ADVERTISEMENT

കോഴിക്കോട് വടകരയാണ് പ്രവാസിയായ മുഹമ്മദ് തെക്കയിലിന്റെയും  കുടുംബത്തിന്റെയും വീട്. നാട്ടിലുള്ളപ്പോൾ പൊതുപ്രവർത്തനങ്ങളിലും സജീവമാണ് മുഹമ്മദ്. ധാരാളം അതിഥികൾ വീട്ടിൽ എത്താറുണ്ട്. അതുകൊണ്ട് ആരുകണ്ടാലും മോശം പറയാത്ത പ്രൗഢിയുള്ള വീട് വേണം എന്നായിരുന്നു വീട്ടുകാരുടെ ആവശ്യം. ഡിസൈനർ മുഹമ്മദ് നാജിമാണ് വീട് രൂപകൽപന ചെയ്തത്.

ആരുടേയും കണ്ണുകളെ ആകർഷിക്കുന്ന റോയൽ കൊളോണിയൽ തീമിലാണ് വീടിന്റെ പുറംകാഴ്ച. മേൽക്കൂര നിരപ്പായി വാർത്തശേഷം ട്രസ് വർക്ക് ചെയ്ത് ഇമ്പോർട്ടഡ് റൂഫ് ടൈൽ വിരിക്കുകയായിരുന്നു. 

colonial-home-yard

വീടിന്റെ കൊളോണിയൽ രൂപത്തിന്റെ തുടർച്ച അനുസ്മരിപ്പിക്കുംവിധമാണ് ചുറ്റുമതിലും ഗെയ്റ്റും. മുറ്റത്ത് നാച്ചുറൽ സ്‌റ്റോൺ വിരിച്ചു. ഹരിതാഭമായ ലാൻഡ്സ്കേപ്പും ഗാർഡനും വീടിന്റെ പ്രൗഢിക്ക് അകമ്പടിയേകുന്നു. വീടിനോടൊപ്പമുള്ള പോർച്ച് കൂടാതെ വീടിന്റെ ചെറുമാതൃകയിലുള്ള ഡിറ്റാച്ഡ് പോർച്ചും മുറ്റത്തുണ്ട്.

പോർച്ച്, സിറ്റൗട്ട്, ഗസ്റ്റ് ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, പ്രെയർ റൂം, കിച്ചൻ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ്  4700 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

colonial-home-court

തടി പൊതിഞ്ഞ ചുവരുകളുള്ള നീളൻ സിറ്റൗട്ടിലൂടെയാണ് അകത്തേക്ക് പ്രവേശിക്കുന്നത്. തികച്ചും രാജകീയമായാണ് അകത്തളങ്ങൾ ചിട്ടപ്പെടുത്തിയത്.

colonial-home-door

ഇറ്റാലിയൻ മാർബിളിന്റെ പ്രൗഢിയാണ് അകത്തളങ്ങളിൽ നിലത്തു നിറയുന്നത്. ഫർണിച്ചറുകൾ അകത്തളത്തിന് ചേരുംവിധം പ്രത്യേകം അളവെടുത്ത് ഇൻഡോനേഷ്യയിൽ നിന്നും ഇറക്കുമതി ചെയ്തവയാണ്. ഉള്ളിൽ പ്രസന്നമായ അന്തരീക്ഷം തീർക്കുന്ന വാം ടോൺ ലൈറ്റുകൾ ദുബായിൽ നിന്നും ഇറക്കുമതി ചെയ്തതാണ്.

colonial-home-living

വിശാലമായ സ്‌റ്റെയർകേസാണ് മറ്റൊരു ഹൈലൈറ്റ്. തേക്കിൽ 3 ഡി കട്ടിങ് ചെയ്താണ് സ്‌റ്റെയർ നിർമിച്ചത്. സ്‌റ്റെയറിന്റെ വശത്തായാണ് കോർട്യാർഡ്. ഇതിന്റെ ചുവരുകളിൽ സ്‌റ്റോൺ ക്ലാഡിങ് പതിച്ച് മനോഹരമാക്കി. ഒരു ഊഞ്ഞാലും ഇവിടെയുണ്ട്.

colonial-home-courtyard

താഴെയും മുകളിലും രണ്ടുവീതം കിടപ്പുമുറികളാണുള്ളത്. വിശാലവും പ്രൗഢവുമാണ് കിടപ്പുമുറികൾ. കൊത്തുപണികളുള്ള കട്ടിൽ ഈ പ്രൗഢി വിളംബരം ചെയ്യുന്നു. ഹെഡ്ബോർഡിൽ റെക്സിൻ ക്ലാഡിങ് ചെയ്തത്   ഭംഗി നിറയ്ക്കുന്നു. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ്, സിറ്റിങ് സ്‌പേസ് എന്നിവയെല്ലാം മുറികൾക്ക് അനുബന്ധമായുണ്ട്.

colonial-home-bed

നാട്ടിലുള്ളപ്പോൾ ധാരാളം ബന്ധുക്കളും സുഹൃത്തുക്കളും വിരുന്നെത്താറുണ്ട്. അതുകൊണ്ട് രണ്ടു അടുക്കള വേണമെന്നത് വീട്ടുകാരിയുടെ ആവശ്യമായിരുന്നു. 

colonial-home-kitchen

ഐലൻഡ് മോഡലിലാണ് പ്രധാന അടുക്കള. ക്യാബിനറ്റുകൾ ഗ്ലാസ് ഫിനിഷിലാണ്. കൗണ്ടറിൽ കൊറിയൻ സ്‌റ്റോൺ വിരിച്ചു. അക്രിലിക് ഫിനിഷിലാണ് രണ്ടാമത്തെ അടുക്കള.

colonial-home-upper

രാത്രിയിൽ വീടിന്റെ പുറത്തുള്ള വിളക്കുകൾ കൺതുറക്കുന്നതോടെ വീടിന്റെ ഭംഗി വർധിക്കുന്നു.  ചുരുക്കത്തിൽ ഏതോ അറേബ്യൻ കൊട്ടാരത്തിലെത്തിയ പ്രതീതിയാണ് ഈ വീട്ടിലെത്തുന്നവർക്ക് ലഭിക്കുന്നത്. വീട്ടുകാർ നാട്ടിലെത്തുമ്പോൾ വീടും ചുറ്റുപാടും വീണ്ടും സജീവമാകും. എന്തായാലും ആഗ്രഹിച്ച പോലെ ആരുടേയും മതിപ്പ് സമ്പാദിക്കുന്ന വീട് സഫലമായതിന്റെ സന്തോഷത്തിലാണ് മുഹമ്മദും കുടുംബവും.

colonial-home-night

Project facts

Location- Vadakara, Calicut

Plot- 1 Acre

Area- 4700 Sq.ft

Owner- Muhammed Thekkayil

Design- Muhammed Najim

De-dot Interiors, Thamarassery, Calicut

Mob- 9946265275

Y.C- 2021

ചിത്രങ്ങൾ- അഖിൽ കോമാച്ചി 

English Summary- Royal Colonial House; Veedu Hometour Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com