ADVERTISEMENT

മലപ്പുറം കോട്ടയ്ക്കലാണ് പ്രവാസിയായ ഷംസീറിന്റെയും കുടുംബത്തിന്റെയും  പുതിയ വീട്. ഗൃഹനാഥൻ സിവിൽ എൻജിനീയറായതുകൊണ്ട് വീടിന്റെ ഡിസൈനും സ്ട്രക്ചറും ഒരുക്കിയത് അദ്ദേഹംതന്നെയാണ്. വീടിന്റെ ഇന്റീരിയറും മറ്റ് ഫിനിഷിങ് വർക്കുകളും ചെയ്യാൻ ഗൃഹനാഥൻ ഏൽപിച്ചത് ഡിസൈനർ അസർ ജുമാനെയാണ്.

kottakal-home-path

റോഡിൽനിന്നും വീതി കുറഞ്ഞു നീളത്തിലും, ഉള്ളിൽ വീതിയുമുള്ള (L ഷേപ്ഡ്) 16 സെന്റ് പ്ലോട്ടായിരുന്നു.  ഇതിന്റെ ആകൃതി അനുസരിച്ചാണ് വീടിന്റെ പുറംകാഴ്ച രൂപകൽപന ചെയ്തത്. പല ലെവലിൽ മേൽക്കൂര ചരിച്ചു വാർത്തു ഷിംഗിൾസ് വിരിച്ചു. വഴിയിലേക്ക് നോട്ടമെത്താനാണ് ബോക്സ് ഷേപ്ഡ് ബാൽക്കണി ചരിച്ചു പണിതത്. 

kottakal-home-exterior-view

ശരിക്കും വീടിന് രണ്ടു മുഖങ്ങളുണ്ട്. റോഡിൽനിന്നും നോക്കുമ്പോൾ കാണുന്ന മുഖവും മുറ്റത്ത് മുൻവശത്തുനിന്ന് വേറൊരു മുഖവും. പ്രധാനമുറ്റത്ത് നാച്ചുറൽ സ്‌റ്റോണും ഗ്രാസും ഇടകലർത്തി വിരിച്ചു. ബാക്കി മുറ്റത്ത് ബേബിമെറ്റൽ വിരിച്ചു.    

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് 2700 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. സ്ഥിരതാമസം ഇല്ലാത്തതിനാൽ കാർ പോർച്ച് പണിതു കാശുകളഞ്ഞില്ല. പിന്നീട് ആവശ്യമെങ്കിൽ ലൈറ്റ് വെയ്റ്റ് സ്ട്രക്ചർ കൂട്ടിച്ചേർക്കാവുന്നതേയുള്ളൂ. സിവിൽ എൻജിനീയർ കൂടി ആയതുകൊണ്ട് ഇങ്ങനെ വളരെ കാൽക്കുലേറ്റഡ് ആയിട്ടാണ് വീടുപണിതത്.

kottakal-home-living

വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. ഫർണിച്ചറുകൾ പ്ലൈവുഡ്+ വെനീർ ഫിനിഷിൽ കസ്റ്റമൈസ് ചെയ്തതാണ്. പ്രധാനവാതിൽ തുറന്നു പ്രവേശിക്കുന്നത് ലിവിങ്ങിലേക്കാണ്. ഇവിടെ വുഡൻ ഫിനിഷ്ഡ് ടൈലുകൾ വിരിച്ചു വേർതിരിച്ചു. ഇടം വേർതിരിക്കാൻ ജാളി വർക്ക് ചെയ്ത ഒരു ഷെൽഫുമുണ്ട്.

kottakal-home-dining

ഡൈനിങ്, സ്റ്റെയർ, വാഷ് ഏരിയ എന്നിവ ഹാളിന്റെ ഭാഗമാണ്. സ്‌റ്റെയറിന്റെ താഴെ ഒരു സ്റ്റഡി ഏരിയയും വേർതിരിച്ചു. ലൈറ്റ് വെയ്റ്റ്- കോംപാക്റ്റ് മോഡലിലുള്ള ഊണുമേശ ശ്രദ്ധേയമാണ്. 

kottakal-home-dine

വുഡ്+ ഗ്ലാസ് കോംബിനേഷനിലാണ് സ്‌റ്റെയർ. ഇത് കയറിച്ചെല്ലുമ്പോൾ മുകൾഹാളിൽ ഗ്ലാസ് മേൽക്കൂര കൊടുത്തിട്ടുണ്ട്. ഇതുവഴി നാച്ചുറൽ ലൈറ്റ് ഉള്ളിലെത്തുന്നു.

kottakal-home-interiors

പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റുകൾ.  കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. ഒരു മിനി ബ്രേക്ക് ഫാസ്റ്റ് കൗണ്ടറും ഹൈ ചെയറുകളും ഇവിടെയുണ്ട് .

kottakal-home-kitchen

താഴെയും മുകളിലും രണ്ടു വീതം കിടപ്പുമുറികൾ ക്രമീകരിച്ചു. അറ്റാച്ഡ് ബാത്റൂം,വാഡ്രോബ് , ഡ്രസിങ് സ്‌പേസ് എന്നിവ മുറികളിൽ സജ്ജീകരിച്ചു

kottakal-home-bed

വീടിന്റെ ഫർണിഷിങ്, ഫിനിഷിങ് പണികളിലെല്ലാം വിദേശത്തിരുന്നാണ് ഗൃഹനാഥൻ മേൽനോട്ടം വഹിച്ചത്.  അവസാനം രൂപകൽപനയിൽ  തന്റെ കൂടി സംഭാവനയുള്ള വീട് ആഗ്രഹിച്ചത് പോലെ മനോഹരമായതിന്റെ സന്തോഷത്തിലാണ് ഗൃഹനാഥനും കുടുംബവും.

kottakal-home-gf

Project facts

kottakal-home-ff

Location- Kottakal, Malappuram

Plot- 16 cent

Area- 2700 Sq.ft

Owner & Structural Design- Shamseer

Designer – Asar Juman

AJ Designs

Mob – 9633945975

Y.C- 2021 Aug

English Summary- Owner Designed House with Cute Interior

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com