കേരളത്തിലെ പുതിയ കാലാവസ്ഥയ്ക്കനുസരിച്ച് പണിത വീട്; മികച്ച അഭിപ്രായം

tropical-home-malappuram
SHARE

കേരളത്തിലെ കാലാവസ്ഥ ഇപ്പോൾ പ്രവചനാതീതമായിരിക്കുകയാണ്. കാലവർഷവും വേനലുമെല്ലാം കൂടുതൽ തീക്ഷ്ണമാകുന്നു. അതിനാൽ  ഇവിടെ വയ്ക്കുന്ന വീടുകളും ഇത്തരം മാറ്റങ്ങളെ പ്രതിരോധിക്കാൻ കഴിവുള്ളതാകണ്ടേ? ഇത്തരത്തിലാണ് മലപ്പുറം പെരിന്തൽമണ്ണയിലുള്ള നൗഫലിന്റെ പുതിയ വീട് നിർമിച്ചത്. ചെർപ്ലശ്ശേരി- പെരിന്തൽമണ്ണ പ്രധാനറോഡരികിലാണ് ഈ വീട് തലയുയർത്തി നിൽക്കുന്നത്. റോഡ് നിരപ്പിൽ നിന്നുയർന്ന പാറ നിറഞ്ഞ പ്ലോട്ട് നിരപ്പാക്കിയാണ് വീടുപണി തുടങ്ങിയത്.

tropical-home-night

സമകാലിക ശൈലിയിലാണ് എലിവേഷൻ.  വെള്ള പെയിന്റിനൊപ്പം ഗ്രേ ക്ലാഡിങ് വോളാണ് പുറംകാഴ്ചയിൽ വേർതിരിവ് പകരുന്നത്. ഇതിലെ ഹൈലൈറ്റ് ക്യാന്റിലിവർ ഷോ വോളാണ്. പുറംകാഴ്ചയിലെ ഭംഗിക്കപ്പുറം മുൻവശത്തെ ജനാലകളിലേക്ക് അതിവർഷവും വെയിലും അടിക്കുന്നത് തടയുക എന്ന ദൗത്യവുമുണ്ടിതിന്.

പോർച്ച്, സിറ്റൗട്ട്,  ഗസ്റ്റ് ലിവിങ്, ഫാമിലി ലിവിങ്,ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ലൈബ്രറി, ബാൽക്കണി എന്നിവയാണ് 4200 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. പുറമെ രണ്ടു നില എന്നുതോന്നുമെങ്കിലും ഒരു മെസനൈൻ (ഇടത്തട്ട്) നില കൂടി മധ്യത്തിലുണ്ട്.

tropical-home-living

സെമി -ഓപ്പൺ നയത്തിലാണ് അകത്തളങ്ങൾ. ഇത് അകത്തേക്ക് കയറുമ്പോൾ കൂടുതൽ വിശാലതയും ഇടങ്ങൾ തമ്മിൽ ആശയവിനിമയവും സാധ്യമാക്കുന്നു .  ലിവിങ്ങിൽ ടിവി യൂണിറ്റും സജ്ജമാക്കി. നാനോവൈറ്റ് കൗണ്ടർ ടോപ്പും നീല കുഷ്യൻ കസേരകളുമുള്ള ഡൈനിങ് ടേബിൾ സെറ്റ് ശ്രദ്ധേയമാണ്. 

tropical-home-dine

ഡബിൾ ഹൈറ്റിലുള്ള സ്‌റ്റെയർകേസിന്റെ താഴെ ഒരു വുഡൻ ഡെക്കും ഗ്രീൻ കോർട്യാർഡ് സ്‌പേസും ഒരുക്കിയിട്ടുണ്ട്.

tropical-home-stair

താഴത്തെ നിലയിൽ രണ്ടു കിടപ്പുമുറികൾ, മെസനൈൻ ഫ്ലോറിൽ ഒരു കിടപ്പുമുറി, മുകളിൽ ഒരു കിടപ്പുമുറി എന്നിങ്ങനെയാണ് ക്രമീകരണം. നാലു കിടപ്പുമുറികളും വ്യത്യസ്ത ലുക്ക് & തീമിലാണ് ഒരുക്കിയത്. ഹെഡ്‌സൈഡ് ഭിത്തിയിൽ റെക്സിൻ ക്ലാഡിങ് പതിച്ചു. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ്, സീറ്റിങ് എന്നിവ മുറികളിൽ സജ്ജമാക്കി.

tropical-home-bed

പിൻമുറ്റത്ത് അടുക്കളത്തോട്ടത്തിനായി അത്യാവശ്യം സ്ഥലം വിട്ടിട്ടുണ്ട്. ഇവിടെ തോട്ടം തയാറായിക്കൊണ്ടിരിക്കുന്നു. 

tropical-home-deck

പകൽ മുഴുവൻ നാച്ചുറൽ ലൈറ്റ് വീടിനുള്ളിൽ നന്നായി ലഭിക്കുന്നു. അതിനാൽ പകൽ ലൈറ്റ് ഇടേണ്ട കാര്യമില്ല. അതുപോലെ ധാരാളം ജാലകങ്ങൾ എലിവേഷനിലുണ്ട്. കാറ്റിന്റെ ദിശയ്ക്കനുസരിച്ചാണ് കാറ്റ് വീടിനുള്ളിലൂടെ കയറിയിറങ്ങി പോകുന്നവിധത്തിലാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. അതിനാൽ ഫാനിന്റേയും ആവശ്യം വലുതായി വരാറില്ല. എത്ര തിരക്കുള്ള ദിവസത്തിന് ശേഷവും  മടങ്ങിയെത്തുമ്പോൾ മനസ്സ് സ്വസ്ഥവും സന്തോഷകരവും ആകുന്നു എന്ന് വീട്ടുകാർ സാക്ഷിക്കുന്നു .

Project facts

Location- Perinthalmanna, Malappuram

Plot- 20 cent

Area- 4200 Sq.ft

Owner- Noufal

Designer- Muhammed Muneer 

MM Architects, Calicut

Mob- 9847249528

Y.C- Aug 2021

English Summary- Tropical Climate Model House; Best Home Models Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA