വ്യത്യസ്തമായ രൂപഭംഗി; നാട്ടിലെ താരമായി ഈ വീട്

vengara-doctor-house
SHARE

മലപ്പുറം വേങ്ങരയ്ക്കടുത്ത് അച്ചനമ്പലം എന്ന സ്ഥലത്താണ് ഡോക്ടർ റഫീക്കിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. ഒറ്റനോട്ടത്തിൽ ആരുടേയും കണ്ണുകളെ ആകർഷിക്കുന്ന വ്യത്യസ്തമായ രൂപഭംഗിയാണ് വീടിന്റെ ഹൈലൈറ്റ്. 

vengara-doctor-home-side

30 സെന്റിൽ അത്യവശ്യം മുറ്റം വേർതിരിച്ചാണ് വീടിനിടം കണ്ടത്. മുറ്റം താന്തൂർ സ്‌റ്റോണും പുൽത്തകിടിയും വിരിച്ചു. റോഡിൽ നിന്നും വീടിന്റെ പൂർണമായ കാഴ്ച ലഭിക്കാൻ, വശത്തെ കാർ പോർച്ച് ഏകദേശം 45  ഡിഗ്രി ചരിച്ചാണ് പണിതത്. രണ്ടു ഷോ വോളുകളാണ് മറ്റൊരു ഹൈലൈറ്റ്. കാർ പോർച്ചിന്റെ ഭാഗത്തായി നാച്ചുറൽ സ്‌റ്റോൺ ഫിനിഷിൽ ഒരെണ്ണവും മറ്റേയറ്റത്ത് ലാറ്ററൈറ്റ് ക്ലാഡിങ് ഫിനിഷിൽ മറ്റൊരു ഷോ വോളും കാണാം. മുകളിൽ മേൽക്കൂര ചരിച്ചുവാർത്ത് ഓടുവിരിച്ചു.

vengara-doctor-home-out

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, പ്രെയർറൂം, അപ്പർ ലിവിങ് എന്നിവയാണ് 3580 ചതുരശ്രയടിയിൽ ഉൾകൊള്ളിച്ചത്.  വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. ഫർണിച്ചറുകൾ കസ്റ്റമൈസ് ചെയ്തു.

vengara-doctor-home-inside

ഡബിൾ ഹൈറ്റിൽ ഒരുക്കിയ ഡൈനിങ് സ്‌പേസാണ്  ഉള്ളിലെ സജീവമായ ഇടം. ഇവിടെ ഫോൾഡിങ് ഡോറുകൾ വഴി കോർട്യാർഡിലേക്കും അതുവഴി പോർച്ചിലേക്കുമിറങ്ങാം. കുട്ടികൾക്ക് കളിക്കാനുള്ള ഇടം കൂടിയാണ് കോർട്യാർഡ്.

vengara-doctor-home-court

ഡബിൾ ഹൈറ്റ് ഡൈനിങ്ങിൽ നിരവധി ജാലകങ്ങൾ കൊടുത്ത് വെളിച്ചത്തെ ഉള്ളിലേക്കാനയിക്കുന്നു.

vengara-doctor-home-dine

താഴെയും  മുകളിലും രണ്ടുവീതം കിടപ്പുമുറികൾ ചിട്ടപ്പെടുത്തി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ സജ്ജീകരിച്ചു.

vengara-doctor-home-bed

എല്ലാം കയ്യെത്തുംദൂരത്തുള്ള ഒതുങ്ങിയ അടുക്കളയാണ് ഇവിടെ.പ്ലൈവുഡ് + ലാമിനേറ്റ് ഫിനിഷിലാണ് ക്യാബിനറ്റുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. ചെറിയൊരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഇവിടെയുണ്ട്.

vengara-doctor-home-kitchen

വീടിന്റെ ഡിസൈൻ തുടർച്ച പോലെയാണ് ചുറ്റുമതിലിന്റെ ഡിസൈൻ. വീടിന്റെ പുറംഭിത്തികളിലും ചുറ്റുമതിലിലും പ്രൊഫൈൽ ലൈറ്റുകൾ കൊടുത്തിട്ടുണ്ട് . സന്ധ്യ മയങ്ങുമ്പോൾ ഇവ കൺതുറക്കുന്നതോടെ വീടിന്റെ ഭംഗി വീണ്ടും വർധിക്കുന്നു.

vengara-doctor-home-night

Project facts

vengara-gf

Location- Vengara, Malappuram

vengara-ff

Plot- 30 cent

Area- 3580 Sq.ft

Owner- Dr. Rafiq

Architect- Azeez

Conspacio, Malappuram

Mob-  95447 83045

Y.C- Sep 2021

ചിത്രങ്ങൾ- അഖിൽ കോമാച്ചി 

English Summary- Doctor House; Luxury House Model; Veedu Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
FROM ONMANORAMA