ഇത്രയും മനോഹരമായ വീട് അടുത്തെങ്ങും കണ്ടിട്ടില്ല! ഹൃദയം കവരുന്ന ഭംഗി; വിഡിയോ

HIGHLIGHTS
  • നാലുവശത്തും നിന്നും നാലു വ്യത്യസ്ത പുറംകാഴ്ചകൾ ലഭിക്കുന്നു എന്ന കൗതുകവുമുണ്ട്.
SHARE

ആലപ്പുഴ ജില്ലയിലെ വെണ്മണിക്കടുത്ത് കൊഴുവല്ലൂരിലാണ് പ്രവാസികളായ കോശിയുടെയും ഭാര്യ രോഷ്‌നിയുടെയും പുതിയ വീട്. ആരുടേയും കണ്ണുകളെ ആകർഷിക്കുന്ന വീട്, ഇപ്പോൾ നാട്ടിലെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് പ്രശസ്ത ആർക്കിടെക്ട് ജി. ശങ്കറിന്റെ വീടിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഇതിന്റെ രൂപകൽപന. പ്ലാനും നിർമാണവും നിർവഹിച്ചതും ഹാബിറ്റാറ്റ് ഗ്രൂപ്പാണ്.

habitat-venmony-house-yard-view

പഴയ കുടുംബവീട് നിലനിർത്തി, പിന്നിലായാണ് പുതിയ വീട് വച്ചത്. റോഡ് നിരപ്പിൽ നിന്നും താഴേക്ക് ചരിഞ്ഞു കിടക്കുന്ന പ്ലോട്ട് മണ്ണിട്ടുനിരപ്പാക്കാതെ, സ്വാഭാവികത നിലനിർത്തി വീടുപണിതു. റോഡരികിലെ വിശാലമായ പ്ലോട്ടിൽ ആരുടേയും ശ്രദ്ധ കവരുന്ന കൊളോണിയൽ രൂപമാണ് വീടിനുള്ളത്. മറ്റൊരു കൗതുകം, നാലു വശത്തും നിന്നും നാലു വ്യത്യസ്ത പുറംകാഴ്ചകൾ വീടിനു ലഭിക്കുന്നു എന്നതാണ്.

habitat-venmony-house-front-view

വിശാലമായ ലാൻഡ്സ്കേപ്പാണ് വീടിന്റെ മറ്റൊരു ഹൈലൈറ്റ്. തന്തൂർ സ്‌റ്റോണും ഗ്രാസും ഇടകലർത്തി വിരിച്ച നീളൻ ഡ്രൈവ് വെയിലൂടെയാണ് വീട്ടിലേക്ക് പ്രവേശിക്കുന്നത്. വശത്തായി വെള്ളാരങ്കല്ലുകൾ വിരിച്ച്, ചെറുമരങ്ങൾ നട്ട ഉദ്യാനം തയാറായി വരുന്നുണ്ട്.

habitat-venmony-house-elevation-view

ഇന്റർലോക് മൺകട്ടകൾ കൊണ്ടാണ് ഭിത്തികളുടെ നിർമാണം. ഉള്ളിൽ മഡ് പ്ലാസ്റ്ററിങ്ങാണ് ചെയ്തത്. പുറംഭിത്തികളിൽ മണ്ണിന്റെ ടെക്സ്ചറുള്ള പെയിന്റ് അടിച്ചു. ഇതാണ് പുറംകാഴ്ചയിലെ ഹൈലൈറ്റ്. മുൻവശത്തെ മേൽക്കൂര ചരിച്ചുവാർത്ത് ഷിംഗിൾസ് വിരിച്ചു. ബാക്കി മേൽക്കൂര, ഓട് വച്ചുവാർക്കുന്ന ഫില്ലർ സ്ലാബ് ശൈലിയിലാണ്. നല്ല കാറ്റ് ലഭിക്കുന്ന സ്ഥലമായതിനാൽ പ്രധാനവാതിൽ കൂടാതെ പുറത്തേക്ക് തുറക്കുന്ന മൂന്ന് കവാടങ്ങൾ കൂടി താഴത്തെ നിലയിലുണ്ട്. ഇത് തുറന്നിട്ടാൽ കാറ്റും കാഴ്ചകളും വീടിനുള്ളിൽ പരിലസിക്കും.

venmony-house-dining

ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, കോർട്യാർഡ്, ഡൈനിങ്, കിച്ചൻ, മൂന്നു കിടപ്പുമുറികൾ, അപ്പർ ലിവിങ് എന്നിവയാണ് വീട്ടിലുള്ളത്. സാമ്പ്രദായികമായ രീതിയിലുള്ള സിറ്റൗട്ട് ഈ വീട്ടിലില്ല. പ്രധാനവാതിൽ തുറന്നു കയറുമ്പോൾ ആദ്യം നോട്ടം പതിയുന്നത് ഡബിൾ ഹൈറ്റ് കോർട്യാർഡിലേക്കാണ്. ഇവിടെ വാം ടോൺ ലൈറ്റുകളും വോൾ മിററും മനോഹരമായ കസ്റ്റമൈസ്ഡ് ഫർണിച്ചറും കൊടുത്തു അലങ്കരിച്ചു. തുറസായ നയത്തിൽ നയത്തിൽ പരസ്പരം ബന്ധപ്പെട്ടാണ് അകത്തളങ്ങൾ ചിട്ടപ്പെടുത്തിയത്. ഇത് ചെറിയ സ്‌പേസിലും വിശാലതയും ക്രോസ് വെന്റിലേഷനും ലഭിക്കാൻ സഹായിക്കുന്നു. 

habitat-venmony-house-living-view

ഫോർമൽ- ഫാമിലി ലിവിങ്ങുകളിൽ ഫർണീച്ചറുകൾക്കൊപ്പം ജനാലയ്ക്കരികിൽ ഇൻബിൽറ്റ് സീറ്റിങ്ങും കൊടുത്തത് ശ്രദ്ധേയമാണ്. ഇതിന്റെ താഴെ കൺസീൽഡ് സ്‌റ്റോറേജുമുണ്ട്. ഭിത്തിയിലെ ഗ്ലാസ് വർക്കുകളാണ് ഫോർമൽ ലിവിങ്ങിലെ ആകർഷണം. മഡ് പ്ലാസ്റ്ററിങ് ചെയ്ത അകത്തളത്തിന്റെ റസ്റ്റിക് ലുക്കുമായി ഇഴുകിച്ചേരുന്ന ജയ്സാൽമീർ, കോട്ട സ്റ്റോണുകളാണ് നിലത്തുവിരിച്ചത്.

venmony-house-court

സ്ഥിരതാമസം ഇല്ലാത്തതിനാൽ വളരെ മിനിമൽ ശൈലിയിലുള്ള ഊണുമേശയാണ് ഒരുക്കിയത്. ചെറിയൊരു മാർബിൾ കൗണ്ടറും ചുറ്റും നാലു കസേരയും ഒരുവശത്ത് ചെറിയൊരു ബെഞ്ചുമാണ് ഇവിടെയുള്ളത്. ഡൈനിങ് ഹാളിന്റെ വശത്തും പിന്നിലുമായി പുറത്തേക്ക് തുറക്കുന്ന വാതിലുകളുണ്ട്. ഇത് തുറന്നിട്ടാൽ കാറ്റും വെളിച്ചവും ഉള്ളിലെത്തും. 

വീട്ടുകാരി ആർക്കിടെക്ട് കൂടിയാണ്. അതിനാൽ നാട്ടിലുള്ളപ്പോൾ എല്ലാം കയ്യകലത്തിൽ ലഭ്യമാകുന്ന ഒതുങ്ങിയ അടുക്കളയാണ് ഒരുക്കിയത്. വർക്കേരിയ ഇല്ലാതെ കിച്ചൻ മാത്രമാണ് വീട്ടിലുള്ളത്. ഇതും പരിപാലനം മനസ്സിൽക്കണ്ടാണ്.

venmony-house-stair

സ്‌റ്റെയർ കയറിയെത്തുന്നത് ഒരു ലിവിങ് കം സ്‌റ്റഡി സ്‌പേസിലേക്കാണ്. മനോഹരമായ ഒരു പെയിന്റിങ്ങാണ് ഇവിടുത്തെ ഹൈലൈറ്റ്. മുകൾനിലയിൽ നിന്നും കോർട്യാർഡിലേക്ക് നോട്ടമെത്തുകയും ചെയ്യുന്നു. ഇവിടെ നിന്നും മുൻവശത്തെ ഓപ്പൺ ടെറസിലേക്കും പിൻവശത്തെ വാട്ടർ ടാങ്കും മറ്റുമുള്ള ടെറസിലേക്കും ഇറങ്ങാൻ രണ്ടു വാതിലുകളുണ്ട്. ഓപ്പൺ ടെറസിൽ നിന്നാൽ വീടിന്റെ വിശാലമായ ലാൻഡ്സ്കേപ്പിന്റെ ഭംഗി ആസ്വദിക്കാം.

habitat-venmony-house-top-view

വീടുപണി പുരോഗമിക്കുന്നതിനിടയിലാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. അതുമൂലം പണിക്കാരുടെ അഭാവവും മറ്റും പണി അൽപം വൈകിപ്പിച്ചു. കോശിയും രോഷ്നിയും കുടുംബവും കൂടുതൽ സമയവും വിദേശത്തിരുന്നാണ് വീടുപണിയുടെ പുരോഗതി വിലയിരുത്തിയത്. നാട്ടിലുള്ള ഇരുവരുടെയും അച്ഛന്മാരാണ് വീടുപണിക്ക് വേണ്ട മേൽനോട്ടം നിർവഹിച്ചത്. അവരുടെ ക്ഷമയുടെയും അധ്വാനത്തിന്റെയും റിസൾട്ട് കൂടിയാണ് വീട് എന്ന് ഇരുവരും പറയുന്നു.

habitat-venmony-house-long-views

ചുരുക്കത്തിൽ പച്ചപ്പിന് നടുവിൽ  ഒരു റിസോർട്ടിൽ താമസിക്കുന്നതുപോലെ ഒരു അനുഭവമാണ് ഇവിടെ ലഭിക്കുന്നത്.  ഏതായാലും ദീർഘ വർഷത്തെ പ്രവാസ ജീവിതകാലത്ത് ആഗ്രഹിച്ച പോലെ സന്തോഷവും സമാധാനവും നിറയുന്ന, പ്രകൃതിയോട് അടുത്തുനിൽക്കുന്ന ഒരു വീട് നാട്ടിൽ സഫലമായതിന്റെ സന്തോഷത്തിലാണ് കോശിയും രോഷ്നിയും കുടുംബവും.

Watch on YouTube

Project facts

Location- Kozhuvalloor, Alappuzha

Owners- Koshy P Cherian, Roshni Mary

Plan, Constructon- Habitat Group

Y.C- 2021

English Summary- Habitat House; Sustainable Architecture; Veedu Magazine Malayalam 

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA