പോക്കറ്റ് കീറാതെ സുന്ദരമായ ഇരുനില വീട് സഫലമായി; അതും വെറും 6 സെന്റിൽ!

HIGHLIGHTS
  • ചെറിയ സ്ഥലവും ബജറ്റുമുള്ള സാധാരണക്കാർക്ക് മാതൃകയാക്കാവുന്ന വീടിന്റെ കഥ..
6-cent-home-thrissur
SHARE

ചെറിയ പ്ലോട്ടിൽ ചെറിയ ബജറ്റിൽ സുന്ദരമായ ഭവനം സഫലമായ കഥയാണിത്. തൃശൂർ അക്കിക്കാവിലാണ് പ്രേംകുമാറിന്റെയും കുടുംബത്തിന്റെയും ഈ സ്വപ്നഭവനം. ഹൈദരാബാദിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്ന ഗൃഹനാഥനും ഭാര്യയും ഡിഗ്രിക്ക് പഠിക്കുന്ന മകളും അടങ്ങുന്നതാണ് കുടുംബം. 

6-cent-home-thrissur-exterior

നാട്ടിൽ നേരത്തെ വാങ്ങിയിട്ട 6 സെന്റിലാണ് വീടുപണിയാൻ തീരുമാനിച്ചത്. പക്ഷേ പ്ലോട്ടിന്റെ ഏതാണ്ട് മധ്യത്തിലായി കിണറുണ്ട്. വേനൽക്കാലത്തും വറ്റാത്ത ഈ കിണർ മൂടാതെ വീടുപണിയുക എന്നതായിരുന്നു വെല്ലുവിളി. മാത്രമല്ല പരമാവധി 25 ലക്ഷം രൂപയ്ക്ക് താഴെ ബജറ്റ് ഒതുക്കുകയും വേണം. ഈ രണ്ടു വെല്ലുവിളികളും മറികടന്നാണ് ഡിസൈനർ അരുൺ ഇവർക്ക് ഭവനം സഫലമാക്കിയത്.

6-cent-home-thrissur-hall

കിണർ നിലനിർത്തി പിന്നിലേക്ക് ഇറക്കിയാണ് വീടുപണിതത്. പിന്നിലെ സ്ഥലം അൽപം കുറഞ്ഞതൊഴിച്ചാൽ മറ്റ് പ്രശ്നങ്ങളില്ല. പരമാവധി സ്ഥല ഉപയുക്തത ലഭിക്കാൻ ഫ്ലാറ്റ്- ബോക്സ് ആകൃതിയിലാണ് എലിവേഷൻ. ഇളംനീല നിറമാണ് പുറംചുവരുകളിൽ. സിമന്റ് ഗ്രൂവ് ചെയ്തശേഷം വുഡൻ പെയിന്റ് ചെയ്തത് ഹൈലൈറ്റാണ്. ബാൽക്കണിയിൽ പോളികാർബണേറ്റ് ഷീറ്റ് വിരിച്ചിട്ടുണ്ട്.

6-cent-home-thrissur-dine

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ, അപ്പർ ഹാൾ എന്നിവയാണ്  1348 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. ഓപ്പൺ നയത്തിലാണ് അകത്തളങ്ങൾ. ഇത് പരമാവധി സ്ഥലഉപയുക്തത ലഭിക്കാൻ സഹായകരമാകുന്നു. ലിവിങ്- ഡൈനിങ്- സ്‌റ്റെയർ  ഓപ്പൺ ഹാളിന്റെ ഭാഗമാണ്.

6-cent-home-thrissur-upper

താഴെ രണ്ടും മുകളിൽ ഒരു കിടപ്പുമുറിയുമാണുള്ളത്.  രണ്ടു കിടപ്പുമുറികൾ അത്യാവശ്യം വലുപ്പത്തിൽ പണിതു. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവയുമുണ്ട്.

6-cent-home-thrissur-bed

മൾട്ടിവുഡ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.

6-cent-home-thrissur-kitchen

വീടുപണി തുടങ്ങിയശേഷം രണ്ടോ മൂന്നോ തവണ മാത്രമാണ് ഗൃഹനാഥൻ മേൽനോട്ടത്തിനായി നാട്ടിലെത്തിയത്. നാട്ടിലുള്ള ബന്ധുവാണ് മേൽനോട്ടം നിർവഹിച്ചത്. സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 23 ലക്ഷം രൂപയ്ക്ക് വീട് പൂർത്തിയായി. അങ്ങനെ നിശ്ചയിച്ചതിലും കുറഞ്ഞ ബജറ്റിൽ സ്വപ്നഭവനം സഫലമായ സന്തോഷത്തിലാണ് വീട്ടുകാർ.

6-cent-home-thrissur-gf

ചെലവ് കുറച്ച ഘടകങ്ങൾ 

  • പ്രാദേശികമായി ലഭ്യമായ വെട്ടുകല്ല് ഉപയോഗിച്ചു.
  • കുറച്ചിടത്ത് മാത്രം പുട്ടി ഉപയോഗിച്ചു. ബാക്കി നേരിട്ട് പെയിന്റടിച്ചു.
  • നിർമാണ സാമഗ്രികൾ വില കൂടുന്നതിന് മുൻപ് ബൾക്കായി വാങ്ങിവച്ചത് ഉപകാരപ്പെട്ടു.
  • ലോക്ഡൗൺ കാലത്തും തുടർച്ചയായി പണി പുരോഗമിച്ചു. 8 മാസം കൊണ്ട് പണി തീത്തു.
  • മുൻവശത്തെ കട്ടിള മാത്രം തേക്ക് ഉപയോഗിച്ചു. ബാക്കി ചെലവ് കുറഞ്ഞ തടികളാണ്.
6-cent-home-thrissur-ff

Project facts

Location- Akkikkavu, Thrissur

Plot- 6 cent

Area- 1348 Sq.ft

Owner- Premkumar

Designer- Arun KM 

AKM Builders, Thrissur 

Ph.-9946161316

Y.C- Oct 2021

English Summary- Small Plot Cost Effective House Plan; Veedu Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA