വെറും 7 സെന്റ്, വ്യത്യസ്ത രൂപഭംഗി; മനംകവരുന്ന വീട്

HIGHLIGHTS
  • ചെറിയ പ്ലോട്ടിൽ പരമാവധി സൗകര്യങ്ങൾ ഉൾപ്പെടുത്തിയതാണ് ഇതിന്റെ ഹൈലൈറ്റ്.
kudamaloor-home-front
SHARE

കോട്ടയം കുടമാളൂരുള്ള വില്ല പ്രോജക്ടിലാണ് സുകേഷ് ചന്ദ്രയുടെയും ഭാര്യ ശിഖയുടെയും പുതിയ വീട്. ഗൃഹനാഥൻ കേരള മൈനിങ് &മിനറൽസിൽ ഡെപ്യൂട്ടി മാനേജരും ഭാര്യ എൻജിനീയറിങ് കോളജ് അധ്യാപികയുമാണ്.

kudamaloor-home-elevation

ചെറിയ പ്ലോട്ടിൽ പരമാവധി സൗകര്യങ്ങൾ ഉൾപ്പെടുത്തിയതാണ് ഇതിന്റെ ഹൈലൈറ്റ്. 7 സെന്റിലാണ് വീട്. ആരുടേയും കണ്ണുകളെ ആകർഷിക്കുന്ന വ്യത്യസ്ത രൂപഭംഗിയാണ് വീടിനുള്ളത്. ചരിച്ചു വാർത്ത് ഓടുവിരിച്ച മേൽക്കൂരയും മുന്നിലെ രണ്ടു ബാൽക്കണിയുമാണ് ആദ്യം കണ്ണിലുടക്കുന്നത്.

kudamaloor-home-exterior

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി, മൾട്ടി യൂട്ടിലിറ്റി ഏരിയ എന്നിവയാണ് 2050 ചതുരശ്രയടിയിൽ ഒരുക്കിയിട്ടുള്ളത്.

kudamaloor-home-yard

മൂന്നു കാറുകൾ പാർക്ക് ചെയ്യാനുള്ള സ്ഥലം മുറ്റത്തുണ്ട്. മുറ്റം നാച്ചുറൽ സ്‌റ്റോണും മെക്സിക്കൻ ഗ്രാസും ഇടകലർത്തി വിരിച്ചു.

kudamaloor-home-living

ചെറിയ സിറ്റൗട്ട് കടന്ന് പ്രവേശിക്കുന്നത് ലിവിങ്- ഡൈനിങ് ഹാളിലേക്കാണ്. ഡബിൾഹൈറ്റ് ലിവിങ്ങിന് ഡയമണ്ട് ആകൃതിയിൽ സെമി-പാർടീഷൻ കൊടുത്തിട്ടുണ്ട്. സ്‌റ്റെയറിന് സമീപമാണ് ഡൈനിങ്. സ്‌റ്റെയറിനുതാഴെ ക്രോക്കറിഷെൽഫ് വേർതിരിച്ച് സ്ഥലം ഉപയുക്തമാക്കി.

kudamaloor-home-dine

മാസ്റ്റർ ബെഡ്‌റൂമിൽ ഒരു സ്റ്റഡി സ്‌പേസ്, ഡ്രസിങ് ഏരിയ, അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ സജ്ജീകരിച്ചു. മുകളിലാണ് കുട്ടികളുടെ കിടപ്പുമുറി. 'ഫ്രോസൻ' എന്ന ഹോളിവുഡ് ചിത്രത്തിന്റെ തീമിലാണ് കിഡ്സ് റൂം ഒരുക്കിയത്. അടിമുടി നീലമയമാണ് ഇവിടം.

kudamaloor-home-bed

എല്ലാം കയ്യകലത്തിലുള്ള അടുക്കളയാണ് ഒരുക്കിയത്. മൾട്ടിവുഡ്+ മൈക്ക ഫിനിഷിൽ ക്യാബിനറ്റ് ഒരുക്കി.

kudamaloor-home-kitchen

സ്‌റ്റെയർ കയറിച്ചെല്ലുമ്പോൾ ചെറിയ അപ്പർ ലിവിങ് ക്രമീകരിച്ചു. സോഫയും സ്റ്റഡി ടേബിളും ഇവിടെയുണ്ട്.

kudamaloor-home-upper

രണ്ടു ബാൽക്കണികളിൽ ഒരെണ്ണം രാവിലെയും വൈകുന്നേരവുമുള്ള ഒത്തുചേരലുകൾക്കും രണ്ടാമത്തെ ബാൽക്കണി ജിം ഏരിയയായും മാറ്റിയെടുത്തു. മുകളിലെ മേൽക്കൂര ഫ്ലാറ്റായി വാർത്തശേഷം ട്രസ് ചെയ്തതിനാൽ ഏറ്റവും മുകളിൽ ഒരു അറ്റിക് സ്‌പേസും ലഭിച്ചു

kudamaloor-home-balcony

15 ലക്ഷം രൂപയാണ് വീടിന്റെ ഇന്റീരിയർ ഭംഗിയായി അണിയിച്ചൊരുക്കാൻ ചെലവാക്കിയത്.

Project facts

Location- Kudamaloor, Kottayam

Plot- 7 cent

Area- 2050 sq.ft

Owner- Sukesh Chandra, Shikha Ravi

Construction- NT Paul Builders

Interior Design- Kuriakose Reju, Akhil Babu

Castlestone Interiors, Kochi

Mob- 8547661309

Y.C- 2021

ചിത്രങ്ങൾ- അഖിൽ കോമാച്ചി 

English Summary- Small Plot Home Plan; Veedu Magazine Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അടച്ചുപൂട്ടുമോ ഒമിക്രോൺ? ആശങ്ക– എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA