ഗ്രീൻ കോർട്യാർഡുകളുണ്ട്. രണ്ടു ഡബിൾഹൈറ്റ് കോർട്യാർഡിലും  ഇൻഡോർ പ്ലാന്റുകൾ ഹരിതാഭ നിറയ്ക്കുന്നു. നിലത്ത് പെബിൾസ് വിരിച്ചു.

pravasi-house-changaramkulam-court

വുഡ്+ ഗ്ലാസ് ഫിനിഷിലാണ് സ്‌റ്റെയർകേസ്. ഗോവണിയുടെ ആദ്യ ലാൻഡിങ്ങിൽ സ്റ്റഡി ഏരിയയും സെറ്റ് ചെയ്തു.

pravasi-house-changaramkulam-study

കിച്ചനും വർക്കേരിയയും ഒറ്റഹാളിന്റെ ഭാഗമായി വിന്യസിച്ചു. മറൈൻ പ്ലൈ+ മൈക്ക ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു.

pravasi-house-changaramkulam-kitchen

ഫുൾ ലെങ്ത് ഗ്ലാസ് വാഡ്രോബുകൾ, സ്റ്റോറേജ് സ്‌പേസുള്ള കോട്ട് എന്നിവ കിടപ്പുമുറികളുടെ ഭംഗി വർധിപ്പിക്കുന്നു. അറ്റാച്ഡ് ബാത്റൂമുകളും സജ്ജീകരിച്ചു.

pravasi-house-changaramkulam-bed

ഗൃഹനാഥൻ വിദേശത്തിരുന്ന് വാട്സ്ആപ്, വിഡിയോ കോൾ, ഇമെയിൽ തുടങ്ങിയവ വഴിയാണ് പണികളുടെ മേൽനോട്ടം നിർവഹിച്ചത്. ഇടയ്ക്ക് ഒരു സുഹൃത്തിനെയും മേൽനോട്ടത്തിന് ഏർപ്പാടാക്കിയിരുന്നു. വീട്ടുകാരൻ നാട്ടിലെത്തുന്നതുതന്നെ പണികൾ ഏതാണ്ട് പൂർത്തിയാകാറായപ്പോഴാണ്. ​ചുരുക്കത്തിൽ കെട്ടിലും മട്ടിലും പുതിയകാലത്തിന്റെ പ്രതിനിധിയായി മാറുകയാണ് ഈ പ്രവാസിവീട്.

Project facts

Location- Changaramkulam, Malappuram

Plot- 20 cent

Area- 2186 Sq.ft

Owner- Nishad Kolikkara

Architect- Rifain PV

Mob- 95679 60899

Archidose, Kochi

Y.C- 2021

English Summary- Pravasi Malayali House Built sitting Abroad; Veedu Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA