കുറഞ്ഞ ചെലവിൽ സൂപ്പർ ഇരുനിലവീട്; സാധാരണക്കാർക്ക് മികച്ച മാതൃക

HIGHLIGHTS
  • വെറും 6 സെന്റിൽ 18 ലക്ഷം രൂപയ്ക്ക് ഇന്റർലോക്ക് ബ്രിക്ക് കൊണ്ടുള്ള ഇരുനില വീട് പൂർത്തിയായി.
18-lakh-home-kurichi-view
SHARE

കുറഞ്ഞ ചെലവിൽ സൗകര്യങ്ങളുള്ള പുതിയകാല വീട്  ഇനിയും സാധ്യമാണ് എന്ന് തെളിയിക്കുകയാണ് കോട്ടയം  കുറിച്ചിയിലുള്ള സെബാസ്റ്റ്യന്റെ സ്വപ്നഭവനം. 

18-lakh-home-kurichi-exterior

ഗൃഹനാഥനും ഭാര്യയും മൂന്ന് പെൺമക്കളും അടങ്ങുന്ന കുടുംബത്തിന്, പരമാവധി 20 ലക്ഷം രൂപ മാത്രമാണ് ബജറ്റ് ഉണ്ടായിരുന്നത്. അതിനുള്ളിൽ ഇരുനില വീട് വേണംതാനും. നിർമാണച്ചെലവുകൾ ദിവസവും കുതിക്കുകയുമാണ്. ബദൽ നിർമാണ സാമഗ്രികൾ ഉപയോഗിച്ചതാണ് ചെലവ് പിടിച്ചുനിർത്തിയത്. 18 ലക്ഷം രൂപയ്ക്ക് വീട് പൂർത്തിയാക്കാൻ സാധിച്ചു.

18-lakh-home-kurichi-side

ഇന്റർലോക് മഡ് ബ്രിക്ക് കൊണ്ട് സ്ട്രക്ചർ നിർമിച്ചതാണ് ഇതിൽ നിർണായകമായത്. ഇതിൽ പ്ലാസ്റ്ററിങ് ആവശ്യമില്ല. ജോയിന്റുകൾ മാത്രം പോയിന്റ് ചെയ്ത് ക്ലിയർ കോട്ട് അടിച്ചിരിക്കുകയാണ്. എന്നാൽ ഒറ്റനോട്ടത്തിൽ തിരിച്ചറിയാത്ത നാച്ചുറൽ ഫിനിഷ് ലഭിക്കുകയും ചെയ്തു.

18-lakh-home-kurichi-sitout

വെറും 6 സെന്റ് സ്ഥലമാണുള്ളത്. ഇവിടെ പരമാവധി സ്ഥല ഉപയുക്തത ലഭിക്കുന്നതിനായി ഫ്ലാറ്റ്- ബോക്സ് ആകൃതിയിലാണ് എലിവേഷൻ. 

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, പ്രെയർ സ്‌പേസ്, കിച്ചൻ, വർക്കേരിയ,  മൂന്നു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ് 1200 ചതുരശ്രയടി വീട്ടിലുള്ളത്.

18-lakh-home-kurichi-hall

പ്രധാനവാതിൽ തുറന്നു പ്രവേശിക്കുന്നത് അത്യാവശ്യം വിശാലമായ ലിവിങ്- ഡൈനിങ് ഹാളിലേക്കാണ്. ഇത് ഓപ്പൺ ശൈലിയിൽ നിർമിച്ചത് ഗുണകരമായി.

18-lakh-home-kurichi-living

ചാരനിറത്തിലുള്ള വിട്രിഫൈഡ് ടൈലാണ് നിലത്തു വിരിച്ചത്. ഫർണിച്ചറുകൾ കൂടുതലും റെഡിമെയ്ഡ് ആയി വാങ്ങി.

താഴെ രണ്ടു കിടപ്പുമുറികളും മുകളിൽ ഒരു കിടപ്പുമുറിയും ബാൽക്കണിയുമാണുള്ളത്. രണ്ടു കിടപ്പുമുറികൾക്ക് അറ്റാച്ഡ് ബാത്റൂം സൗകര്യമുണ്ട്. ഒരു കോമൺ ടോയ്‌ലറ്റും ക്രമീകരിച്ചു.

18-lakh-home-kurichi-bed

കോൺക്രീറ്റ് സ്‌റ്റെയറിൽ ജിഐ കൈവരികളും സ്ഥാപിച്ചു. ഓപ്പൺ ടെറസിൽ തുണി വിരിക്കാനുള്ള സൗകര്യം ചെയ്തിട്ടുണ്ട്.

ഇന്റർലോക്കിന്റെ ഓറഞ്ച് കളർ നിറയുന്ന വീട്ടിൽ വേറിട്ടുനിൽക്കുന്ന ഇടം അടുക്കളയാണ്. ഇവിടെ യെലോ നിറമാണ് നിറയുന്നത്. അലുമിനിയം കോംപസിറ്റ് പാനലുകൾ കൊണ്ടാണ് കബോർഡുകൾ നിർമിച്ചത്. ഇതും ചെലവ് കുറയ്ക്കാൻ സഹായകരമായി.

18-lakh-home-kurichi-kitchen

പരിസ്ഥിതി സൗഹൃദ ഉത്പന്നം കൂടിയാണ് ഇന്റർലോക് മഡ് ബ്രിക്ക്. അതിവേഗം പണി പൂർത്തിയാക്കാം എന്നതാണ് മറ്റൊരു നേട്ടം. വേണമെങ്കിൽ മൂന്നുമാസം കൊണ്ട് നല്ലൊരു വീട് പൂർത്തിയാക്കാൻ സാധിക്കും. 

18-lakh-home-kurichi-prayer

ഇവിടെ വെട്ടുകല്ലിന്റെ സാന്നിധ്യം ഉള്ളതുകൊണ്ട് വീടിനുള്ളിൽ ചൂടും കുറവാണ്.  ഭാവിയിൽ സാമ്പത്തികം വരുന്ന മുറയ്ക്ക് മുകളിലേക്ക് മുറികൾ കൂട്ടിയെടുക്കാനും സാധിക്കും.

interlock

ചുരുക്കത്തിൽ സാമ്പത്തിക പരിമിതികളുള്ള സാധാരണക്കാർക്ക്, കുറഞ്ഞ ചെലവിൽ, ഭംഗിയുള്ള ഭവനം സഫലമാക്കാൻ ഏറ്റവും അനുയോജ്യമായ രീതികളിലൊന്നാണ് ഇന്റർലോക് വീട് എന്ന് ഈ സ്വപ്നഭവനം സാക്ഷ്യപ്പെടുത്തുന്നു.

18-lakh-home-kurichi-balcony

ചെലവ് കുറച്ച ഘടകങ്ങൾ 

  • പ്രാദേശികമായി ലഭ്യമായ ഇന്റർലോക്ക് കട്ടകൾ ഉപയോഗിച്ചു.
  • ചതുരശ്രയടി കുറച്ചു പരമാവധി സ്ഥലഉപയുക്തത നൽകി.
  • കിച്ചനിൽ  അലുമിനിയം കോംപസിറ്റ്‌ പാനലുകൾ ഉപയോഗിച്ചു.
  • തടിയുടെ ഉപയോഗം കുറച്ചു. കോൺക്രീറ്റ് കട്ടളകൾ ഉപയോഗിച്ചു.
  • അകത്തെ ഡോറുകൾ റെഡിമെയ്ഡ് വാങ്ങിച്ചു.

Project facts

Location- Kurichi, Changanassery

Plot- 6 cent

Area- 1200 Sq.ft

Owner- Sebastian & Aniyamma

Architect & Interior Design- Sajith Vattappara, Surya Sugunan

Etern Architects, Ernakulam

Mob- 9747100103

Y.C- 2021

English Summary- Low Cost House Plan Kerala; Veedu Magazine Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA