കൗതുകമുള്ള രൂപം, ഉള്ളിൽ സർപ്രൈസുകൾ; സൂപ്പർഹിറ്റായി ഈ വീട്

HIGHLIGHTS
  • കണ്ടുമടുത്ത പതിവ് വാർപ്പുമാതൃകകളിൽനിന്നും മാറിനടക്കുകയാണ് ഈ ഭവനം.
aluva-rare-house-elevation
SHARE

ആലുവയ്ക്കടുത്ത് കടുങ്ങല്ലൂരിലാണ് പ്രവാസിയായ അനീഷിന്റെയും കുടുംബത്തിന്റെയും ഈ പ്രൗഢഭവനം സ്ഥിതിചെയ്യുന്നത്. കേരളത്തിൽ വീടുകളുടെ കണ്ടുമടുത്ത പതിവ് വാർപ്പുമാതൃകകളിൽനിന്നും മാറിനടക്കുകയാണ് ഈ ഭവനം. എലിവേഷൻ സൂക്ഷ്മമായി ശ്രദ്ധിച്ചാൽ ത്രികോണത്തിന്റെ പല ചരിവുകൾ മിന്നിമായുന്നുണ്ട്. അതോടൊപ്പം മറ്റു ജ്യാമിതീയ രൂപങ്ങളും എലിവേഷനിൽ സമ്മേളിക്കുന്നു. മുൻവശത്തെ പോർച്ചും ത്രികോണാകൃതിയിലാണ്.

aluva-rare-house-exterior

2018 ൽ ഈ പ്രദേശം പ്രളയബാധിതമായിരുന്നു. അതിനാൽ പ്ലോട്ടിന്റെ ഏഴടിയോളം മണ്ണിട്ടുയർത്തിയാണ് വീടുപണിതത്. അങ്ങനെ ലഭിച്ച ഉയരവ്യത്യാസത്തിന്റെ ആനുകൂല്യം മുതലാക്കി ഒരു ബേസ്മെന്റ് ഫ്ലോറും ഇവിടെ വിന്യസിച്ചു.

aluva-rare-house-gate

പോർച്ച്, സിറ്റൗട്ട്, ഫോയർ, ഗസ്റ്റ് ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, അഞ്ചു കിടപ്പുമുറികൾ, ഹോം തിയറ്റർ, ബാൽക്കണി, ടെറസ് സ്‌പേസ് എന്നിവയാണ് 8400 ചതുരശ്രയടിയിൽ വിശാലമായി ഉൾക്കൊള്ളിച്ചിട്ടുള്ളത്

aluva-rare-house-porch

പ്രധാനവാതിൽ തുറക്കുന്നത് നീളൻ ഫോയറിലേക്കാണ്. ഇതവസാനിക്കുന്ന ഭിത്തിയിൽ ഒരു ആർട്ട് വർക്കുണ്ട്. വീട്ടിലേക്ക് കയറുന്നവർ സ്വാഗതം ചെയ്യുന്നത് ഇതാണ്.

ഫാമിലി ലിവിങ് ഡബിൾ ഹൈറ്റിലാണ്. ഇവിടെ വശത്തെ സ്ലൈഡിങ് ഗ്ലാസ് ഡോർ വഴി പുറത്തെ വുഡൻ ഡെക്ക് സ്‌പേസിലേക്കിറങ്ങാം. 

aluva-rare-house-living

ജിഐ ഫ്രയിമിൽ വുഡൻ പ്ലാങ്കുകൾ വിരിച്ചാണ് സ്‌റ്റെയർകേസ്. സ്‌റ്റെയിൻലെസ്സ് സ്റ്റീൽ കേബിളുകൾ കൊണ്ടുള്ള വെർട്ടിക്കൽ ഹാൻഡ്‌റെയിൽ കൗതുകകരമാണ്. 

aluva-rare-house-stair

വളരെ ഒതുക്കമുള്ള ഡൈനിങ് ടേബിൾ ശ്രദ്ധേയമാണ്. വുഡ്+ ഗ്ലാസ് കോംബിനേഷനിലാണ് ടേബിൾ. ബെഞ്ച് കൺസെപ്റ്റിലുള്ള സീറ്റിങ്ങും ഭംഗിയായിട്ടുണ്ട്.

aluva-rare-house-dine

ഡോൾബി ശബ്ദമികവുള്ള ഹോം തിയേറ്ററും മുകൾനിലയിലുണ്ട്. ഇവിടെ സീറ്റുകൾക്ക് പകരം സിംഗിൾ ബെഡുകൾ കൊടുത്തത് കൗതുകകരമാണ്. 

aluva-rare-house-theatre

പുതിയകാല സൗകര്യങ്ങൾ സമ്മേളിക്കുന്ന വിശാലമായ കിച്ചൻ ഒരുക്കി. ഗ്ലോസി ലാമിനേറ്റ്+ ഗ്ലാസ് ഫിനിഷിലാണ് ക്യാബിനറ്റ്. ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറാണ് ഡൈനിങ്- കിച്ചൻ വേർതിരിക്കുന്നത്.  കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു.

aluva-rare-house-kitchen

ഒരു ലക്ഷുറി റിസോർട്ടിനെ അനുസ്മരിപ്പിക്കുന്നതാണ് കിടപ്പുമുറികൾ. ഓരോന്നും ആഡംബരത്തികവോടെ വ്യത്യസ്ത തീമിൽ ചിട്ടപ്പെടുത്തിയിരിക്കുന്നു. ഓരോ മുറിയുടെയും ഹെഡ്‌സൈഡ് വോൾ ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ മുറികളിൽ ഹാജരുണ്ട്.

aluva-rare-house-bed

ഒന്നാം നിലയിലെ ടെറസിൽ കുട്ടികൾക്കായി സിന്തറ്റിക് ടർഫ് വിരിച്ച ഒരു കളിസ്ഥലവും ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ കിടപ്പുമുറികളിൽനിന്നും ഇവിടേക്ക് നേരിട്ട് പ്രവേശിക്കാം.

aluva-rare-house-balcony

ചുരുക്കത്തിൽ നാട്ടിലെ താരമായി മാറിയിരിക്കുകയാണ് ഈ വെറൈറ്റി വീട് .

Project facts

Location- Kadungalloor, Aluva

Plot- 28 cent

Area- 8400 Sq.ft

Owner- Anish Khalid

Architect- P.S Binoy

PSB Architects, Ernakulam

Mob- 9447144700

Y.C- 2020

English Summary- Luxury House Plan Aluva; Veedu Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN DREAM HOME
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA