വീട് കണ്ടവരെല്ലാം ഹാപ്പി; ഹിറ്റായി ആർക്കിടെക്ട് ദമ്പതികളുടെ സ്വന്തം വീട്

HIGHLIGHTS
  • അല്ലെങ്കിലും രണ്ട് ആർക്കിടെക്ടുകൾ ഒത്തൊരുമിച്ചാൽ പിന്നെ വീട് മോശമാകാൻ വഴിയില്ലല്ലോ!..
architects-home-kottayam
SHARE

നിരവധി സ്വപ്നഭവനങ്ങൾ പണിതുനൽകിയ ആർക്കിടെക്ട് ദമ്പതികൾ സ്വന്തം ഭവനം സഫലമാക്കിയ കഥയാണിത്. കോട്ടയം കളത്തിപ്പടിയിൽ കെ.കെ റോഡിനുസമീപമാണ് ഇരുവരുടെയും ഓഫിസ് കം റസിഡൻസ്. പല തട്ടുകളായ പ്ലോട്ട്, മണ്ണെടുത്ത് നിരപ്പാക്കിയാണ് വീടുപണിതത്.  വീടിന്റെ മുൻവശത്തുള്ള സെപ്പറേറ്റ് സ്‌റ്റെയർ വഴി മുകളിലെ ഓഫിസിലേക്ക് പ്രവേശിക്കാം.

architects-home-kottayam-view

ശരിക്കും മൂന്നുനിലയുടെ സൗകര്യങ്ങൾ ഈ വീട്ടിൽ ലഭിക്കുന്നുണ്ട്. മുകൾനില ഫ്ലാറ്റായി വാർത്തശേഷം ട്രസ് റൂഫിങ് ചെയ്ത് മംഗലാപുരം ഓടുകൾ വിരിച്ചു. ഇതുവഴി ഒരു ട്രോപ്പിക്കൽ രൂപഭാവവും വീടിനു ലഭിച്ചു, കൂടാതെ ഈ മേൽക്കൂരയ്ക്ക് കീഴിൽ ഒരു പൂളും പാർട്ടി സ്‌പേസും ലഭിക്കുകയും ചെയ്തു.

architects-home-kottayam-pool

പോർച്ച്, സിറ്റൗട്ട്, ഗസ്റ്റ് ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ഹാൾ, ഓഫിസ് സ്‌പേസ്, ബാൽക്കണി, മൾട്ടി യൂട്ടിലിറ്റി ഏരിയ എന്നിവയാണ് 4850 ചതുരശ്രയടിയിൽ ചിട്ടപ്പെടുത്തിയത്.

architects-home-kottayam-living

ഓപ്പൺ നയത്തിൽ ഒരുക്കിയ മധ്യഭാഗമാണ് വീടിന്റെ ശ്രദ്ധാകേന്ദ്രം.  ഫാമിലി ലിവിങ്- ഡൈനിങ്- കിച്ചൻ- സ്‌റ്റെയർ- പ്രെയർ ഏരിയ എന്നിവ ഇവിടെ വരുന്നു. ഏകദേശം 650 ചതുരശ്രയടി വരുന്ന ഈ ഭാഗമാണ് വീട്ടിലെ ഏറ്റവും സജീവമായ ഇടം.

architects-home-kottayam-hall

ഇരുവരും ആർക്കിടെക്ടുകൾ ആയതുകൊണ്ട് ഫർണിഷിങ്ങിൽ വൈവിധ്യം പരീക്ഷിച്ചിട്ടുണ്ട്. റസ്റ്റിക് ഫിനിഷാണ് പൊതുവിൽ ഇന്റീരിയറിന്. ഫ്ലോറിങ്ങിൽ തന്നെ ഫ്ളെയിംഡ് ഗ്രാനൈറ്റ്, ലെതർ ഫിനിഷ്ഡ് കോട്ട സ്റ്റോൺ എന്നിവ പരീക്ഷിച്ചിട്ടുണ്ട്. തേക്കിന്റെ പ്രൗഢിയുള്ള ഇടങ്ങൾക്കൊപ്പം ചെലവ് കുറഞ്ഞ തടി കൊണ്ടുള്ള ഫർണിഷിങ്ങും ഇവിടെയുണ്ട്. അതിലൊന്നാണ് ഓഫിസ് സ്‌പേസിലെ ഫർണിച്ചറുകൾ. പഴയ റെയിൽവേ സ്ലീപ്പറുകൾ പോളിഷ് ചെയ്തു രൂപമാറ്റം വരുത്തിയതാണ് ഇതെന്ന് വിശ്വസിക്കാൻതന്നെ ബുദ്ധിമുട്ടാണ്.

architects-home-kottayam-office

സാധാരണ വീടുകളിൽ ഏറ്റവും സ്ഥലം നഷ്ടമാക്കുന്ന ഇടമാണ് ഗോവണി. എന്നാൽ ഇവിടെ സ്‌റ്റെയറിൽ മൾട്ടി യൂട്ടിലിറ്റി സ്‌പേസുകൾ മെർജ് ചെയ്തു പരമാവധി സ്ഥലഉപയുക്തത ഉറപ്പാക്കി. സ്‌റ്റെയറിനോട് ചേർന്ന് ഒരു ടിവി റൂമുണ്ട്. വേണമെങ്കിൽ ഭാവിയിൽ ഇതിനെ ഒരു കിടപ്പുമുറിയാക്കി പരിവർത്തനം ചെയ്യുകയുമാകാം. 

architects-home-kottayam-bed

സ്‌റ്റെയർ കയറിച്ചെല്ലുന്ന ലാൻഡിങ്ങിൽ വശത്തായി ഗ്ലാസ് വാതിലുകളുണ്ട്. ഇതുവഴി ബാൽക്കണിയിലേക്കിറങ്ങാം. അതുപോലെ സ്‌റ്റെയർ ലാൻഡിങ്ങിന്റെ മറുവശത്ത് കുട്ടികൾക്കുള്ള സ്‌റ്റഡി ഏരിയയും തങ്ങൾക്കുള്ള വർക്ക് സ്‌പേസും ഇരുവരും ചിട്ടപ്പെടുത്തി.

architects-home-kottayam-interior

താഴത്തെ നിലയിൽ ഒരു കിടപ്പുമുറി മാത്രമാണ്. മുകളിൽ രണ്ടു കിടപ്പുമുറികളും .  വിശാലമാണ് മൂന്നു കിടപ്പുമുറികളും. മാസ്റ്റർ ബെഡ്‌റൂം മുകളിലാണ്. ഇതുവഴി ബാൽക്കണിയിലേക്ക് ഇറങ്ങാം. പുറത്തെ കാഴ്ചകൾ ആസ്വദിക്കാനും സീറ്റിങ്ങിനായും ബേ വിൻഡോകളാണ് കൊടുത്തിരിക്കുന്നത്.

architects-home-kottayam-kitchen

ചുരുക്കത്തിൽ വീടുപണി ആവശ്യങ്ങൾക്കായി തങ്ങളെ തേടിയെത്തുന്നവരെ കാണിക്കാൻ ഒരു മോഡൽ കൂടിയായി മാറിയിരിക്കുകയാണ് ആർക്കിടെക്ട് ദമ്പതികളുടെ ഈ സൂപ്പർവീട്. അല്ലെങ്കിലും രണ്ട് ആർക്കിടെക്ടുകൾ ഒത്തൊരുമിച്ചാൽ പിന്നെ വീട് മോശമാകാൻ വഴിയില്ലല്ലോ...

rahul-shanti-architects
ആർക്കിടെക്ട് രാഹുൽ, ആർക്കിടെക്ട് ശാന്തി

Project facts

architects-home-kottayam-gf

Location- Kalathipady, Kottayam

architects-home-kottayam-ff

Area- 4850 Sq.ft

Owners & Architects- Rahul Thomas & Shanthi Rahul

DesignIdentity, Kottayam, Kochi

Mob- 95390 76054

Y.C- 2021

English Summary- Architects Own House Kerala; Veedu Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA