ആർക്കും അസൂയ തോന്നിപ്പോകും! കാരണമുണ്ട്; ഹിറ്റായി വീട്

HIGHLIGHTS
  • വീടിന്റെ മുൻവശത്തെ സിമട്രിക്കൽ രൂപഘടനയാണ് ആദ്യകാഴ്ചയിൽ കണ്ണുകളെ ആകർഷിക്കുക.
colonial-home-kalpetta
SHARE

വയനാട് കൽപറ്റയിലാണ് ഡോ. അബൂബക്കറിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. 15 സെന്റിൽ കൊളോണിയൽ ചാരുതയിലാണ് ഈ സ്വപ്നഗേഹം നിലകൊള്ളുന്നത്. മൂന്ന് പെൺകുട്ടികളാണ് ഗൃഹനാഥനും ഭാര്യയ്ക്കും. അതിനാൽ നാലു കിടപ്പുമുറി വേണം എന്നതായിരുന്നു ഇവരുടെ ആദ്യത്തെ ആവശ്യം. പിന്നെ കെട്ടിലും മട്ടിലും വ്യത്യസ്തത വേണം. അതിനാൽ ഉടമ തന്നെയാണ് കൊളോണിയൽ തീം നിർദേശിച്ചത്.

colonial-home-kalpetta-exterior

വീടിന്റെ മുൻവശത്തെ സിമട്രിക്കൽ രൂപഘടനയാണ് ആദ്യകാഴ്ചയിൽ കണ്ണുകളെ ആകർഷിക്കുക. രണ്ടുവശവും ഒരുപോലെയുള്ള മേൽക്കൂരകൾ, പെയിന്റിങ്, ജനാലകൾ... ഈ ഭംഗിക്ക് തടസം നേരിടാതിരിക്കാനാണ് കാർ പോർച്ച് ഡിറ്റാച്ഡ് ശൈലിയിൽ നിർമിച്ചത്. സിമട്രിക്കൽ മേൽക്കൂര ലഭിക്കാനായി മുകളിലെ ഫ്ലാറ്റ് റൂഫ് ട്രസ് ചെയ്തതോടെ ഇവിടെയും ഒരു മൾട്ടി യൂട്ടിലിറ്റി സ്‌പേസ് ലഭിച്ചു എന്നത് ബോണസാണ്. ചുറ്റുമതിലും വീടിന്റെ തുടർച്ച അനുസ്മരിപ്പിക്കുംവിധം അതേ കളർടോണിൽ ഡിസൈൻ ചെയ്തു.

wayanad-----14

കാർ പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഗസ്റ്റ് ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ഹാൾ, സ്റ്റഡി സ്‌പേസ്, ബാൽക്കണി എന്നിവയാണ് 3000 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

colonial-home-kalpetta-living

അറേബ്യൻ മജ്‌ലിസ്‌ ശൈലിയിലാണ് സ്വീകരണമുറി ഒരുക്കിയത്. ബാക്കി ഫ്ലോർ ലെവലിൽനിന്നും താഴ്ത്തി സങ്കൻ ശൈലിയിലാണ് ഇത് ചിട്ടപ്പെടുത്തിയത്. സ്ലൈഡിങ് ഗ്ലാസ് ഡോർ വഴി ഗസ്റ്റ് ലിവിങ്ങിന് സ്വകാര്യതയും വേർതിരിവും നൽകിയിട്ടുണ്ട്. ഇവിടെനിന്നും പ്രവേശിക്കുന്നത് വിശാലമായ ഹാളിലേക്കാണ്. ഇവിടെ ഡൈനിങ്, സ്‌റ്റെയർ, ഫാമിലി ലിവിങ് തുടങ്ങിയ ഇടങ്ങൾ വരുന്നു.

colonial-home-kalpetta-dine

ഡബിൾ ഹൈറ്റിലാണ് ഡൈനിങ് സ്‌പേസ്. വാം ടോൺ തൂക്കുവിളക്കുകൾ ഇവിടം അലങ്കരിക്കുന്നു. കൊളോണിയൽ പ്രൗഢി നിറയുംവിധമാണ് എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിലുള്ള ഊൺമേശയുടെ ഡിസൈൻ.  ഡൈനിങ്ങിൽ നിന്നും ഫോൾഡിങ് ഡോർ വഴി പുറത്തെ സ്‌പേസിലേക്കിറങ്ങാം.സമീപമായി വീട്ടുകാർക്ക് ഒത്തുചേരാനായി ഫാമിലി ലിവിങ് സ്‌പേസും ടിവി ഏരിയയും സെറ്റ് ചെയ്തു.

വളരെ ഒതുക്കമുള്ള പാൻട്രി കിച്ചനാണ് വീട്ടിലുള്ളത്. നാനോവൈറ്റ് കൗണ്ടറിന്റെ ഒരുഭാഗം ബ്രേക്ക്ഫാസ്റ്റ് ടേബിളായി മാറുംവിധമാണ് രൂപഘടന. ഇവിടെ ഹൈ ചെയറുകൾ കൊടുത്തിട്ടുണ്ട്. പാചകം ചെയ്തുകൊണ്ട് കുട്ടികളെ പഠനത്തിലും മറ്റും മേൽനോട്ടം നടത്താൻ ഇത് സഹായിക്കും.

colonial-home-kalpetta-kitchen

ഓരോ അംഗത്തിന്റെയും അഭിപ്രായവും ഇഷ്ടങ്ങളും ചോദിച്ചറിഞ്ഞാണ് കിടപ്പുമുറി ഡിസൈൻ ചെയ്തത്. കുട്ടികളുടെ കിടപ്പുമുറി കലാപരമായാണ് ചിട്ടപ്പെടുത്തിയത്. ബങ്ക് ബെഡും ഭിത്തിയിലെ ആകാശനീലിമയുടെ വോൾപേപ്പറും ഇവിടെ കുട്ടിത്തം നിറയ്ക്കുന്നു. സ്‌റ്റോറേജ്, സ്റ്റഡി സ്‌പേസ്, അറ്റാച്ഡ് ബാത്റൂം എന്നിവ മുറികൾക്കനുബന്ധമായി സജ്ജീകരിച്ചു.

colonial-home-kalpetta-kids-bed
colonial-home-kalpetta-bed

ഇവിടെ അതിവിശാലമായ സ്ഥലം ഒന്നും ഉടമയ്ക്കില്ല. 15 സെന്റിന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഏറ്റവും മനോഹരവും വിശാലവുമായി വീട് രൂപകൽപന ചെയ്തതിന്റെ ക്രെഡിറ്റ് മുഴുവൻ വീട്ടുകാർ നൽകുന്നത് ആർക്കിടെക്ട് സിന്ധുവിനാണ്. " ഇതിന്റെ പറയാത്ത ഒരു സവിശേഷതയുണ്ട്. വാസ്തു കൃത്യമാക്കിയാണ് ഓരോയിടങ്ങളും നിർമിച്ചത്. അതിനാൽ ഉള്ളിൽ നല്ല ക്രോസ് വെന്റിലേഷനും പോസിറ്റീവ് എനർജിയും നിറയുന്നു. അത് താമസിക്കുന്നവരുടെ ജീവിതത്തിലും പ്രതിഫലിക്കുന്നു. ചുരുക്കത്തിൽ വളരെ മനസ്സിൽത്തട്ടി ചെയ്ത ഒരു പ്രോജക്ടാണിത്."  ആർക്കിടെക്ട് സിന്ധു പറഞ്ഞവസാനിപ്പിക്കുന്നു.

colonial-home-kalpetta-night

Project facts

Location- Kalpetta, Wayanad

Plot- 15 cent

Area- 3000 Sq.ft

Owner- Dr. Abubakkar

Architect- Cindu V

Cindu V Tech, Trivandrum, Calicut

Mob- 8606460404

Y.C- Apr 2021

ചിത്രങ്ങൾ- അഖിൽ കോമാച്ചി 

English Summary- Best Colonial Luxury Home Plans; Veedu Magazine Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA